ഈ​ജി​പ്തി​ലെ പ്രാ​ചീ​ന ശ​വ​കു​ടീ​ര​ത്തി​ൽ 50 മ​മ്മി​ക​ൾ ക​ണ്ടെ​ത്തി
Sunday, February 3, 2019 6:31 PM IST
മ​ധ്യ ഈ​ജി​പ്തി​ലെ മി​ന്‍​യ പ്ര​വി​ശ്യ​യി​ലെ പു​രാ​ത​ന ശ​വ​കു​ടീ​ര​ത്തി​ൽ​നി​ന്ന് 50 മ​മ്മി​ക​ൾ ക​ണ്ടെ​ത്തി. ബി​സി 305-30 കാ​ല​ത്തെ മ​മ്മി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സു​ര​ക്ഷി​ത​മാ​യി അ​ട​ക്കം ചെ​യ്ത നി​ല​യി​ലു​ള്ള മ​മ്മി​ക​ള്‍​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.



മി​ന്‍​യ​യി​ൽ ടു​ണ എ​ൽ ഗെ​ബെ​ലി​ൽ മാ​സ​ങ്ങ​ൾ നീ​ണ്ട ഗ​വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് മ​മ്മി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഒ​മ്പ​തു മീ​റ്റ​റോ​ളം മ​ണ്ണ് നീ​ക്കം ചെ​യ്താ​ണ് മ​മ്മി​ക​ള്‍ പു​റ​ത്തെ​ടു​ത്ത​ത്. ക​ണ്ടെ​ത്തി​യ മ​മ്മി​ക​ളി​ൽ 12 എ​ണ്ണം കു​ട്ടി​ക​ളു​ടെ​യാ​ണ്.

ഈ​ജി​പ്ഷ്യ​ന്‍ രാ​ജ​വം​ശ​ങ്ങ​ളു​ടെ കാ​ല​ത്ത് ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്ന​വ​രു​ടെ മ​മ്മി​ക​ളാ​ണ് ഇ​തെ​ന്ന് ക​രു​തു​ന്നു. മ​മ്മി​ക​ളി​ൽ ചി​ല​ത് ലി​ന​ൻ തു​ണി ഉ​പ​യോ​ഗി​ച്ചാ​ണ് പൊ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും ഗ​വേ​ഷ​ക​ർ ഒ​രു​ങ്ങു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.