മസിലു പെരുപ്പിക്കാൻ സിന്തറ്റിക് ഓയിൽ കുത്തിവച്ച 21കാരന് സംഭവിച്ചത്...
ശ​രീ​രസൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​വാ​ൻ പ്രോ​ട്ടീ​ൻ പൗ​ഡ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നു ശേ​ഷം വ​ർ​ക്ക് ഒൗ​ട്ട് ചെ​യ്യു​ന്ന​വ​ർ അറിയണം റ​ഷ്യ​ൻ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​ൻ കി​റി​ൽ ടെ​റി​ഷി​ന്‍റെ കഥ. ഭൂ​രി​ഭാ​ഗം യു​വാ​ക്ക​ളെ പോ​ലെ ത​ന്നെ ശ​രീ​ര സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ അ​ക്ഷീ​ണം പ​രി​ശ്ര​മി​ക്കു​ക​യും അ​തു​പോ​ലെ ത​ന്നെ മ​രു​ന്നു​ക​ളും ഉപയോഗിച്ചിരുന്നു കിറിൽ.

കൈ​ക​ളിലെ മസിലുകൾ പെരുപ്പിക്കാൻ വലിയ അളവിൽ സി​ന്ത​റ്റി​ക്ക് ഓ​യി​ൽ(​സി​ന്തോ​ൾ) ആ​ണ് ഈ ​യു​വാ​വ് ദി​നം​പ്ര​തി ഇ​രു കൈ​ക​ളു​ടെ​യും മ​സി​ലുകളിൽ കുത്തിവച്ചത്. സി​ന്തോ​ൾ അ​മി​ത​മാ​യി കൈ​ക​ളി​ൽ പ്ര​വേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് കൈ​ക​ളു​ടെ വ​ലി​പ്പം അ​സാ​മാ​ന്യ​മാ​യി വ​ർ​ധി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.

എ​ന്നാ​ൽ കൈ​യു​ടെ രൂ​പ വ്യ​ത്യാ​സ​ത്തി​ൽ കി​റി​ലി​ന് യാ​തൊ​രു പ​രി​ഭ​വ​വു​മി​ല്ല. മാ​ത്ര​വുമ​ല്ല ബോ​ഡി ബി​ൽ​ഡിം​ഗി​ൽ നി​ല​വി​ലു​ള്ള എ​ല്ലാ റിക്കാർഡു​ക​ളും ഒ​രു ദി​വ​സം ത​ന്‍റെ പേ​രി​ലേ​ക്ക് എ​ഴു​തിച്ചേർ​ക്കു​മെ​ന്നും കി​റി​ൽ വി​ശ്വ​സി​ക്കു​ന്നു.

ബോ​ഡി ബി​ൽ​ഡ​ർ​മാ​ർ ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്പ് മ​സി​ലു​ക​ൾ വി​ക​സി​ക്കു​ന്ന​തി​നാ​യി ചെ​റി​യ അ​ള​വി​ൽ മാ​ത്രം സി​ന്തോ​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. കി​റി​ലി​ന്‍റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം കൊ​ണ്ട് പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ത്ത് ഇ​ഞ്ചാ​ണ് കൈ​യു​ടെ മ​സി​ൽ വി​ക​സി​ച്ച​ത്. മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​ന്‍റെ​യും കൈ​യു​ടെ​യും നി​റ​ങ്ങ​ൾ ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്. സി​ന്തോ​ളി​ന്‍റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം പ​ല രോ​ഗ​ങ്ങ​ളും പിടിപെടാനുള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് കി​റി​ലി​ന് ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...