വൈ​റ​ലാ​യ "ക​ള്ള​ൻ'
ഒ​രു ക​ള്ള​നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം. ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ലെ ലൈ​വി​നി​ടെ മോ​ഷ​ണം ന​ട​ത്തി​യ​താ​ണ് ഇ​യാ​ളെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്- ഐ​സ് ഹോ​ക്കി ടീ​മാ​യ ക​രോ​ളി​ന ഹ​റി​ക്കേ​യ്ൻ​സാ​ണ് ത​ത്സ​മ​യ​മാ​യി​ട്ടു​ള്ള ഒ​രു സ്പോ​ർ​ട്സ് വാ​ർ​ത്ത ക്രൈം ​ഓ​ഫ് ദ ​സെ​ഞ്ചു​റി​യെ​ന്ന ത​ല​ക്കെ​ട്ടോ​ടെ പോ​സ്റ്റ് ചെ​യ്ത​ത്. വാ​ർ​ത്ത​യി​ൽ പ്ര​ത്യേ​ക​ത​യൊ​ന്നു​മി​ല്ല.

എ​ന്നാ​ൽ വാ​ർ​ത്ത വാ​യി​ക്കു​ന്ന ആ​ളു​ടെ പി​ന്നി​ൽ ന​ട​ന്ന ര​സ​ക​ര​മാ​യ ഒ​രു മോ​ഷ​ണ​മാ​ണ് വൈ​റ​ലാ​യ​ത്. ഫോ​ക്‌​സ് സ്‌​പോ​ര്‍​ട്‌​സി​ന്‍റെ ലൈ​വ് റി​പ്പോ​ര്‍​ട്ടിം​ഗി​ലാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. കൈ​യി​ൽ ഐ​സ്ക്രീം പി​ടി​ച്ച് അ​ടു​ത്തുനി​ൽ​ക്കു​ന്ന ആ​ളോ​ട് സം​സാ​രി​ക്കു​ന്ന ഒ​രാ​ൾ. അ​ടു​ത്തു​നി​ൽ​ക്കു​ന്ന ആ​ൾ ത​ന്ത്ര​പ​ര​മാ​യി ഐ​സ്ക്രീം കൈ​ക്ക​ലാ​ക്കുന്നു.

അ​ല്‍​പ്പം ക​ഴി​ച്ച ശേ​ഷം ഐ​സ്‌​ക്രീം തി​രി​കെ ന​ല്‍​കാ​നാ​ണ് ഇ​യാ​ള്‍ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ മോ​ഷ്ടാ​വ് ഐ​സ്‌​ക്രീം തി​രി​കെ ന​ല്‍​കാ​നാ​യി ശ്ര​മി​ച്ച​പ്പോ​ള്‍ കൈ​യി​ല്‍ ഐ​സ്‌​ക്രീം ഇ​ല്ലെ​ന്ന കാ​ര്യം ഉ​ട​മ മ​ന​സി​ലാ​ക്കി. ഇ​തു​ക​ണ്ട​തോ​ടെ മോ​ഷ്ടാ​വ് ഐ​സ്‌​ക്രീ​മു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

കാ​ഴ്ച​ക്കാ​രി​ല്‍ ചി​രി പ​ട​ര്‍​ത്തി​യ ഈ ​വീ​ഡി​യോ ഇ​എ​സ്പി​എ​ന്‍, ക​രോ​ലീ​ന ഹ​റി​കെ​യ്ന്‍​സ് എ​ന്നീ ട്വി​റ്റ​ര്‍ പേ​ജു​ക​ളും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. 10 സെ​ക്ക​ന്‍ഡ് സ​മ​യം മാ​ത്ര​മു​ള്ള ഈ ​വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

ഹ​റി​ക്കേ​യ്ൻ​സ് ടീ​മി​ന്‍റെ ആ​രാ​ധ​ക​നാ​യ ജോ​യു​ടെ ഐ​സ്ക്രീ​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. മോ​ഷ​ണം ന​ട​ത്തി​യ​ത് ജോ​യു​ടെ സു​ഹൃ​ത്ത് വെ​സ്റ്റേ​ണ്‍ ഡേ​വി​സും. ഇ​രു​വ​രും ഒ​രു​മി​ച്ച് പ​ദ്ധ​തി​യി​ട്ട് ന​ട​ത്തി​യ മോ​ഷ​ണ​മാ​ണി​തെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ടു​വ​രു​ടെ ആ​രോ​പ​ണം. സം​ഗ​തി എ​ന്താ​യാ​ലും വൈ​റ​ലാ​യി.സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ മാ​ത്രം ക​ണ്ട​ത് മൂ​ന്നു മി​ല്യ​ണ്‍ പേ​രാ​ണ്.​

എസ്ടി