മ​നേ​ഷ് സ്പീ​ക്കിം​ഗ്
തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ചാ​ന​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​സി​സി കേഡ​റ്റു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള ഒ​രു വ​ലി​യ സ്വീ​ക​ര​ണച്ച​ട​ങ്ങ് ന​ട​ക്കു​കയാ​ണ്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ട് സൈ​നി​ക​നാ​യ മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ സംസാ​രി​ക്കു​ന്നു. അ​തി​നി​ട​യി​ൽ സ​ദ​സി​ൽ നി​ന്നു കോ​ത​മം​ഗ​ലം ഹൈ​സ്കൂ​ളിലെ ​എ​ൻ​സി​സി കേഡ​റ്റാ​യ ഷി​ബി​ല എ​ന്ന പെ​ണ്‍​കു​ട്ടി അ​ദ്ദേ​ഹ​ത്തോ​ട് ഞാനൊ​ന്ന് സ്റ്റേ​ജി​ലേ​ക്ക് വ​ര​ട്ടെ എ​ന്ന് ചോ​ദി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​വാ​ദത്തോ​ടെ അ​വ​ൾ സ്റ്റേ​ജി​ലെ​ത്തി. വ​ന്ന ഉ​ട​നെ അ​വ​ൾ ചോ​ദി​ച്ചു, സാ​ർ, സാ​റിനെ ​ഞാ​നൊ​ന്ന് സ​ല്യൂ​ട്ട് ചെ​യ്തോ​ട്ടെ. പ്ര​ഭാ​ഷ​ക​ൻ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​തുകേ​ട്ട് ത​രി​ച്ചു നി​ൽ​ക്കു​ന്പോ​ൾ അ​വ​ള​ദ്ദേ​ഹ​ത്തെ സ​ല്യൂ​ട്ട് ചെ​യ്തു. അ​പ്പോ​ൾ അ​വ​ൾ​ക്കൊ​പ്പം സ​ദ​സ് മു​ഴു​വ​ൻ എ​ഴു​ന്നേ​റ്റു നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് സ​ല്യൂ​ട്ട് നൽ​കി. രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ ആ​ദ​രം പോ​ലെ നി​റ​ക​ണ്ണു​ക​ളോ​ടെ അ​ദ്ദേ​ഹ​മ​ത് സ്വ​ന്തം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി.

ആ ​മ​നു​ഷ്യ​നെ നാ​മ​റി​യും. ഇ​ന്ത്യ​ക്കാ​രെ​ല്ലാ​വ​രും അ​ഭി​മാ​ന​പൂ​ർ​വം ഓ​ർക്കു​ന്ന ആ​ളാ​ണ​ത്-​ക​മാ​ൻഡോ മ​നേ​ഷ്.​പി.​വി! 2008 ന​വം​ബ​റി​ൽ മും​ബൈ​യി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ൻ ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം ന​ട​ത്തി​യ ധീര​ൻ. പി​ന്നെ ആ​ശു​പ​ത്രി​ക​ളി​ൽ മാ​സ​ങ്ങ​ളോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന് മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ച ആ​ൾ. ഒ​ടു​വി​ൽ മ​ര​ണ​ത്തെ തോ​ൽ​പ്പി​ച്ച് ജീ​വി​ത​ത്തി​ലേക്ക് ​തി​രി​ച്ചുവ​രു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഓ​ർ​മ​ശ​ക്തി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മാ​സങ്ങ​ൾ വേ​ണ്ടി​വ​ന്നു ഓ​ർ​മ വീ​ണ്ടെ​ടു​ക്കാ​ൻ.

അ​പ്പോ​ഴേ​ക്കും ശ​രീ​ര​ത്തി​ന്‍റെ വ​ലതുഭാ​ഗം ഏ​റെ​ക്കു​റേ ത​ള​ർ​ന്നുപോ​യി​രു​ന്നു. നീ​ണ്ട കാ​ല​ത്തെ ചി​കി​ത്സ​യിലൂ​ടെ ആ ​ത​ള​ർ​ച്ച​യെ അ​ദ്ദേ​ഹം ത​ര​ണം ചെ​യ്ത് വ​രി​ക​യാ​ണി​പ്പോ​ൾ. ക​ണ്ണൂ​രി​ൽ, അ​ഴി​ക്കോ​ട്ടു​ള്ള ക​ണ്ണോ​ത്ത് വീ​ട്ടി​ലി​രു​ന്ന് മും​ബൈ ഭീ​ക​രാക്ര​മ​ണ കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വയ്ക്കു​ന്പോ​ൾ പ​ക്ഷെ, ആ ​ത​ള​ർ​ച്ച യൊ​ന്നും അ​ദ്ദേ​ഹ​ത്തി​ൽ ക​ണ്ടി​ല്ല. പ​ക​രം തി​ക​ഞ്ഞ ആ​വേ​ശ​വും ഉ​ത്സാ​ഹവും ​മാ​ത്രം. സം​സാ​രി​ക്കു​ന്ന ഓ​രോ നി​മി​ഷ​ത്തി​ലും ഉ​റ​ച്ച രാ​ജ്യ​സ്നേ​ഹ​മു​ള്ള ഒ​രു പ​ട്ടാ​ള​ക്കാ​ര​ന്‍റെ ഉൗ​ർ​ജ​സ്വ​ല​ത​യാ​ണ് പ്ര​ക​ട​മാ​യ​ത്. പ്ര​തി​സ​ന്ധി​ക​ളെ ചങ്കൂ​റ്റ​ത്തോ​ടെ നേ​രി​ടാ​നു​ള്ള ശേ​ഷി​യാ​ണ് ഒ​രു സൈ​നി​ക​ന്‍റെ സ്വ​ത്വം എ​ന്ന സ​ത്യ​ത്തെ അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു, മ​നേ​ഷ്.

2008 ന​വം​ബ​ർ 26

രാ​ജ്യം വ​ലി​യ ഞെ​ട്ട​ലോ​ടെ ഇ​ന്നും ഓ​ർ​ക്കു​ന്ന ദി​വസം. ​രാ​ത്രി 9.30-ഓ​ടെ മും​ബൈ​യി​ലെ ഏ​റെ തി​ര​ക്കു​ള്ള ഛത്ര​പ​തി ശി​വ​ജി ടെ​ർ​മി​ന​സ്(​സി​എ​സ്ടി)​റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ആ​ദ്യ​ത്തെ വെ​ടി​ശ​ബ്ദം ഉ​യ ർ​ന്ന​പ്പോ​ൾ അ​ത് വ​ലി​യൊ​രു കു​രു​തി​യു​ടെ ആ​രം​ഭ​മാ​യി​രി​ക്കു​മെ​ന്ന് ആ​രും ക​രു​തി​യി​ല്ല. പാ​ക്കി​സ്ഥാ​നി​ൽ പ​രി​ശീ​ല​നം കി​ട്ടി ഇ​ന്ത്യ​യി​ൽ നു​ഴ​ഞ്ഞു ക​യ​റിയ ​ല​ഷ്ക​ർ ഇ ​ത​യി​ബ എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യി​ലെ 10 അം​ഗ​ങ്ങ​ളി​ൽ ര​ണ്ടു പേ​രാ​യി​രു​ന്നു അ​വി​ടെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ​കു​പ്ര​സി​ദ്ധ​നാ​യ അ​ജ്മ​ൽ ക​സ​ബും ഇ​സ്മ​യി​ൽ ഖാ​നും. പാ​ക്കി​സ്ഥാ​നി​ലെ​വി​ടെ​യോ നി​ന്ന് അ​നു​നി​മിഷം ​ചി​ല​ര​വ​രെ മൊ​ബൈ​ലി​ലൂ​ടെ​യും സാ​റ്റ​ലൈ​റ്റ് ഫോ​ണി​ലൂ​ടെ​യും നി​യന്ത്രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ ​കെ-47 ൽ ​നി​ന്നു അ​വ​രു​തി​ർ​ത്ത വെ​ടി​യു​ണ്ട​ക ൾ 58 ​പേ​രു​ടെ ജീ​വ​നാ​ണ് അ​പ​ഹ​രി​ച്ച​ത്. 104 പേ​ർ​ക്ക് പ​രി​ക്കു​പ​റ്റി.

അ​വി​ടത്തെ കൂ​ട്ട​ക്കു​രു​തി മ​തി​യാ​ക്കി​യ അ​വ​ർ നേ​രെ നീ​ങ്ങി​യ​ത് കാ​മ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്. അ​പ്പോഴാ​ണ് മും​ബൈ ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് ലീ​ഡ​ർ ഹേ​മ​ന്ദ് ക​ർ​ക്ക​റെ​യും സം​ഘ​വും അ​വി​ടെ പാ​ഞ്ഞെ​ത്തി​യ​ത്. അ​ക്ര​മിക​ൾ കാ​മ​യി​ലേ​ക്ക് പോ​യ​ത​റി​ഞ്ഞ് അ​വ​ർ അ​ങ്ങോ​ട്ട് കു​തി​ച്ചു. വ​ഴി​യി​ൽ ഭീ​കര​രു​മാ​യി ഏ​റ്റു​മു​ട്ടി അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു. വി​ജ​യ് സ​ലാ​സ്ക​ർ, അ​ശോ​ക് കാം ​തെ എ​ന്നീ ഉ​ന്ന​ത പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു.

സ്ഥ​ിതി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണാ​ധീ​ത​മാ​വു​ക​യാ​യി​രു​ന്നു. സി​എ​സ്ടി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ കൂ​ട്ട​ക്കു​രു​തി​യു​ടെ ഭീ​ക​ര​ത ടിവി​യി​ൽ ക​ണ്ട മും​ബൈ ന​ഗ​രം വി​റ​ങ്ങ​ലി​ച്ചു നി​ന്നു. തു​ട​രെ വ​രു​ന്ന വാ​ർ​ത്ത​ക​ളി​ൽ നി​ന്നു ന​ഗ​ര​ത്തി​ന്‍റെ നി ​യ​ന്ത്ര​ണം ഭീ​ക​ര​ർ ഏ​റ്റെ​ടു​ത്ത പ്ര​തീ​തി​യു​ണ്ടാ​യി. പ​രി​ഭ്രാ​ന്ത​രാ​യ ആ​ളു​ക​ൾ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ച്ചു. ന​ഗ​രം അ​ര​ക്ഷി​താ​വ​സ്ഥ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ന്നു.

മേ​ജ​ർ സ​ന്ദീ​പ് ഉ​ണ്ണി​കൃഷ്ണന്‍റെ നേതൃത്വം

മും​ബൈ പോ​ലീ​സി​നും ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡി​നും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക് സ്ഥി​തി​ഗ​തി​ക​ൾ നീ​ങ്ങി​യി​രു​ന്നു. സ്ക്വാ​ഡി​ന്‍റെ തല​വ​നും ഉ​ന്ന​ത പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാരും കൊ​ല്ല​പ്പെ​ട്ട​തോ​ടെ സേ​ന​യുടെ ​ആ​ത്മ​വി​ശ്വാ​സം ത​ക​ർ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ര​ണ​കൂ​ടം എ​ൻഎ​സ്ജി​യു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ട​ത്. രാ​ത്രി ത​ന്നെ ദ​ൽ​ഹി​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് അ​വ​ർ 27-ന് ​പു​ല​ർ​ച്ചെ സാ​ന്താ​ക്രൂ​സ് വി​മാ​ന​ത്താ​വ​ള​ത്തിൽ വ​ന്നി​റങ്ങി. ​മ​ല​യാ​ളി​യാ​യ മേ​ജ​ർ സ​ന്ദീ​പ് ഉ​ണ്ണി​കൃ​ഷ്ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ആ​ദ്യ 120 അം​ഗ എ​ൻ​എ​സ്ജി ക​മാ​ൻഡോ സം​ഘ​ത്തി​ൽ മ​നേ​ഷു​മു​ണ്ടാ​യി​രുന്നു.

തു​ട​ർ​ന്ന് മ​റ്റൊ​രു 80 അം​ഗ​ങ്ങ​ൾ കൂ​ടി​യെ​ത്തി​യ​തോ​ടെ എ​ൻ​എ​സ്ജി കമാൻഡോ സം​ഘ​ത്തി​ന്‍റെ അം​ഗ​ബ​ലം 200 ആ​യി. അ​വ​ർ പ്ര​ത്യേ​കം ഗ്രൂ​പ്പു​ക​ളാ​യി ന​ഗ​ര​ത്തി​ൽ ഭീ​ക​ര​ർ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു എ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലേ​ക്ക് കു​തി​ച്ചു. ഓ​പ്പ​റേ​ഷ​ൻ ബ്ലാ​ക്ക് ടൊ​ർ​നാഡോ ​എ​ന്ന് പേ​രി​ട്ട ആ ​സൈ​നി​ക നീ​ക്കം ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വലി​യ ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​യാ​യി​ട്ടാ​ണ് വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്. അ​തി​നി​ട​യി​ൽ ത​ന്നെ കാ​മ ആ​ശു​പ​ത്രി, ന​രി​മാ​ൻ ഹൗ​സ്, ടാ​ജ് ഹോ​ട്ട​ൽ, ഒ​ബ്റോ​യ് ട്രൈഡ​ന്‍റ് ഹോ​ട്ട​ൽ, മെ​ട്രോ സി​നി​മാ, ഗേ​റ്റ്‌വേ ഓ​ഫ് ഇ​ന്ത്യ, ലി​യോ പോ​ൾ​ഡ് കഫെ എ​ന്നി​വി​ട​ങ്ങ​ളി​ലും ഭീ​ക​ര​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ടി​രു​ന്നു. നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​നേ​ക​ർ​ക്ക് പ​രി​ക്കു പ​റ്റി. ന​ഗ​രം വീ​ർ​പ്പ​ട​ക്കി നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് 27-ന്‍റെ പ്ര​ഭാ​ത​ത്തി​ൽ എ​ൻ​എ​സ്ജി ക​മാ​ണൻഡോക​ൾ ക​ണ്ട​ത്.

നരിമാൻ ഹൗസ്, ടാജ് ഹോട്ടൽ...

ന​രി​മാ​ൻ ഹൗ​സി​ൽ ര​ണ്ട് ടെ​റ​റി​സ്റ്റു​ക​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു എ​ന്ന വി​വ രം ​എ​ൻ​എ​സ്ജി​ക്ക് കി​ട്ടി. മേ​ജ​ർ സ​ന്ദീ​പ് ഉ​ണ്ണി​കൃ​ഷ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ങോ​ട്ടു കു​തി​ച്ച സം​ഘ​ത്തി​ൽ മ​നേ​ഷും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. അ​വി​ടത്തെ ഏ ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രേ​യും വ​ധി​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും അ​തി​നി​ട​യി​ൽ കമാ​ൻഡോ ഗ​ജേ​ന്ദ്ര സി​ങി​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ആ ​ധീ​ര​ജ​വാ​ന് മ​ന​സു​കൊ​ണ്ട് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് സം​ഘം, രാ​ജ്യ​ത്തി​ന്‍റെ സ്വാ​സ്ഥ്യം കെ​ടു​ത്തി​യ അ​ക്ര​മി​ക​ളെ തേ​ടി അ​ടു​ത്ത ല​ക്ഷ്യ​മാ​യ ടാ​ജ് ഹോ​ട്ട​ലി​ലേ​ക്ക് പാ​ഞ്ഞു. അ​വിടെ ​നാ​ല് അ​ക്ര​മി​ക​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

അ​തി​നി​ട​യി​ൽ ടി ​വി​യി​ലൂ​ടെ ഓ​പ്പ​റേ​ഷ​ൻ ബ്ലാ​ക്ക് ടൊ​ർ​നാ​ഡോ​യു​ടെ വി​ശ​ദാം​ശ​ം അ​പ്പ​പ്പോ​ൾ ലോ​ക​മ​റി​യു​ന്നു​ണ്ടാ​യി​രു​ന്നു. അ​ത് പാ​ക്കി​സ്ഥാ​നി​ലി​രു​ന്ന് ഇ​വി​ടു​ത്തെ അ​ക്ര​മി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​വ​ർ​ക്കും കാ​ണാ​ൻ ക​ഴി​ഞ്ഞു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് അ​വ​ർ ഇ​വി​ടെ ഭീ​ക​ര​ർ​ക്ക് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ എ​ൻ​എ​സ് ജി, ​സം​ഭ​വ​ങ്ങ​ൾ ടെ​ലി​ക്കാ​സ്റ്റ് ചെ​യ്യു​ന്ന​ത് നി​ർ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് നി​ർദേശി​ച്ചു.

അ​തോ​ടെ ക​മാ​ൻഡോക​ൾ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന് ടിവി​യി​ലൂടെ ​പു​റം ലോ​ക​ത്തി​ന് കാ​ണാ​ൻ പ​റ്റാ​താ​യി. ആ ​നീ​ക്കം ഫ​ലം ക​ണ്ടു. പാ​ക്കിസ്ഥാ​നി​ൽ ഇ​രു​ന്ന് ഇ​വി​ടു​ത്തെ അ​ക്ര​മി​ക​ൾ​ക്ക് അ​പ്പ​പ്പോ​ൾ നി​ർ​ദ്ദേ​ശം ന​ൽ​കിയി​രു​ന്ന​വ​ർ നി​സ​ഹാ​യ​രാ​യി. അ​ക്ര​മി​ക​ൾ ഒ​റ്റ​പ്പെ​ടു​ക​യും എ​ന്തു ചെ​യ്യ​ണ​മെന്ന​റി​യാ​തെ അ​ന്ധാ​ളി​ക്കു​ക​യും ചെ​യ്തു. കി​ട്ടി​യ ഇ​ട​ങ്ങ​ളി​ൽ അ​വ​ർ പ​തു​ങ്ങികൂ​ടി. ടാ​ജ് ഹോ​ട്ട​ലി​ലെ നാ​ല് ഭീ​ക​ര​രെയും വ​ധി​ക്കാ​ൻ ക​മാ​ൻഡോ​ക​ൾ​ക്കാ​യെ ങ്കി​ലും പ​ക​രം മേ​ജ​ർ സ​ന്ദീ​പ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ജീ​വ​ൻ ബ​ലി കൊ​ടു​ക്കേ​ണ്ടി വ​ന്നു.

ത​ല​യ്ക്ക് മു​ക​ളി​ൽ ഗ്ര​നേ​ഡ്

അ​പ്പൊ​ഴേ​ക്കും ഒ​ബ്റോ​യ് ട്രൈ​ഡ​ന്‍റ് ഹോ​ട്ട​ലി​ൽ ചി​ല ഭീ​ക​ര​ർ ഒ​ളി​ഞ്ഞിരി​ക്കു​ന്ന വി​വ​രം ക​മാ​ൻഡോസം​ഘ​ത്തി​ന് കി​ട്ടി. 30 അം​ഗ സം​ഘം അ​ങ്ങോ​ട്ട് കു​തി​ച്ചു. അ​ക്ര​മി​ക​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് ആ​ദ്യ​മൊ​ന്നും ആ​ർ​ക്കും പി​ടി​കി​ട്ടി​യി​ല്ല. ഹോ​ട്ട​ലി​ന്‍റെ മു​ക്കും മൂ​ല​യും അ​വ​ർ അ​രി​ച്ചു​പെ​റുക്കി. ​അ​തി​നി​ട​യി​ൽ അ​വി​ടെ നി​ന്നു 250-ലേ​റെ താ​മ​സ​ക്കാ​രെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ 20-ാം നി​ല​യി​ലു​ണ്ടെ​ന്ന് അ​തിനി​ട​യി​ൽ മ​ന​സി​ലാ​യി.
ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഹോ​ട്ട​ലി​ലെ വൈദ്യൂതി ക​ട്ട് ചെ​യ്തി​രു​ന്നു. അ​തു​കൊ​ണ്ട് ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. കോ​ണി​പ്പ​ടി വ​ഴി മ​നേഷ് ​ഉ​ൾ​പ്പെ​ട്ട ഒ​രു 18 അം​ഗ ക​മാ​ൻഡോ സം​ഘം അ​വി​ടേ​ക്ക് പാ​ഞ്ഞു​ക​യ​റി.

വാ​തി​ൽ അ​ട​ച്ച് അ​ക്ര​മി അ​ക​ത്ത് ഒ​ളി​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോട​കവ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ക​മാ​ൻഡോക​ൾ വാ​തി​ൽ ത​ക​ർ​ത്തു. സ്ഫോ​ട​ന‌ത്തി​ൽ അ​ക​ത്ത് മ​രം കൊ​ണ്ടു​ണ്ടാ​ക്കി​യ ചു​വ​രി​ന് തീ​പ്പി​ടി​ച്ച് അ​വി​ടം ക​ത്തി​പ്പട​ർ​ന്നു. തീ​യു​ടെ ചൂ​ട് താ​ങ്ങാ​നാ​വാ​തെ അ​ക്ര​മി ബാ​ത്ത്റൂ​മി​ലേ​ക്ക് ചാ​ടി​പോകു​ന്ന​തും വാ​തി​ൽ അ​ട​ക്കു​ന്ന​തും സം​ഘം വ്യ​ക്ത​മാ​യി ക​ണ്ടു. ക​മാ​ൻഡോ​കൾ ​ബാ​ത്ത്റൂ​മി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്തു. അ​തോ​ടെ അ​ക​ത്തെ ഭീ​ക​ര​ന് മ​ന​സിലാ​യി, ഇ​നി ര​ക്ഷ​പ്പെ​ടി​ല്ലെ​ന്ന്.

അ​യാ​ൾ ആ​ർ​ത്ത് അ​ട്ട​ഹ​സി​ച്ചു കൊ​ണ്ട് ക​മാൻഡോക​ളെ അ​ക​ത്തേ​ക്ക് വി​ളി​ച്ചുകൊ​ണ്ടി​രു​ന്നു. ആ​ർ​ഡി​എ​ക്സ് പോ​ലു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ളെ​ന്തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് ആ ​ഫ്ളോ​ർ​ത​ന്നെ ത​ക​ർ ത്ത് ​അ​യാ​ൾ സ്വ​യം ചാ​വേ​റാ​കു​മോ എ​ന്ന് ക​മാ​ൻഡോ​ക​ൾ​ക്ക് സം​ശ​യ​മാ​യി. ത​ക​ർ​ന്ന ഡോ​റി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് മ​നേ​ഷ് ച​വു​ട്ടി. ഉ​ട​നെ അ​തി​ന് നേ​ർ​ക്ക് അക​ത്ത് നി​ന്ന് അ​ക്ര​മി വെ​ടി​യു​തി​ർ​ത്തു. ബാ​ത്ത്റൂ​മി​ന്‍റെ ഏ​തു ഭാ​ഗ​ത്താ​ണ് അയാ​ൾ ഉ​ള്ള​തെ​ന്ന് അ​തോ​ടെ ക​മാ​ൻഡോ സം​ഘ​ത്തി​ന് മ​ന​സി​ലാ​യി.

വെ​ടി​യൊ​ച്ച നി​ല​ച്ച സെ​ക്ക​ന്‍റി​ൽ മ​നേ​ഷ് അ​ക​ത്തേ​ക്ക് കു​തി​ച്ചു. ഒ​ളിഞ്ഞി​രു​ന്ന അ​ക്ര​മി അ​പ്ര​തീ​ക്ഷി​ത​മാ​യി മ​നേ​ഷി​ന്‍റെ തോ​ക്കി​ൽ ക​യ​റി​പ്പി​ടി​ച്ചു. പി​ടി​വ​ലി​ക്കി​ട​യി​ൽ ര​ണ്ടുപേ​രും നി​ല​ത്ത് വീ​ണു. അ​തി​നി​ട​യി​ൽ തോ​ക്ക് തെറി​ച്ചു പോ​യി. വീ​ണി​ട​ത്തു കി​ട​ന്ന് അ​വ​ർ മ​ൽ​പ്പി​ടു​ത്ത​വും മു​ഷ്ടി യു​ദ്ധ​വും ന​ട​ത്തി. കി​ട്ടി​യ സ​ന്ദ​ർ​ഭ​ത്തി​ൽ അ​ര​യി​ൽ നി​ന്നു പി​സ്റ്റ​ൾ വ​ലി​ച്ചൂ​രി​യെ​ടു​ത്ത് മ​നേ​ഷ് മി​ന്ന​ൽ വേ​ഗ​ത്തി​ൽ ഭീ​ക​ര​ന്‍റെ നെ​ഞ്ചി​ലേ​ക്കും മു​ഖ​ത്തേ​ക്കും തു​രു​തു രാ ​വെ​ടി ഉ​തി​ർ​ത്തു. പ​ക്ഷെ, മ​ര​ണ​ത്തി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ന്ന​തി​ന് മു​ന്പ് അ ​യാ​ൾ ഒ​രു ഗ്ര​നേ​ഡ് മു​ക​ളി​ലേ​ക്കെ​റി​ഞ്ഞു.

ഗ്ര​നേ​ഡ് ത​ന്‍റെ ശ​രീ​ര​ത്തി​ൽ വീ​ണ് പൊ​ട്ടി​യാ​ൽ ശ​രീ​രം ചി​ത​റി​ത്തെ​റി​ച്ച് മ​രി​ക്കും എ​ന്ന​റി​യാ​മാ​യി​രു​ന്ന മ​നേ​ഷ് ത​ല​യി​ലെ ഹെ​ൽ​മ​റ്റു കൊ​ണ്ട് അ​ത് കു​ത്തി അ​ക​റ്റാ​ൻ ശ്ര​മി​ച്ചു. ഒ​ര​ൽ​പം മു​ക ളി​ൽ ചെ​ന്ന് പൊ​ട്ടി​യാ​ൽ സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ഠി​ന്യം അ​ത്ര​യും കു​റ​യു​മെന്നാ​ണ് അ​ദ്ദേ​ഹം ക​ണ​ക്കു കൂ​ട്ടി​യ​ത്. ത​ല​യ്ക്ക് മു​ക​ളി​ൽ വ​ച്ച് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ചു. അ​തി​ന്‍റെ മൂ​ന്നു ചീ​ളു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ തു​ള​ച്ചു ക​യ​റി. അ​പ്പോഴേ​ക്കും അ​വി​ടെ പാ​ഞ്ഞെ​ത്തി​യ ക്യാ​പ്റ്റ​ൻ എ.​കെ.​സി​ങി​ന്‍റെ വ​ല​തു ക​ണ്ണിലേ​ക്കും ഗ്ര​നേ​ഡി​ന്‍റെ ചീ​ളു​ക​ളി​ലൊ​ന്ന് പാ​ഞ്ഞു ക​യ​റു​ക​യും അ​ദ്ദേ​ഹ​ത്തി​ന് ക​ണ്ണ് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. അ​തു വ​ക​വെ​യ്ക്കാ​തെ കൂ​ടെ​യു​ള്ള​വ​രോ​ട് അ​ദ്ദേ​ഹം വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു-​മ​നേ​ഷി​നെ ര​ക്ഷി​ക്കൂ എ​ന്ന്. ബോധം മ​റ​യു​ന്ന​തി​ന് മു​ന്പ് അ​വ​സാ​ന​മാ​യി മ​നേ​ഷ് കേ​ട്ട വാ​ക്കു​ക​ൾ അ​താ​ണ്.

ഓർമയില്ലാതെ രണ്ടുവർഷം


മ​നേഷി​നെയും ചു​മ​ന്നു കൊ​ണ്ട് ഹി​മാ​ച്ച​ൽ​കാ​ര​നാ​യ ക​മാ​ൻഡോ ഷ​മി 20 നി​ല​ക​ൾ താ​ഴേ​ക്ക് കോ​ണി​പ്പ​ടി​യി​ലൂ​ടെ കു​തി​ച്ചി​റ​ങ്ങി. ആ​ദ്യം മും​ബൈ​യി ലെ ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​നേ​ഷി​നെ തു​ട​ർ​ന്ന് നേ​വി​യു​ടെ മി​ലിട്ട​റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഡൽ​ഹി​യിലെ ​ആ​ർആ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യി. മാ​സ​ങ്ങ​ളെ​ടു​ത്തു ബോ​ധം വ​രാ​ൻ. ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ വേ​ണ്ടിവ​ന്നു ഓ​ർ​മ​ശ​ക്തി തി​രി​ച്ചു കി​ട്ടാൻ. ​ത​ല​യോ​ട്ടി​യി​ൽ ക​യ​റി​യ ഗ്ര​നേ​ഡി​ന്‍റെ ര​ണ്ടു ചീ​ളു​ക​ൾ ശ​സ്ത്ര​ക്രി​യ ചെയ്ത് പു​റ​ത്തെ​ടു​ത്തു. ഒ​ന്ന് ഇ​പ്പൊ​ഴും എ​ടു​ക്കാ​നാ​വാ​തെ അ​ക​ത്തു കി​ട​ക്കു ന്നു. ​ശ​രീ​ര​ത്തി​ന്‍റെ വ​ല​തു ഭാ​ഗം ത​ള​ർ​ന്നു പോ​യെ​ങ്കി​ലും നി​ര​ന്ത​ര ചി​കി​ത്സ യി​ലൂ​ടെ പ​തു​ക്കെ ച​ല​ന ശേ​ഷി വീ​ണ്ടെ​ടു​ത്തു വ​രു​ന്നു.

മ​ര​ണ​ത്തി​ന്‍റെ വ്യാ​ളീ​മു​ഖം വ​രെ ചെ​ന്ന് ജി​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങിവ​രാൻ ​ത​നി​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന​വ​രെ ഇ​ന്ന് മ​നേ​ഷ് ന​ന്ദി​യോ​ടെ സ്മരി​ക്കു​ന്നു. അ​വ​രു​ടെ ദാ​ന​മാ​ണ് ഇ​പ്പോഴു​ള്ള ത​ന്‍റെ ജീ​വി​തം എ​ന്ന​ദ്ദേ​ഹം ക​രു തു​ന്നു. അ​വ​രി​ൽ സൈ​ന്യ​ത്തി​ലെ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ണ്ട്. എ​ന്താ​വ​ശ്യ ത്തി​ന് ഏ​ത് അ​ർ​ധ​രാ​ത്രി വി​ളി​ച്ചാ​ലും ക​ണ്ണൂ​രി​ലെ സൈ​നീ​ക ക്യാ​ന്പി​ൽ നി ​ന്നും ഓ​ടി​വ​രു​ന്ന​വ​രു​ണ്ട്. കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ലെ ഡോ​ക്ട​ർ പി. ​കെ.​വാ​ര്യ​രും ഡോ​ക്ട​ർ മാ​ധ​വ​വാ​ര്യ​രു​മു​ണ്ട്. കോ​ത​മം​ഗ​ലം ന​ങ്ങേ​ലി ആ​ശുപ​ത്രി​യി​ലെ ഡോ​ക്ട​ർ വി​ജ​യ​ൻ ന​ങ്ങേ​ലി​യു​ണ്ട്. ന​ല്ല​വ​രാ​യ നാ​ട്ടു​കാ​രും വീ ​ട്ടു​കാ​രു​മു​ണ്ട്. പി​ന്നെ ത​നി​ക്കൊ​പ്പം എ​ല്ലാ ദു​രി​ത​ങ്ങ​ളി​ലൂം നി​ഴ​ലു​പോ​ലെ കൂ ​ടെ നി​ന്ന് ഒ​രി​ക്ക​ലും ക​ര​യാ​തെ ത​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന് ക​രു​ത്തു ന​ൽ​കി യ ​ഭാ​ര്യ ഷീ​മ​യു​ണ്ട്. മ​ക​ൻ, യ​ദു​കൃ​ഷ്ണ​നു​ണ്ട്.

ശൗര്യചക്രം

2010-ൽ ​രാ​ജ്യം, ധീ​ര​ത​യ്ക്കു​ള്ള പ​ര​മോ​ന്ന​ത സൈ​നി​ക ബ​ഹു​മ​തി​ക​ളി ലൊ​ന്നാ​യ ശൗ​ര്യ​ച​ക്രം ന​ൽ​കി മ​നേ​ഷി​നെ ആ​ദ​രി​ച്ചു. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വീ​ൽ​ചെ​യ​റി​ലി​രു​ന്നാ​ണ് പ്ര​സി​ഡ​ണ്ട് പ്ര​തി​ഭ പാ​ട്ടീ​ലി​ൽ നി​ന്നു മ​നേ​ഷ് ബ​ഹു​മ​തി സ്വീ​ക​രി​ച്ച​ത്. പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ചു​വ​രി​ൽ എ.​പി. ജെ.​അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ഒ​രു വ​ലി​യ ഫോ​ട്ടോ ക​ണ്ടു. അ​പ്പോ​ൾ എ​ന്തി​നെന്ന​റി​യാ​തെ വെ​റു​തെ മോ​ഹി​ച്ചു, ഈ ​വ​ലി​യ മ​നു​ഷ്യ​ന്‍റെ കൈ​യി​ൽ നി​ന്നും ഒ​രു ബ​ഹു​മ​തി കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ എ​ന്ന്. 2012-ലെ ​മ​ള്ളി​യൂ​ർ പു​ര​സ്കാ​രം അ​ബ്ദു​ൾ ക​ലാ​മി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ ആ ​മോ​ഹ​ത്തി​ന്‍റെ സാ​ക്ഷാ ത്കാ​ര​മാ​യി. അ​ന്ന് മ​നേ​ഷി​നെ വേ​ദി​യി​ൽ കൂ​ടെ പി​ടി​ച്ചി​രു​ത്തി, അ​ബ്ദു​ൾകലാം പ​റ​ഞ്ഞു, താ​ങ്ക​ൾ ത​നി​ച്ച​ല്ല, ഇ​ന്ത്യ​ക്കാ​ർ മു​ഴു​വ​നും താ​ങ്ക​ൾ​ക്കൊ​പ്പ​മു​ണ്ട് എ​ന്ന്.

അ​ത് സ​ത്യം. രാ​ജ്യം ന​മി​ക്കു​ന്ന ഈ ​ജ​വാ​നെ കാ​ണാ​ൻ ഇ​ന്ന് നാ​ടി​ന്‍റെ നാ​നാ ഭാ​ഗ​ത്തു നി​ന്നും ആ​ളു​ക​ളെ​ത്തു​ന്നു. കേ​ര​ള​ത്തി​ലെ നി​ര​വ​ധി സ്കൂ​ളു​ക​ളി​ൽ പ്ര​ഭാഷ​ക​നാ​യും മോ​ട്ടി​വേ​റ്റ​റാ​യും അ​ദ്ദേ​ഹം ക്ഷ​ണി​ക്ക​പ്പെ​ടു​ന്നു. ഉ​ത്രാ​ടം തി​രു​നാ ൾ ​മ​ഹാ​രാ​ജാ​വി​ന്‍റെ ആ​തി​ഥ്യം സ്വീ​ക​രി​ക്കാ​നു​ള്ള ഭാ​ഗ്യം വ​രെ അ​ദ്ദേ​ഹ​ത്തി നു​ണ്ടാ​യി. ഒ​രു ഉ​ദ്ഘാ​ട​ന​ത്തി​ന് ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ എ​ത്തി​യ എ.​പി.​ജെ.​അ​ബ്ദു​ൾക​ലാം, മ​നേ​ഷി​നേ​യും കു​ടും​ബ​ത്തേ​യും ത​ന്‍റെ അ​തി ഥി​യാ​യി ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്തി​രു ന്നു.

2017-​ഡി​സം​ബ​റി​ൽ യു​എ​ൻ​ഓ-​യു​ടെ പ്ര​ത്യേ​ക ദൗ​ത്യസം​ഘ​മാ​യി ഇന്ത്യ​ൻ പീ​സ് കീപ്പിംഗ് ഫോ​ഴ്സി​നൊ​പ്പം സ​ർ​ക്കാ​ർ മ​നേ​ഷി​നെയും സു​ഡാ​നി ൽ ​അ​യ​യ്ക്കു​ക​യു​ണ്ടാ​യി. ഒ​രു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ വ​ർഷം ​അ​വ​സാ​ന​മാ​ണ് അ​ദ്ദേ​ഹം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഇ​തൊ​ന്നും ത​ന്‍റെ മി​ടു​ക്കു​കൊ​ണ്ട് സം​ഭ​വി​ക്കു​ന്ന​ത​ല്ലെ​ന്നും മ​റി​ച്ച് താ​ൻ ചെ​യ്ത ഒ​രു ന​ല്ല പ്ര​വൃ​ത്തി​യു​ടെ അ​ന​ന്ത​ര​ഫ​ലം മാ​ത്ര​മാ​ണെ​ന്നും വി​ശ്വ​സി​ക്കു​ക​യാ​ണ് മ​നേ​ഷ്.

മി​നീ​ഷ് മു​ഴ​പ്പി​ല​ങ്ങാ​ട്