Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഗിറ്റാറിസ്റ്റുകളുടെ ഗിറ്റാറിസ്റ്റ്!
ആറു സ്ട്രിംഗുകൾകൊണ്ട് സംഗീതലോകം ഭരിച്ച ഗിറ്റാറിസ്റ്റുകൾ പലരുണ്ടാകാം. അവരിൽ ഇതിഹാസതുല്യനായിരുന്നു ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക്. 1944 ജൂണ് 24ന് ജനിച്ച അദ്ദേഹം ബ്ലൂസ് റോക്ക്, ഇൻസ്ട്രമെന്റൽ റോക്ക്, ജാസ് ഫ്യൂഷൻ സംഗീതധാരകളിലൂടെ വിസ്മയസഞ്ചാരം നടത്തി... പാടുകയും പറയുകയും ചെയ്ത ഗിറ്റാറുകളായിരുന്നു അദ്ദേഹത്തിന്റേത്- മറ്റെവിടെയും കേൾക്കാത്ത ശബ്ദങ്ങളിൽ!
കൊല്ലം 1956. അഞ്ചു പൗണ്ട് തന്നാൽ ഞാൻ നിനക്കൊരു സോളിഡ് ബോഡി ഗിറ്റാർ ഉണ്ടാക്കിത്തരാം- ജെഫ്രി ആർനോൾഡ് ബെക്ക് എന്ന പന്ത്രണ്ടുവയസുകാരനോട് ഒരാൾ പറഞ്ഞു.
ബാല്യം മുതൽ റോക്ക്’ൻ റോളിൽ ഭ്രമിച്ച് ഗിറ്റാറിനു പിന്നാലെനടന്ന കാലമാണെങ്കിലും അഞ്ച് പൗണ്ട് എന്നത് അവന് അഞ്ഞൂറു പൗണ്ടിനു തുല്യമായിരുന്നു അന്ന്. അവനൊരു വഴികണ്ടു- സ്വയം ഗിറ്റാറുണ്ടാക്കി!
കഴിഞ്ഞനാൾ ഗിറ്റാർ താഴെവച്ച് 78-ാം വയസിൽ ഈ ലോകം വിടുന്പോഴേക്കും അയാൾ ഇതിഹാസ തുല്യനായ ഗിറ്റാറിസ്റ്റായി മാറിയിരുന്നു- ജെഫ് ബെക്ക്!
ക്ലാപ്ടന്റെ പിൻഗാമി
വിഖ്യാത ഗിറ്റാറിസ്റ്റ് എറിക് ക്ലാപ്ടൻ യാർഡ്ബേഡ്സ് ബാൻഡിൽനിന്ന് മാറിയ ഒഴിവിലാണ് ജെഫ് ബെക്ക് അവിടെയെത്തുന്നത്. ഫീഡ്ബാക്ക് സമർഥമായി ഉപയോഗപ്പെടുത്തിയുള്ള ശൈലി പോൾ മക്കാർട്ടിനി, ജിമി ഹെൻഡ്രിക്സ് എന്നിവരെപ്പോലുള്ള സംഗീതജ്ഞർക്ക് ഇഷ്ടപ്പെട്ടു.
ഫീഡ്ബാക്കിൽ ഉൗന്നിയുള്ള ടെക്നിക് അവിചാരിതമായി വന്നതാണെന്ന് പിന്നീട് ജെഫ് പറഞ്ഞിട്ടുണ്ട്. 64-65 കാലത്ത് സംഗീത പരിപാടികൾക്ക് വലിയ വേദികൾ കിട്ടിത്തുടങ്ങി. മിക്കപ്പോഴും അവിടങ്ങളിലെ സൗണ്ട് സിസ്റ്റം അത്രയും ശ്രോതാക്കൾക്ക് അപര്യാപ്തമാവും.
അതിനു പരിഹാരമായി ചെയ്തത് ലെവൽ കൂട്ടിവയ്ക്കുക എന്നതായിരുന്നു. സ്വാഭാവികമായും ഫീഡ്ബാക്ക് സംഭവിക്കും. തനിക്ക് പൂർണമായും നിയന്ത്രിക്കാനാകുമെന്ന ഉറപ്പുണ്ടായിരുന്നതിനാൽ ജെഫ് അതു തുടരുകയും ചെയ്തു. (ആംപ്ലിഫൈ ചെയ്യുന്ന സിഗ്നൽ വീണ്ടും ഇലക്ട്രിക് ഗിറ്റാർ സിഗ്നലിലേക്ക് എത്തുകയും തുടരെ തുടരെ ആംപ്ലിഫൈ ചെയ്യപ്പെടുകയും ചെയ്യുന്നതാണ് ഫീഡ്ബാക്ക്).
രണ്ടു ദശാബ്ദത്തോളം ജെഫ് യാർഡ്ബേഡ്സ് ബാൻഡിലുണ്ടായിരുന്നു. സംഗീതം ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിച്ച് ബാൻഡ് വിട്ടെങ്കിലും അധികം വൈകാതെ അദ്ദേഹം തന്റെ ആദ്യ സിംഗിൾ പുറത്തിറക്കി. മൂന്നേമൂന്നു മണിക്കൂർകൊണ്ടു റെക്കോർഡ് ചെയ്ത ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടംനേടുകയും ചെയ്തു. എന്നാൽ ആ ട്യൂണ് അദ്ദേഹത്തിന് ഒരുകാലത്തും ഇഷ്ടമായിരുന്നില്ല!
തല്ലുമാല ഗ്രൂപ്പ്
ഇഷ്ടമാകാതിരുന്ന സ്വന്തം പാട്ടിനെ ഒരു പിങ്ക് ടോയ്ലറ്റ് സീറ്റ് മാലയാക്കിയപോലെ എന്നു വിശേഷിപ്പിച്ച ബെക്ക് യഥാർഥ മാല കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ- ഉഗ്രൻ തല്ലുമാല. ആ കഥയിങ്ങനെ:
ജെഫ് ബെക്ക് ഗ്രൂപ്പ് എന്ന പേരിൽ അദ്ദേഹം ഒരു സംഗീത സംഘത്തിനു രൂപംകൊടുത്തിരുന്നു. ട്രൂത്ത് (1968), ബെക്ക്-ഒല (1969) എന്നീ ആദ്യ രണ്ട് ആൽബങ്ങൾ ഉഗ്രനായിരുന്നു. ഹെവി മെറ്റലിലേക്കുള്ള ബ്ലൂസ് പാതയെന്നു വിശേഷിപ്പിക്കപ്പെട്ടു രണ്ടും.
പക്ഷേ ബാൻഡിൽ പടലപ്പിണക്കങ്ങൾ തുടങ്ങി. ഒരു അമേരിക്കൻ ടൂറിൽ തർക്കങ്ങൾ രൂക്ഷമായി. തുടർന്ന് അടിപിടിയും തുടങ്ങി. തല്ലു നിയന്ത്രിക്കാൻ കഴിയാതെവന്നതോടെ പിറ്റേക്കൊല്ലം ഗായകൻ റോഡ് സ്റ്റുവർട്ടും, ബേസ് ഗിറ്റാറിസ്റ്റ് റോണീ വുഡും ബാൻഡ് വിട്ടു.
പിന്നീട് ദ ഫേസസ് എന്നു പ്രശസ്തമായ ബാൻഡ് സ്മോൾ ഫേസസിലേക്കാണ് അവർ പോയത്. തൊട്ടുപിന്നാലെ ബെക്കിന് ഒരു കാറപകടത്തിൽ പരിക്കേറ്റു. അതോടെ സംഗീതപരിപാടികൾക്ക് അർധ വിരാമമായി.
പരിക്കു ഭേദമായെത്തിയ ബെക്ക് മറ്റു ചിലരെ കൂട്ടി സ്വന്തം ബാൻഡിനു ജീവൻ വയ്പ്പിച്ചെങ്കിലും ആൽബങ്ങൾ വിജയംനേടിയില്ല. 1975ൽ ഇനി ഒറ്റയ്ക്കുമതി എന്ന തീരുമാനത്തിൽ ബെക്ക് എത്തുകയും ചെയ്തു.
ഗായകൻ ഗിറ്റാർ
അതേകൊല്ലം ബെക്ക് പുറത്തിറക്കിയ ബ്ലോ ബൈ ബ്ലോ എന്ന ആൽബത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വോക്കൽ വിഭാഗത്തിൽ ആളുണ്ടായിരുന്നില്ല! എന്നാൽ കേൾക്കുന്നവർക്ക് അങ്ങനെ ഒട്ടും തോന്നിയതുമില്ല. ലീഡ് വോക്കലിസ്റ്റിന് ബെക്കിന്റെ ഗിറ്റാർ അതിഗംഭീരനായ പകരക്കാരനായി. പിൽക്കാലത്ത് തന്റെ കരിയറിൽ ബെക്ക് ഇതേ സമീപനം പിന്തുടരുകയും ചെയ്തു.
യുഎസ് ടോപ് 10ൽ എത്തിയ ബ്ലോ ബൈ ബ്ലോ വിഖ്യാതമായ പ്ലാറ്റിനം ഡിസ്ക് നേടി. പിറ്റേ കൊല്ലങ്ങളിലും ബെക്ക് വിജയങ്ങൾ ആവർത്തിച്ചു. 1977ലെ കണ്സെർട്ട് ആൽബം ജെഫ് ബെക്ക് വിത്ത് ദ യാൻ ഹാമ്മർ ഗ്രൂപ്പ് ലൈവ് ഏറെ ശ്രദ്ധേയമായി. ആ ടൂറിനുശേഷം ബെക്ക് ലണ്ടനു പുറത്തുള്ള എസ്റ്റേറ്റിൽ നീണ്ട മൂന്നുവർഷം വിശ്രമമെടുത്തു. അത്രയും ശ്രമകരമായ അധ്വാനമായിരുന്നു എന്നായിരുന്നു പിന്നീടുള്ള വിശദീകരണം.
വിശ്രമത്തിനുശേഷമുള്ള തിരിച്ചുവരവും അദ്ദേഹം ഗംഭീരമാക്കി. ഗ്രാമി അവാർഡ് നേട്ടത്തോടെയായിരുന്നു ആ വരവ്. (പിന്നീട് ഏഴു തവണകൂടി ബെക്ക് ഗ്രാമി അവാർഡുകൾ നേടി).
തുടർന്ന് ഒട്ടേറെ പ്രശസ്തരായ സംഗീതകാരന്മാർക്കൊപ്പം ബെക്ക് സഹകരിച്ചു പ്രവർത്തിച്ചു. വ്യാപകമായി വേൾഡ് ടൂറുകൾ നടത്തി. തന്റെ സംഗീതത്തിലേക്ക് കൂടുതൽ ഇലക്ട്രോണിക്, ഹിപ്-ഹോപ് അംശങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ ബെക്ക് അതീവ ശ്രദ്ധാലുവായിരുന്നു.
സാധ്യമായതിൽവച്ച് ഏറ്റവും വിചിത്രമായ സ്വരങ്ങൾ ഗിറ്റാറിൽനിന്നു പുറപ്പെടുവിക്കുന്ന വിധം ഞാനത് വായിക്കുമായിരുന്നു. നിയമങ്ങൾ എനിക്കു ബാധമായിരുന്നില്ല. ഒരു പാട്ടിൽ കുറഞ്ഞതു പത്തുതവണയെങ്കിലും നിമയം തെറ്റിച്ചില്ലെങ്കിൽ ഞാൻ എന്റെ ജോലി ശരിയായ രീതിയില്ല ചെയ്യുന്നത് എന്നായിരുന്നു തോന്നൽ- ബെക്ക് ഒരിക്കൽ പറഞ്ഞു.
അടുത്തദിവസങ്ങൾവരെ ബെക്ക് സജീവമായി സംഗീതരംഗത്തുണ്ടായിരുന്നു. സുഹൃത്തും നടനുമായ ജോണി ഡെപ്പിനൊപ്പം 18 എന്ന പേരിലുള്ള ആൽബം പുറത്തിറങ്ങിയത് കഴിഞ്ഞവർഷമാണ്.
മൃദുലവും പരുക്കനുമായ ശബ്ദങ്ങൾ തമ്മിലുള്ള ബാലൻസിംഗ് ആണ് ജെഫ് ബെക്കിലെ ഗിറ്റാറിസ്റ്റിനെ വ്യത്യസ്തനാക്കിയത്. അദ്ദേഹത്തിലെ ടെക്നിക്കൽ ബ്രില്യൻസ് അതിനു പരിപൂർണമായ പിന്തുണയുമേകി.
മുന്പൊരിക്കൽ പറഞ്ഞതുപോലെ, ഞാൻ ജെഫ് ബെക്ക്. ഞാൻ ഇവിടെയുണ്ടായിരുന്നു.,
ആർക്കും അവഗണിക്കാനാവാതെ.
ഹരിപ്രസാദ്
രണ്ടാം ക്രൂശിക്കൽ
ദക്ഷിണാഫ്രിക്കയിലെ ജീവിതകാലം മുതൽ അദ്ദേഹത്തിന്റെ എല്ലാ ദിവസങ്ങളും ആരംഭിച്ചിരുന്ന രീതിയിൽത്തന്നെയാണ് മോഹൻദാസ് ക
ഹൃദയപൂർവം ഗാന്ധിമാർഗം
പോർബന്ദർ, രാജ്കോട്ട്, അഹമ്മദാബാദിലെ സബർമതി, ഡർബൻ, ജോഹന്നാസ്ബർഗ്, നാഗ്പൂരിനടുത്ത് വാർധ, ഡൽഹി ... മഹാത്മാഗാന്ധി
ബേല ബോസ്: ബംഗാളിന്റെ ഝാൻസി റാണി
ബംഗാൾ വിഭജനത്തിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബേല സാധാരണ അഭയാർഥികളുടെ സഹായത്തിനായി 1947ൽ ഝാൻസി റാണ
ഒരു പനിനീർപ്പൂവിന്റെ ഓർമ്മയ്ക്ക്
സിനിമാപ്രവർത്തകരും ആരാധകരും ബന്ധുക്കളും നാട്ടുകാരും സംഘടനകളും പ്രേംനസീറിനെക്കുറിച്ച് ഇക്കാലത്തും പുതിയ പുതിയ ഓ
ജൂതഗന്ധമുള്ള കൊച്ചി
കൊച്ചി നഗരത്തിൽ നിന്നു 13 കിലോമീറ്റർ അകലെയാണ് മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂതത്തെരുവ്. ജൂതന്മാർ സമൂഹമായി താമസ
ഇഷ്ടമാണ് പരീക്ഷണങ്ങൾ
നൻപകലിന്റെ മൂലകഥ എന്റേതുതന്നെയാണ്. ദൃശ്യാവിഷ്കാരം പ്രമേയത്തിനൊത്ത് ചിട്ടപ്പെടുത്തിയത് വളരെ സൂക്ഷ്മതയോടെയാ
ഇതുവരെ കേട്ടത് സുനിൽ ഗാംഗുലി...
നിങ്ങൾ ഇതുവരെ കേട്ടത്
സുനിൽ ഗാംഗുലി ഹവായിയൻ ഗിറ്റാറിൽ
വായിച്ച ചലച്ചിത്ര ഗാനങ്ങൾ...
ആകാശവാണിക്കാല
നാദബ്രഹ്മത്തിൻ സാഗരം
ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് ജനുവരി പത്തിന് 83-ാം പിറന്നാൾ. ഗന്ധർവ സംഗീതം തലമുറകൾ ആസ്വദിച്ചുതുടങ്ങിയിട്ട് 6
രാധാദേവി ഇന്നും പാടുന്നു... മധുരാർദ്രമായി
മലയാള സിനിമയിലെ ആദ്യകാല നായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ സാന്നിധ്യം നിറച്ച പ്രതിഭയാണ് സി.എസ്.രാധാദേവ
വരൂ പോകാം, പറക്കാം...
പുതുവർഷം. പ്രതീക്ഷകളുടെയും കഠിന പ്രതിജ്ഞകളുടെയും ദിനമാണ് ഇന്ന്. പ്രതിജ്ഞകൾ പാലിക്കുന്നുണ്ടോ എന്നതു വേറേ കാര്യം.
പല്ലനയാറിന്റെ തേങ്ങൽ
മലയാളത്തിന്റെ കാവ്യവിസ്മയമായ കുമാരനാശാന്റെ ദാരുണവിയോഗത്തിനിടയാക്കിയ പല്ലനയാറ്റിലെ റെഡിമർ ബോട്ടപകട സ്മ
സംഗീത വിഹായസിൽ തിരുപ്പിറവി
പി. ഭാസ്കരൻ, ശ്രീകുമാരൻ തന്പി, യൂസഫലികേച്ചേരി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല എന്നിവർ എഴുതിയ അതിമനോഹരങ്ങളായ ഗാ
മറ്റൊന്നും വേണ്ട.., ക്രിസ്മസിന് നീയുണ്ടായാൽ മതി...
വലിയ കാര്യങ്ങളൊന്നും വേണ്ട. ക്രിസ്മസ് ട്രീയുടെ ചുവട്ടിലുള്ള സമ്മാനങ്ങളെക്കുറിച്ചു ഞാൻ ചിന്തിക്കുന്നേയില്ല. ഒരേയൊരു
കുടിയേറ്റ കാലത്തെ ക്രിസ്മസ്
മധ്യകേരളത്തിൽനിന്നുള്ള മലബാർ കുടിയേറ്റം സഹനങ്ങളുടെ അനുഭവമായിരുന്നു. അതിജീവന പാതയിൽ മണ്ണുതേടിയുള്ള യാത്ര.
ഓർമകളിൽ ഒരു വയലിൻ വീട്..
ദ്വാരം എന്ന വാക്കിന് അകത്തോ പുറത്തോ കടക്കാനുള്ള വഴിയെന്ന് ഒരർഥമുണ്ട്. ചെന്നൈ ട്രിപ്ലിക്കെയ്ൻ ബി.വി സ്ട്രീറ്റിലെ പ്രശ
നവതിപ്രണാമം
വെറുമൊരു വൈദിക പരിശീലനകേന്ദ്രം മാത്രമായിരുന്നില്ല മംഗലപ്പുഴ സെമിനാരി. ഈ കലാലയത്തിൽ പഠിച്ചു പുറത്തിറങ്ങിയ നൂ
എഴുതുമ്പോള് മുന്നില് കഥ മാത്രം
തിരക്കഥാകൃത്ത് എം. സിന്ധുരാജും സംവിധായകൻ ഷാഫിയും ആദ്യമായി ഒന്നിക്കുന്ന ആനന്ദം പരമാനന്ദം തിയറ്ററുകളിലേക്ക്. ഇന്ദ
ഡൊമിനിക് ലാപ്പിയറുടെ ഇന്ത്യാദർശനം
ഫ്രീഡം അറ്റ് മിഡ്നൈറ്റ്, സിറ്റി ഓഫ് ജോയ് തുടങ്ങി നിരവധി വിഖ്യാത രചനകൾ നടത്തിയ ഫ്രഞ്ചുകാരൻ ഡൊമിനിക് ലാപ്പിയർ ഓർമ
അഭിനയക്കരുത്തിന്റെ സോമൻ
എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന സോമന്റെ അഭിനയവഴി നാടകങ്ങളിലൂടെയാണ്. ഒരു അഭിമുഖത്തിൽ സോമൻ പറഞ്ഞത് അധ്യാപ
വെള്ളക്കയിൽ നിന്ന് സിനിമയുണ്ടായ കഥ
സന്തോഷം കിട്ടുന്നതിനാണു ഞാന് സിനിമ ചെയ്യുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുന്നതും അവരുടെ ഉള്ളില് സന്തോഷവും കുറച്ചു നൊ

ഇടിനാദമായി അമൃത്ബസാർ പത്രിക
പത്രസ്വാതന്ത്ര്യത്തെ പിടിച്ചു കെട്ടാനുള്ള നിരവധി കടന്പകളെ അതിജീവിച്ചുവന്ന ചരിത്രമാണ് അമൃത് ബസാർ പത്രികയ്ക്ക് ഉള്
ഹൃദയ മൈതാനങ്ങളിലെ പാട്ട്..
അനിശ്ചിതത്വമൊരുക്കുന്ന മായിക സൗന്ദര്യമാണ് പന്തുകളി സമ്മാനിക്കുന്നത്. ലോകം ഒരു പന്തിനു പിന്നാലെയെന്നു കാവ്യാത്മക
ഓരോ യാത്രയും പാഠം
യാത്രയുടെ രസം ആഘോഷം മാത്രമല്ല മാനസികമായ വളർച്ച കൂടിയാണ്. ഇന്ത്യയിലെ യാത്രകളിലും പഠിക്കാൻ ഏറെയുണ്ട്. പത്തു വിദ
കേൾക്കുന്നുവോ ആ പിൻവിളി?
""ഞാൻ മരിക്കുന്നതിനു തൊട്ടുമുന്പ്, അവസാനമായി കേൾക്കാൻ ആഗ്രഹിക്കുന്ന ഈണം... കണ്ണുകളടച്ച് ഇതു കേൾക്കുന്ന നിമിഷം ഞാനെ
ഫുട്ബോൾ മലബാറിക്കസ്
റഫറിയുടെ വിസിലൂത്തിനു മുന്പ്, പന്ത് കാലിൽനിന്നു കാലിലേക്കു പടരുംമുന്പ്, മൈതാനത്തെ പൊതിയുന്ന ഒരു നിമിഷ നേരത്തെ നിശബ്ദത
ശ്വാസത്തിന് ഒരാശ്വാസവും ഇല്ലാത്ത ഡൽഹി
മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തൊരു വല്ലാത്ത സ്ഥിതിവിശേഷം തലസ്ഥാനമായ ഡൽഹിയിലുണ്ട്. അന്തരീക്ഷ മലിനീകരണത്തിൽ പൊറുതി
ബോലേ രേ പപീഹരാ...
ഒരൊറ്റ പാട്ടുകൊണ്ട് ലക്ഷങ്ങളെ ആരാധകരാക്കി ഒരു പുതുമുഖ ഗായിക. മങ്കേഷ്കർ സഹോദരിമാർക്ക് ഇതാ ഒരെതിരാളി എന്നുപോലും ആ
തിക്കമ്മ...മരങ്ങളുടെ അമ്മ
രാമനഗർ ജില്ലയിലെ മഗടി താലൂക്കിൽ ഹുളിക്കൽ ഗ്രാമം തിക്കമ്മയുടെ പേരിലാണ് വാർത്തകളിൽ നിറയുന്നത്. എല്ലാക്കാലത്തും ഗ
കോഴിക്കോട് ജയരാജന് എഴുപതില് നായകന്
അഭിജിത് അശോകൻ ഒരുക്കുന്ന ജനനം 1947, പ്രണയം തുടരുന്നു സിനിമയിൽ നായകനാണ് കോഴിക്കോട് ജയരാജൻ. ഒരു അഭിഭാഷകന്റെ കേ
നൊച്ചുള്ളിയുടെ വികസനഗാഥ
നൊച്ചുള്ളിയിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ രണ്ട് കിലോവാട്ടിന്റെ സൗരോർജ പാനലുകളാണ് സ്ഥാപിച്ചത്. ഒരു കിലോ
Latest News
"ആരും പേടിക്കേണ്ട'; അദാനി ഗ്രൂപ്പ് നിരീക്ഷണത്തിലെന്ന് സെബി
രണ്ടു വയസുകാരി വീടിനു സമീപത്തെ കുളത്തില് വീണു മരിച്ചു
അശ്ലീല സന്ദേശം: രാഘവന് വെളുത്തോളിയെ സിപിഎം പുറത്താക്കി
അത്ലറ്റിക്സ് സ്കൂളിൽ ലഹരിസംഘം അതിക്രമിച്ച് കയറുന്നതായി പി.ടി. ഉഷ
കൊളീജിയം ശിപാർശ അംഗീകരിച്ച് കേന്ദ്രം; സുപ്രീം കോടതിയിൽ അഞ്ച് ജഡ്ജിമാരെ നിയമിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top