Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പല്ലനയാറിന്റെ തേങ്ങൽ
മലയാളത്തിന്റെ കാവ്യവിസ്മയമായ കുമാരനാശാന്റെ ദാരുണവിയോഗത്തിനിടയാക്കിയ പല്ലനയാറ്റിലെ റെഡിമർ ബോട്ടപകട സ്മരണകൾക്ക് 99 വർഷം. അൻപത്തിയൊന്നാം വയസിലാണ് മഹാകവിയെ ഭാഷയ്ക്കും നാടിനും നഷ്ടമായത്.
അറബിക്കടലിന് സമാന്തരമായി തോട്ടപ്പള്ളിയിൽ നിന്ന് അഷ്ടമുടി കായലിലേക്ക് ഒഴുകുന്ന പല്ലനയാർ. മലയാളത്തിന്റെ കാവ്യവിസ്മയമായ കുമാരനാശാന്റെ ദാരുണവിയോഗത്തിനിടയാക്കിയ പല്ലനയാറ്റിലെ റെഡിമർ ബോട്ടപകട സ്മരണകൾക്ക് 99 വർഷം. അൻപത്തിയൊന്നാം വയസിലാണ് മഹാകവിയെ ഭാഷയ്ക്കും നാടിനും നഷ്ടമായത്.
1924 ജനുവരി 16 രാത്രി പത്തരയോടെയാണ് കൊല്ലത്തുനിന്ന് റെഡിമർ ബോട്ട് മഹാകവി കുമാരനാശാൻ ഉൾപ്പെടെ നൂറ്റി ഇരുപത്തഞ്ചിലേറെ യാത്രക്കാരുമായി തിക്കിനിറച്ച് ആലപ്പുഴയിലേക്കു പുറപ്പെട്ടത്. പതിവിൽ കൂടുതൽ യാത്രക്കാരും ചരക്കുകെട്ടുകളും ബോട്ടിലുണ്ടായിരുന്നു. കോട്ടയത്തേക്കുള്ള വിവാഹ പാർട്ടിയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം കഴിഞ്ഞെത്തിയവരും പതിവ് യാത്രക്കാരും തട്ടുനിറയെ ചരക്കുകളും ആ തടിബോട്ടിന് താങ്ങാവുന്നതിനേക്കാൾ ഭാരമായിരുന്നു. കൊല്ലത്തുനിന്നും ആലുവയിലേക്കുള്ള യാത്രാവേളയിലാണ് കുമാരനാശാൻ ആലപ്പുഴ വഴിയുള്ള ബോട്ടിൽ കയറാനിടയായത്.
ട്രാവൻകൂർ- കൊച്ചി ബോട്ട് സർവ്വീസ് എന്ന സ്വകാര്യ കന്പനിയുടെ മേൽനോട്ടത്തിലുള്ളതായിരുന്നു അപകടത്തിൽപ്പെട്ട റെഡിമർ. അമിതഭാരവുമായി അഷ്ടമുടി കായലിലൂടെ പല്ലന തോട്ടപ്പള്ളിവഴിയുള്ള യാത്ര തുടക്കത്തിൽ യാത്രക്കാരെ ഭയപ്പെടുത്തിയെങ്കിലും ഏറെ വൈകാതെ ഏറെപ്പേരും ഉറക്കത്തിലേയ്ക്ക് വഴുതിവീണു. അധികം വീതിയില്ലാത്ത പല്ലനയാറ്റിലെ വളവിൽ ചാലിന് വശത്തെ മണ്‍തിട്ടയിലിടിച്ച് അർധരാത്രി പിന്നിട്ടതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.
ഉറക്കത്തിലായിരുന്ന കുമാരനാശാൻ ഉൾപ്പെടെ പലരും മരണത്തണുപ്പിന്റെ പിടിയിലേക്ക് താഴ്ന്നുപോയി. പല്ലനയാറിന് അധികം ആഴവും പരപ്പും ഇല്ലാതിരുന്നതിനാൽ ബോട്ടിലുണ്ടായിരുന്ന നൂറിലേറെപ്പേർ നീന്തി കരകയറി. ഒരു ബോട്ട് ജീവനക്കാരൻ ഉൾപ്പെടെ 24 പേർ പല്ലന ബോട്ടപകടത്തിൽ മരണമടഞ്ഞതായാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.
ജനവാസമേഖല അല്ലാത്തതിനാലും അപകടം നടന്നത് രാത്രിയിലായതിനാലും ദുരന്തം പുറംലോകം അറിയാൻ വൈകി. അപകടത്തിനുശേഷം അതുവഴി കടന്നുപോയ ബോട്ടിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തോട്ടപ്പള്ളി ചിപ്പിന്റെ സൂപ്രണ്ടായിരുന്ന പി. ഐ. കോശിയും ഏതാനും ദേശവാസികളുമാണ് രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തി നേതൃത്വം നല്‍കിയത്.
പിറ്റേന്ന് അതിരാവിലെ നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ച തെരച്ചിലിൽ ബോട്ടിൽ നിന്നുതന്നെ ഒൻപതു മൃതദേഹങ്ങൾ ലഭിച്ചു. അപകടത്തിനുപിന്നാലെ പുലർച്ചെ നടന്ന തെരച്ചിൽ വേളയിൽ അതുവഴി കടന്നുപോയ ബോട്ടുകളിലെ ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ സഹകരിച്ചില്ലെന്നും അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമസ്ഥരായ ട്രാവൻകൂർ കൊച്ചിൻ ബോട്ട് സർവ്വിസിന്റെ മറ്റൊരു ബോട്ട് കടന്നുപോയപ്പോൾ ഒരു വടം മാത്രം ഇട്ടുകൊടുത്തു പോയെന്നുമാണ് ദേശവാസികൾ തിരുവിതാംകൂർ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ മുൻപാകെ മൊഴി നല്‍കിയത്. അപകടത്തിന് അടുത്ത ദിവസമാണ് കുമാരനാശാന്റെയും മറ്റു ചിലരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാനായത്.
ഭയങ്കരമായ ബോട്ടപകടം
ഭയങ്കരമായ ബോട്ടപകടം എന്ന തലക്കെട്ടിൽ വിവിധ ലേഖകരുടെ വിശദമായ റിപ്പോർട്ടുകളാണ് ആ ദിവസങ്ങളിൽ നസ്രാണി ദീപികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചത്. (അക്കാലത്തെ ഭാഷാപ്രയോഗങ്ങൾ ഇക്കാലത്തേതിൽനിന്ന് വ്യത്യസ്തമാണ്). നസ്രാണി ദീപികയിലെ റിപ്പോർട്ടുകളുടെ ഏതാനും ഭാഗങ്ങൾ ചുവടെ:
മുങ്ങിപ്പോയ റെഡിമർ ബോട്ടിൽ മഹാകവി കുമാരനാശാനുൾപ്പെട്ടിട്ടുണ്ടെന്നു കേട്ടു അതേപ്പറ്റി അന്വേഷിക്കാൻ ആലപ്പുഴ നിന്ന് കൃത്യസ്ഥലത്തേയ്ക്ക് സ്പെഷ്യൽ ബോട്ടിൽ പോയവരിൽ ഒരു മാന്യന്റെ വിവരണത്തിൽ ഒരു ഭാഗം താഴെ ചേർക്കുന്നു. ’ അതിരാവിലെ ഞങ്ങൾ എഴുന്നേറ്റ് വീണ്ടും ബോട്ട് മറിഞ്ഞ സ്ഥലത്തേക്ക് തന്നെ വന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ശരീരങ്ങളെ നോക്കി തുടങ്ങി. ആ സമയം അവിടെ ഹരിപ്പാട് മുൻസിഫ് കോടതി വക്കിൽ മിസ്റ്റർ മാധവനും കയ്യാലയ്ക്കൽ പത്മനാഭൻ ചാന്നാർ അവറുകളും മിസ്റ്റർ കെ.സി. കുഞ്ഞിരാമനും മറ്റ് പലരും ഉണ്ടായിരുന്നു. പൊങ്ങിക്കിടന്നിരുന്ന ഒരു പ്രേതം വലിച്ചു കയറ്റി.
ആശാന്റെ ശരീരം അവിടെ എങ്ങും കാണാതെ ഞങ്ങൾ തീരത്ത് നില്ക്കുന്പോൾ ഒരു കൊച്ചുവള്ളത്തിൽ കാപ്പി വില്ക്കാൻ കായലിലും മറ്റും കൊണ്ടു നടക്കുന്ന ഒരു മുഹമ്മദിയൻ കുറെ താഴെയായി ചട്ടയെല്ലാം ഇട്ടിട്ടുള്ള ഒരു ശരീരം പൊങ്ങി കിടക്കുന്നു എന്ന് ഞങ്ങളോട് പറഞ്ഞു. ഉടനെ തന്നെ മാധവൻ വക്കീൽ അദ്ദേഹത്തിന്റെ ചെറുവള്ളത്തിൽ കയറി മേൽ പറഞ്ഞ ശങ്കരൻകുട്ടി മുതലായ ഒന്നു രണ്ടു പേരോട് കൂടി അങ്ങോട്ട് പോയി ഏകദേശം മുന്നൂറ് വാര അകലയായി പൊങ്ങിക്കിടന്നിരുന്ന പിണത്തെ പിടിച്ച് കരക്കടുപ്പിച്ചു. ഹാ ! ദൈവമേ! അതു നമുക്കെല്ലാം പ്രിയപ്പെട്ട ആശാൻ അവറുകളുടെ ശരീരമായിരുന്നു.’
അതേ സമയം മുങ്ങിപ്പോയ ബോട്ടിന്റെ ഫസ്റ്റ്് ക്ലാസ് കാബിൻ വെട്ടിപ്പൊളിച്ചാണ് ആശാന്റെ മൃതദേഹം വൈകി കണ്ടെത്തിയതെന്ന് തുടർ റിപ്പോർട്ടുകളിൽ കാണുന്നു. അരോഗദൃഢഗാത്രനെങ്കിലും മൃതദേഹത്തിൽ മുറിവുകളും ചതവുകളുമുണ്ടായിരുന്നതായും ആ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കുമാരനാശാന്റെ മൃതദേഹം കൊണ്ടുപോകാൻ ആലപ്പുഴയിൽനിന്നും തൃക്കുന്നപ്പുഴയിൽ നിന്നും ഒട്ടേറെപ്പേർ എത്തിയെങ്കിലും അദ്ദേഹത്ത െ പല്ലനയാറിന്റെ തീരത്തുതന്നെ സംസ്കരിച്ച് അവിടെയൊരു കല്ലറ കെട്ടിതയി റിപ്പോർട്ട് വ്യക്തമാക്കുന്നു.
തിരുവിതാകൂർ സർക്കാർ റിട്ട. ജഡ്ജി പി.ചെറിയാൻ ഉൾപ്പെടുന്ന സമിതിയെ അപകടത്തെ പ്പറ്റി അന്വേഷിക്കാൻ നിയോഗിച്ചതിൽ നീന്തൽ അറിയാത്തവരും ഉറക്കത്തിലായിരുന്നവരുമാണ് മരിച്ചവർ എന്നായിരുന്നു കണ്ടെത്തൽ. അതേ സമയം കുമാരനാശാന് നീന്തൽ അറിയാമായിരുന്നുവെന്ന് വാർത്തകളിൽ കാണുന്നു. ഷർട്ടിനു പുറത്ത് ആശാൻ ഒരു കോട്ട് ധരിച്ചിരുന്നു. അപകടത്തിന് കുറെ മുൻപുവരെ ആശാൻ അടുത്തിരുന്നവരുമായി സംസാരിച്ചിരുന്നതായി രക്ഷപ്പെട്ടവർ വെളിപ്പെടുത്തിയിരുന്നു. ’ ഈ കോട്ടുമതി ചില അവസരങ്ങളിൽ അപകടത്തിന് കാരണമാകാൻ ’ എന്ന് ആ സംഭാഷണത്തിൽ ആശാൻ പറഞ്ഞുവത്രെ.
മലയാളികളെ വേദനിപ്പിച്ച പല്ലന ബോട്ട് ദുരന്തം 99 വർഷം പിന്നിടുന്പോഴും നിരവധി ജലവാഹനങ്ങൾ പല്ലനയാറ്റിലൂടെ ദിവസേന കടന്നു പോകുന്നു. മഹാകവിയുടെ ദാരുണവിയോഗം സംഭവിച്ച കുമാരകോടിയിലെത്തുന്പോൾ പലരുടേയും മനസിൽ ആശാന്റെ കരുണയിലെ വരികളാണ് ഓർമ്മ വരുന്നത്
അന്തമില്ലാത്തൊരാഴത്തിലേയ്ക്കിതാ
ഹന്ത താഴുന്നു, താഴുന്നു ഞാനഹോ!
പ്രതിഭാധനനായ മഹാകവിയും എസ്എൻഡിപിയുടെ പ്രഥമ സെക്രട്ടറിയും സാമൂഹികപരിഷ്കർത്താവുമായിരുന്ന കുമാരനാശാനോടുള്ള ആദരസൂചകമായി പല്ലനയാറിന്റെ തീരത്ത് കുമാരകോടിയിൽ (കുമാരനാശാന്റെ മരണശേഷം ഇവിടം അറിയപ്പെടുന്നു) അദ്ദേഹത്തോടുള്ള ആദരം അറിയിക്കുന്ന സ്മാരകം സ്ഥാപിതമായി. കുമാരനാശാന്റെ പൂർണകായ പ്രതിമയ്ക്കു താഴെ മാറ്റുവിൻ ചട്ടങ്ങളെ എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലനിന്നിരുന്ന നിരവധി പ്രാകൃത ആചാരങ്ങളോടും ചട്ടങ്ങളോടും അക്ഷരങ്ങളിലൂടെ പടവെട്ടിയ മഹാകവിയുടെ വാക്കുകൾ എക്കാലത്തും പ്രസക്തമാണ്.
അകാലത്തിൽ വീണപൂവ്
1922ൽ മദ്രാസ് സർവ്വകലാശാലയിൽ വച്ച് വെയിൽസ് രാജകുമാരനിൽനിന്ന് മഹാകവി സ്ഥാനവും പട്ടും വളയും കുമാരനാശാൻ നേടിയത് നാൽപത്തിയൊൻപതാം വയസിലായിരുന്നു. 51 വയസ് പൂർത്തിയാവും മുൻപ് സ്നേഹ ഗായകൻ ലോകത്തോടും കവിതയോടും എന്നേക്കുമായി വിട പറഞ്ഞു.
ചിറയിൻകീഴ് താലൂക്കിലെ അഞ്ചുതെങ്ങ് കായിക്കര ഗ്രാമത്തിൽ ഈഴവ പ്രമുഖനായിരുന്ന നാരായണന്റെയും കാളിയമ്മയുടേയും ഒൻപതു മക്കളിൽ രണ്ടാമനായിരുന്നു കുമാരൻ. നന്നേ ചെറുപ്പത്തിൽ അമ്മയിൽനിന്ന് പുരാണേതിഹാസങ്ങളും അച്ഛനിൽ നിന്ന് കിർത്തനങ്ങളും സ്വായത്തമാക്കി ഏഴാം വയസിൽ തുണ്ടത്തിൽ പെരുമാളാശാന്റെ കുടിപ്പള്ളിക്കുടത്തിൽ ചേർന്നു.
എട്ടാം വയസിൽ സംസ്കൃതം പഠിച്ച് തുടങ്ങി പതിനൊന്നാം വയസിൽ ചക്കൻ വിളാകം പ്രൈമറി സ്കൂളിൽ രണ്ടാം തരത്തിൽ ചേർന്നു. പതിനാലാം വയസിൽ സ്കൂൾ പരീക്ഷ പാസായി അതേ സ്കൂളിൽ പഠിപ്പിക്കാൻ ആരംഭിച്ചുവെങ്കിലും പ്രായക്കുറവുമൂലം ജോലി തുടരാനായില്ല. ഈ അവസരത്തിൽ തനിയെ ഇംഗ്ലീഷ് പഠനം ആരംഭിച്ചു. അടുത്തുള്ള കൊച്ചാര്യൻ വൈദ്യന്റെ കടയിൽ കണക്കെഴുത്തുമായി കുറേകാലം ചിലവഴിച്ച വേളയിലാണ് കവിതയെഴുത്ത് ആരംഭിച്ചത്.
പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന സുജനാനന്ദിനി മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങി.
വക്കം സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് ഒരു സംസ്കൃത പാഠശാല ആരംഭിച്ചതോടെ കുമാരൻ അവിടെ കുമാരനാശാനായി. ശ്രീനാരായണ ഗുരുവുമായുള്ള കുമാരനാശാന്റെ അടുപ്പം അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. 24-ാം വയസിൽ ശ്രീനാരായണ ഗുരുവിന്റെ നിർദേശാനുസരണം ഡോ. പൽപ്പുവിന്റെ സഹായത്തോടെ ബാംഗളൂരിൽ സംസ്കൃത കോളജിൽ പഠിച്ചു.
തുടർന്ന് 1898 ൽ ഡോ. പൽപ്പുവിന്റെ ശ്രമഫലമായി കൊൽക്കൊത്ത സംസ്കൃത കോളേജിൽ മൂന്നുവർഷം ഉപരിപഠനം നടത്തി തിരിച്ചെത്തിയ കുമാരനാശാൻ അരുവിപ്പുറം ആശ്രമത്തിൽ കുറെക്കാലം താമസിച്ചു. 1903 ൽ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച എസ്.എൻ.ഡി.പി.യുടെ ആദ്യ സെക്രട്ടറിയാകാൻ ഗുരു നിർദ്ദേശിച്ചത് കുമാരനാശാനെയായിരുന്നു. 16 വർഷം സംഘടനയെ കുമാരനാശാൻ നയിച്ചു.
ആശാൻ കവിതകൾ
മലയാളത്തിലെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച ആശാൻ മലയാളത്തിലെ സ്നേഹഗായകനായിരുന്നു. ആധുനിക കവിത്രയത്തിൽ ആശയഗംഭീരൻ എന്ന് അറിയപ്പെടുന്ന ആശാന്റെ കവിതകളിൽ മാറ്റത്തിന്റെ ആശയങ്ങൾ നിറഞ്ഞിരുന്നു. ബുദ്ധമത ആശയങ്ങളോട് പ്രത്യേക താത്പര്യം ഉണ്ടായിരുന്ന അദ്ദേഹം ഹിന്ദു മതത്തിൽ നിലനിന്ന ജാതി വ്യവസ്ഥകൾക്കെതിരെ തൂലിക ചലിപ്പിച്ചു.
സ്നേഹം എന്ന ലോക പ്രമാണത്തിന് ഒന്നാം സ്ഥാനം നല്കി രചിച്ച നളിനി, ലീല എന്നി കാവ്യങ്ങളും ശ്രീനാരായണ ഗുരുവിന്റെ രോഗാവസ്ഥയുമായി ബന്ധപ്പെട്ടെഴുതിയ വീണ പൂവ് എന്ന കൃതിയിൽ മനുഷ്യ ജീവന്റെ ഉയർച്ചതാഴ്ചകളും വ്യക്തമാക്കപ്പെട്ടു.
മലബാറിലെ മാപ്പിള ലഹളയുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട ദുരവസ്ഥയിലെ കഥാപാത്രങ്ങളിലൂടെ നിലനിന്ന ഉച്ചനീചത്വങ്ങളും വേർതിരിവുകളും ചില വിഭാഗങ്ങൾ നടത്തിയ വേട്ടയാടലുകളും ചിത്രീകരിക്കപ്പെട്ടു.
ഒരു നൂറ്റാണ്ടിനിപ്പുറവും ആശാൻ കവിതകൾ തടസം കൂടാതെ വായിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വീണപൂവ്, നളിനി, ലീല, ചിന്താവിഷ്ടയായ സീത, കരുണ, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം തുടങ്ങിയ കൃതികൾ തലമുറകളുടെ വികാരത്തിലും വിചാരത്തിലും നിറഞ്ഞുനിൽക്കുന്നു.
ആന്റണി ആറിൽചിറ, ചന്പക്കുളം
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഭാഷകളുടെ മഴവിൽ ചന്തം
ഭാഷാവൈവിധ്യത്തിൽ മാത്രമല്ല മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നുമാണ് കാസർഗോഡ്. ബിഗ് സ്ക്രീനിൽ അധികമൊന്
ഷിമിലിയാകാന് വെയില്‍കൊണ്ട് കറുത്തു - ഐശ്വര്യ അനില്‍കുമാര്‍
എറണാകുളം തോപ്പുംപടിയിലെ ന്യൂസ് പേപ്പര്‍ ഏജന്റ് അനില്‍കുമാറിന്റെ മകള്‍ ഐശ്വര്യ സിനിമാസ്വപ്നങ്ങള്‍ക്കു പിന്നാലെ കൂ
വാണരുളുന്ന വാണി ജയറാം
ചില നാദങ്ങൾ ഈശ്വരൻ സ്വന്തം കൈകൊണ്ടുതന്നെ തീർക്കുന്നതാണ്. കാലത്തിന്റെ പ്രഹരങ്ങൾക്ക് ആ സ്വരമാധുര്യത്തെ തകർക്കാവി
മലബാറിനെ തൊട്ടറിഞ്ഞ വില്യം ലോഗൻ
ചരിത്രരചനകൾ പലപ്പോഴും വിവാദങ്ങൾക്ക് വിഷയമാകാറുണ്ട്. എന്നാൽ തർക്കങ്ങൾക്കിടം കൊടുക്കാതെ ഒരു ചരിത്രപഠനം നാടിന
കോൽക്കത്തയുടെ ഗാന്ധിജി
കോൽക്കത്ത നഗരത്തിന്റെ ആത്മാവുതന്നെ മഹാത്മാ ഗാന്ധിയുടെ സ്മരണകളുമായി കൊരുത്തു കിടക്കുന്നതാണ്. ബ്രീട്ടീഷ് അധീനതയ
രണ്ടാം ക്രൂശിക്കൽ
ദക്ഷിണാഫ്രിക്കയിലെ ജീവിതകാലം മുതൽ അദ്ദേഹത്തിന്റെ എല്ലാ ദിവസങ്ങളും ആരംഭിച്ചിരുന്ന രീതിയിൽത്തന്നെയാണ് മോഹൻദാസ് ക
ഹൃദയപൂർവം ഗാന്ധിമാർഗം
പോർബന്ദർ, രാജ്കോട്ട്, അഹമ്മദാബാദിലെ സബർമതി, ഡർബൻ, ജോഹന്നാസ്ബർഗ്, നാഗ്പൂരിനടുത്ത് വാർധ, ഡൽഹി ... മഹാത്മാഗാന്ധി
ബേല ബോസ്: ബംഗാളിന്റെ ഝാൻസി റാണി
ബംഗാൾ വിഭജനത്തിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബേല സാധാരണ അഭയാർഥികളുടെ സഹായത്തിനായി 1947ൽ ഝാൻസി റാണ
ഒരു പനിനീർപ്പൂവിന്റെ ഓർമ്മയ്ക്ക്
സിനിമാപ്രവർത്തകരും ആരാധകരും ബന്ധുക്കളും നാട്ടുകാരും സംഘടനകളും പ്രേംനസീറിനെക്കുറിച്ച് ഇക്കാലത്തും പുതിയ പുതിയ ഓ
ഗിറ്റാറിസ്റ്റുകളുടെ ഗിറ്റാറിസ്റ്റ്!
ആറു സ്ട്രിംഗുകൾകൊണ്ട് സംഗീതലോകം ഭരിച്ച ഗിറ്റാറിസ്റ്റുകൾ പലരുണ്ടാകാം. അവരിൽ ഇതിഹാസതുല്യനായിരുന്നു ഇംഗ്ലീഷ് ഗിറ
Latest News
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
സൂര്യഗായത്രി കൊലക്കേസ്; ശിക്ഷ ഇന്ന്
അവിഹിതബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം: ട്രംപിന് തിരിച്ചടി; അറസ്റ്റ് ഉടൻ!
മുഖ്യമന്ത്രിക്കെതിരേയുള്ള പരാതിയിൽ ലോകായുക്തയുടെ നിർണായക വിധി ഇന്ന്
സ്കൂളുകൾ ഇന്ന് അടയ്ക്കും
Latest News
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
സൂര്യഗായത്രി കൊലക്കേസ്; ശിക്ഷ ഇന്ന്
അവിഹിതബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം: ട്രംപിന് തിരിച്ചടി; അറസ്റ്റ് ഉടൻ!
മുഖ്യമന്ത്രിക്കെതിരേയുള്ള പരാതിയിൽ ലോകായുക്തയുടെ നിർണായക വിധി ഇന്ന്
സ്കൂളുകൾ ഇന്ന് അടയ്ക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top