ചാ​ക്കോ​യു​ടെ വാ​ഴ​ത്തോ​ട്ട​ത്തി​ൽ ഇ​ല​യാ​ണ് താ​രം
വാ​ഴ​ക്കു​ല​യെ​ക്കാ​ൾ വ​രു​മാ​നം വാ​ഴ​യി​ല ത​രു​മെ​ങ്കി​ൽ അ​ങ്ങ​നെ​യും ഒ​രു കൃ​ഷി​പ​രീ​ക്ഷ​ണ​മാ​കാം. മു​ഹ​മ്മ കാ​യി​പ്പു​റം കു​പ്ലി​ക്കാ​ട്ട് സി.​എ​സ്. ചാ​ക്കോ അ​ഞ്ചു വ​ർ​ഷ​മാ​യി വാ​ഴ​കൃ​ഷി ന​ട​ത്തു​ന്ന​ത് വാ​ഴ​യി​ല വി​റ്റു​ള്ള വ​രു​മാ​നം​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്. ഒ​രു തൂ​ശ​നി​ല​യ്ക്ക് മൂ​ന്ന​ര രൂ​പ നി​ര​ക്കി​ൽ ദി​വ​സം ശ​രാ​ശ​രി ഇ​രു​ന്നൂ​റു വാ​ഴ​യി​ല വി​ൽ​ക്കാ​നാ​യാ​ൽ അ​ത്ര​യും​കൂ​ടി വ​രു​മാ​ന​മാ​യി. വാ​ഴ​യി​ല​യ്ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ടെ​ന്നി​രി​ക്കെ ഇല​നി​ല വി​ൽ​പ​ന ന​ഷ്ടം വ​രു​ത്തി​ല്ലെ​ന്നാ​ണ് ചാ​ക്കോ​യു​ടെ കൃ​ഷി​യ​നു​ഭ​വം. ന​ന്നാ​യി പ​രി​ച​രി​ച്ചാ​ൽ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കുപോലും ദി​വ​സം ആ​യി​രം രൂ​പ​വ​രെ വ​രു​മാ​നമുണ്ടാ​ക്കാം. നി​ല​വി​ൽ ഹോ​ട്ട​ലു​ക​ൾ​ക്കും കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മു​ള്ള വാ​ഴ​യി​ല​യു​ടെ ഏ​റി​യ പ​ങ്കും മേ​ട്ടു​പാ​ള​യം, പൊ​ള്ളാ​ച്ചി, ക​ന്പം, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് എ​ത്തു​ന്ന​ത്. ത​മി​ഴ് നാ​ട്ടി​ൽ നി​ന്ന് ഒ​രു വാ​ഴ​യി​ല കേ​ര​ള​ത്തി​ലെ​ത്തു​ന്പോ​ൾ അ​ഞ്ചു രൂ​പ​യ്ക്ക​ടു​ത്ത് വി​ല വ​രു​മെ​ന്നിരി​ക്കെ വാ​ഴ​യി​ല വി​ൽ​ക്കാ​ൻ മാ​ത്രം വാ​ഴ​കൃ​ഷി ആ​രം​ഭി​ച്ചു​കൂ​ടെ​യെ​ന്ന​താ​ണ് ചാ​ക്കോ​യു​ടെ ന്യാ​യ​മാ​യ ചോ​ദ്യം.

ആ​ല​പ്പു​ഴ​യി​ലെ​യും മു​ഹ​മ്മ​യി​ലെ​യും കേ​റ്റ​റിം​ഗ്സുകാ​രാ​ണ് ചാ​ക്കോ​യി​ൽ നി​ന്ന് പ​തി​വാ​യി ഇ​ല​വാ​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ൽ മു​പ്പ​തി​ലേ​റെ ഇ​നം വാ​ഴ​ക​ൾ കൃ​ഷി ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും മൃ​ദു​വാ​യ ഇ​ല സുലഭമായി ല​ഭി​ക്കു​ന്ന​തും സ​ദ്യ​വിളന്പാൻ അ​നു​യോ​ജ്യ​മാ​യ​തും ഞാ​ലി​പ്പൂവ​നാ​യ​തി​നാ​ൽ ഈ ​ഇ​ന​മാ​ണ് ന​ട്ടു​വ​രു​ന്ന​ത്. ഇ​ല​ക​ൾ​ക്ക് ക​ന​ക്കു​റ​വാ​യ​തി​നാ​ൽ പെ​ട്ടെന്ന് കേ​ടാ​കി​ല്ല. മ​ട​ക്കി പാ​യ്ക്ക് ചെ​യ്യാനും എ​ളു​പ്പ​മാ​ണ്. പ​ര​മാ​വ​ധി സ്ഥ​ല​ത്ത് ഇദ്ദേഹം വാ​ഴ ന​ടു​ന്നു. വ​ള​മാ​യി ചാ​ണ​ക​വും ചാ​ര​വും കൂടാതെ ആ​ണ്ടി​ലൊ​രി​ക്ക​ൽ വേ​പ്പി​ൻ​പി​ണ്ണാ​ക്കും കൊടുക്കും. ഒ​രു വാ​ഴ​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം വ​രെ ആ​ഴ്ച​യി​യി​ലൊ​രി​ക്ക​ലെ​ന്ന തോ​തി​ൽ ഇ​ല​കളെടു​ക്കാം. വാ​ഴ​യി​ൽ എ​ത്ര കേ​ടു​ണ്ടാ​യാ​ലും കീ​ട​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്തി​ല്ല. ഭ​ക്ഷ​ണം വി​ള​ന്പാ​നു​ള്ള ഇ​ല​യെ പ​വി​ത്ര​മാ​യും പ​രി​ശു​ദ്ധ​മാ​യും കൈ​കാ​ര്യം ചെ​യ്യ​ണം. വെ​ട്ടി​യെ​ടു​ക്കു​ന്ന ഇ​ല​​ക​ൾ തൂ​ത്തു​തു​ട​ച്ച് ഒ​രേ നീ​ള​ത്തി​ൽ മു​റി​ച്ചാണ് അടുക്കിക്കെട്ടുക.

100 ഇ​ല പാ​യ്ക്കു ചെ​യ്തു ന​ൽ​കു​ന്പോ​ൾ നാ​ലോ അ​ഞ്ചോ ഇ​ല​ക​ൾക്ക് കേടുസംഭവിക്കാം. അതിനാൽ നാലോ അഞ്ചോ ഇലകൾ അധികം വെയ്ക്കും. ഞാലിപ്പൂവൻ ന​ട്ട് ര​ണ്ടു മാ​സ​മാ​കു​ന്പോ​ൾ ത​ന്നെ ഇ​ലയെടുത്തു തുടങ്ങാൻ പാ​ക​മാ​കും. കുലയുടെ വി​ള​വെ​ടു​പ്പി​ന് മു​ൻ​പുതന്നെ ഇല വി​റ്റ് പ​ണ​മു​ണ്ടാ​ക്കാം. കുല അ​ൽ​പം ചെ​റു​താ​യാ​ൽ പോ​ലും ഇ​ല​കൂ​ടി വി​ൽ​ക്കാ​നാ​യാ​ൽ കൃ​ഷി ലാ​ഭ​ക​ര​മാ​ണ്. മാ​ത്ര​വു​മ​ല്ല ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ഏ​റെ ഉ​ത്ത​മ​മാ​ണ് വാ​ഴ​യി​ല.​ പ്ലാ​സ്റ്റി​ക് ഇ​ല​യി​ൽ ചൂ​ടു ചോ​റും ക​റി​ക​ളും വി​ള​ന്പു​ന്പോ​ൾ രാസ​വ​സ്തു​ക്ക​ൾ ഇ​ള​കി വ​യ​റ്റി​ലെ​ത്തും. ഇ​തു​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ വ​ലു​താ​ണ്. കൂ​ലി​ക്കാ​രെ നിർത്താ​തെ സ്വ​ന്തം അ​ധ്വാ​ന​ത്തി​ൽ വാ​ഴ ന​ട്ട് ഇ​ല വെ​ട്ടി​വി​റ്റാ​ൽ ഞാ​ലി​പ്പൂ​വ​ൻ വാ​ഴ​കൃ​ഷി ന​ഷ്ട​മാ​വി​ല്ലെ​ന്ന് ചാ​ക്കോ പ​റ​യു​ന്നു.

ദീ​ർ​ഘ​കാ​ല​ത്തെ വി​ദേ​ശ​ജോ​ലി​ക്കു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​മാ​യി ഹോം ​സ്റ്റേ തു​ട​ങ്ങി​യ​ത് ചാ​ക്കോ​യാ​ണ്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി ഏ​റെ സ​ഞ്ചാ​രി​ക​ൾ ആ​ല​പ്പു​ഴ​യു​ടെ​യും വേ​ന്പ​നാ​ട് കാ​യ​ലി​ന്‍റെ​യും വ​ശ്യ​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യ​തോ​ടെ​യാ​ണ് നാടൻ വി​ഭ​വ​ങ്ങ​ൾ കേ​ര​ളീ​യ രീ​തി​യി​ൽ വി​ള​ന്പി​ക്കൊ​ടു​ക്കു​യെ​ന്ന ആ​ശ​യം ഉ​ദി​ച്ച​ത്. മ​ണ്‍​ച​ട്ടി​യി​ൽ പാ​ച​കം ചെ​യ്ത ചെ​മ്മീ​നും ക​റി​ക​ളും മ​ണ്‍​ക​ല​ത്തി​ൽ വേ​വി​ച്ച ചോ​റും വാ​ഴ​യി​ല​യി​ൽ പൊ​ള്ളി​ച്ച ക​രി​മീ​നു​മൊ​ക്കെ തൂ​ശ​നി​ല​യി​ൽ വി​ള​ന്പിയപ്പോൾ അ​തി​ഥി​ക​ൾ​ക്ക് രു​ചി​യേ​റി, ഒ​പ്പം സം​തൃ​പ്തി​യും. കോ​വി​ഡി​ന്‍റെ ക​ട​ന്നേ​റ്റ​ത്തോ​ടെ ടൂ​റി​സം മേ​ഖ​ല​യി​ൽ ആ​കെ മാ​ന്ദ്യ​മാ​യ​തോ​ടെ വാ​ഴ​കൃ​ഷി​യി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യ​ി. ഇ​രു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ള്ള ചാക്കോ അ​വി​ട​ങ്ങ​ളി​ലെ കൃ​ഷി​ത്തോ​ട്ട​ങ്ങ​ളും വി​ള​വെ​ടു​പ്പും ഏ​റെ കൗ​തു​ക​ത്തോ​ടെ വീ​ക്ഷി​ച്ചി​രു​ന്നു. യൂ​റോ​പ്പി​ലെ ആ​പ്പി​ൾ, മു​ന്തി​രി കൃ​ഷി​യും ഇ​സ്രാ​യേ​ലി​ലെ ഈ​ന്തപ്പന, പ​ച്ച​ക്ക​റി, ഒ​ലി​വ് തോ​ട്ട​ങ്ങ​ളും ഏ​റെ ആ​ക​ർ​ഷ​ക​മാ​യി. നാ​ട്ടി​ൽ ഹോം ​സ്റ്റേ​യ്ക്ക് ഒ​പ്പം കൃ​ഷി​യും ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് കൃ​ഷി​യോ​ടു വ​ലി​യ ക​ന്പം​കൊ​ണ്ടാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പോ​യ കാ​ല പെ​രു​മ​യി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്ക് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നാ​ണ് ചാ​ക്കോ​യു​ടെ തി​രി​ച്ച​റി​വ്.

അ​നി​രു​ദ്ധ​ൻ കെ.​ജി., മു​ഹ​മ്മ