അ​ല​ൻ വി​ക്രാ​ന്ത് സം​വി​ധാ​നം ചെ​യ്യും
താ​ൻ പു​തി​യ സി​നി​മ ചെ​യ്യു​ന്ന​തി​ലൂ​ടെ ത​ന്നെ​പ്പോ​ലെ പ​ല രീ​തി​യി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും നി​രാ​ശ​യി​ലാ​യി​രി​ക്കു​ന്ന​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് അ​ല​ൻ പ​ങ്കു​വ​യ്ക്കു​ന്ന​ത്

വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചു ത​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് യു​വ​ക​ലാ​കാ​ര​ൻ അ​ല​ൻ വി​ക്രാ​ന്ത്. വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്നു​കൊ​ണ്ട് മ​ല​യാ​ളം, ത​മി​ഴ് ഉ​ൾ​പ്പെ​ടെ നാ​ലു ഭാ​ഷ​ക​ളി​ൽ പാ​ൻ ഇ​ന്ത്യ മൂ​വീ സം​വി​ധാ​നം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ന​വാ​ഗ​ത​നാ​യ അ​ല​ൻ വി​ക്രാ​ന്ത്.

കൊ​ച്ചി ഗു​ഡ്ന​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​നി​ൽ നി​ന്നും 2016ൽ ​മി​ക​ച്ച സം​വി​ധാ​യ​ക​നും സി​നി​മ​റ്റൊ​ഗ്രാ​ഫ​ർ​ക്കു​മു​ള്ള ഗോ​ൾ​ഡ് മെ​ഡ​ൽ പു​ര​സ്കാ​ര നേ​ട്ട​ത്തോ​ടെ​യാ​ണ് അ​ല​ൻ സി​നി​മാ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ഠ​ന​ശേ​ഷം സി​നി​മ​ക​ളി​ലും വെ​ബ് സീ​രീ​സു​ക​ളി​ലും അ​നേ​കം ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലും അ​ല​ൻ വ​ർ​ക്ക് ചെ​യ്തു. പി​ന്നീ​ട് അ​ല​നും സു​ഹൃ​ത്ത് നി​ധി​നും ചേ​ർ​ന്ന് ഗ്രീ​ൻ വോ​ൾ​ഡ് മീ​ഡി​യ എ​ന്ന പേ​രി​ൽ ഫി​ലിം പോ​സ്റ്റ്പ്രൊ​ഡ​ക്ഷ​ൻ സ്റ്റു​ഡി​യോ ആ​രം​ഭി​ച്ചു.

അ​ഭി​ന​യ​ത്തോ​ട് താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്ന അ​ല​ന് 2018-ൽ ​ത​മി​ഴ് സി​നി​മ​യി​ലേ​ക്ക് അ​വ​സ​ര​വും ല​ഭി​ച്ചു. അ​ല​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്ന യ​ഥാ​ർ​ഥ പേ​രി​ൽ​നി​ന്നും അ​ല​ൻ വി​ക്രാ​ന്ത് എ​ന്ന പേ​രും സ്വീ​ക​രി​ക്കു​ന്ന​ത് അ​ക്കാ​ല​ത്താ​ണ്. പു​തി​യ ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ ട്ര​യ​ൽ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ സ​മ​യ​ത്താ​ണ് സം​വി​ധാ​യ​ക​രും ഛായ​ഗ്ര​ഹ​ക​രു​മാ​യ അ​ല​നും സു​ഹൃ​ത്ത് നി​ധി​ൻ ആ​ൻ​ഡ്രൂ​സി​നും വാ​ഹ​നാ പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ നി​ധി​ൻ മ​ര​ണ​പ്പെ​ടു​ക​യും അ​ര​യ്ക്കു താ​ഴേ​ക്ക് ത​ള​ർ​ന്ന് അ​ല​ന്‍റെ ജീ​വി​തം വീ​ൽ​ചെ​യ​റി​ലാ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ ത​ള​ർ​ന്നു​പോ​കാ​ൻ അ​ല​ൻ ത​യാ​റാ​യി​രു​ന്നി​ല്ല.

വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്ന് സം​വി​ധാ​നം ചെ​യ്തു പൂ​ർ​ത്തി​ക​രി​ച്ച ’കോ​ട്ട​യ​ത്ത് ഒ​രു പ്ര​ണ​യ​കാ​ല​ത്ത്’ എ​ന്ന ഷോ​ർ​ട്ട് ഫി​ലിം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ റി​ലീ​സ് ചെ​യ്തു. 2018 ആ​ദ്യം റി​ലീ​സ് ചെ​യ്യേ​ണ്ടി​യി​രു​ന്ന ചി​ത്രം വ​ള​രെ​യ​ധി​കം പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ട് ഇ​പ്പോ​ഴാ​ണ് റി​ലീ​സ് ആ​കു​ന്ന​ത്.

അ​ല​നും സു​ഹൃ​ത്ത് നി​ധി​ൻ ആ​ൻ​ഡ്രൂ​സും ചേ​ർ​ന്നു മു​ന്പ് ഷൂ​ട്ട് ചെ​യ്തു​വെ​ച്ച ട്ര​യ​ൽ ഷൂ​ട്ടിം​ഗ് ഫൂ​ട്ടേ​ജ് ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്നു ബാ​ക്കി മു​ഴു​വ​ൻ വ​ർ​ക്കു​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച് അ​ല​ൻ ത​ന്‍റെ ഷോ​ർ​ട്ട് ഫി​ലിം ഒ​രു​ക്കി​യ​ത്.

അ​ല​ൻ, നി​ധി​ൻ ആ​ൻ​ഡ്രൂ​സ്, സാ​ൻ​ണ്ടി സീ​റോ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഷോ​ർ​ട്ട് ഫി​ലിം ത​നി​ക്കു സി​നി​മ സ്വ​പ്ന​ത്തി​ന് ഉൗ​ർ​ജം പ​ക​ർ​ന്ന​താ​യി അ​ല​ൻ പ​റ​യു​ന്നു. വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​നു​ള്ള തി​ര​ക്ക​ഥ വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്ന് അ​ല​ൻ എ​ഴു​തി.

താ​ൻ പു​തി​യ സി​നി​മ ചെ​യ്യു​ന്ന​തി​ലൂ​ടെ ത​ന്നെ​പ്പോ​ലെ പ​ല രീ​തി​യി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും നി​രാ​ശ​യി​ലാ​യി​രി​ക്കു​ന്ന​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് അ​ല​ൻ പ​ങ്കു​വ​യ്ക്കു​ന്ന​ത്.