അ​ടി​ച്ചു​മോ​ളെ...
അ​ർ​ദ്ധ​രാ​ത്രി​യി​ൽ, ജോ​ലി​ക്കി​ടെ നി​ങ്ങ​ൾ​ക്ക് ലോ​ട്ട​റി​യ​ടി​ച്ചെ​ന്ന് പ​റ​ഞ്ഞ് ആ​രെ​ങ്കി​ലും വി​ളി​ച്ചാ​ൽ അ​ത് വി​ശ്വ​സി​ക്കു​മോ? ലോ​ട്ട​റി​യു​ടെ സ​മ്മാ​ന​ത്തു​ക കോ​ടി​ക​ളാ​ണെ​ങ്കി​ലോ? ഒ​രി​ക്ക​ലും വി​ശ്വ​സി​ക്കി​ല്ല, അ​ല്ലേ? സ്റ്റാ​സെ​യും ഇ​ങ്ങ​നെ​യാ​ണ് ചി​ന്തി​ച്ച​ത്. ആ​രാ​ണ് സ്റ്റാ​സെ​യെ​ന്ന​ല്ലേ? ല​ണ്ട​നി​ലെ നാ​ഷ​ണ​ൽ ലോ​ട്ട​റി​യു​ടെ ഒ​രു മി​ല്യ​ണ്‍ പൗ​ണ്ട് (ഏ​ക​ദേ​ശം ഒ​ന്പ​ത് കോ​ടി രൂ​പ) സ​മ്മാ​നം ല​ഭി​ച്ച ഡേ​വി​ഡ് ടെയ്‌ല​റു​ടെ ഭാ​ര്യ​യാ​ണ് സ്റ്റാ​സെ​.

കെ​യ​ർ വ​ർ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് സ്റ്റാ​സെ​. രാ​ത്രി ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ഭ​ർ​ത്താ​വ് ഫോ​ണി​ൽ വി​ളി​ച്ച് ലോ​ട്ട​റി​യ​ടി​ച്ച വി​വ​രം പ​റ​യു​ന്ന​ത്. ന​ട്ട​പ്പാ​തി​രാ​യ്ക്കു​ള്ള ഭ​ർ​ത്താ​വി​ന്‍റെ ത​മാ​ശ​യാ​യി മാ​ത്ര​മേ സ്റ്റാ​സെ​ അ​തി​നെ ക​ണ്ടു​ള്ളൂ.

ഭ​ർ​ത്താ​വ് ഇ​ട​യ്ക്ക് ഇ​ത്ത​രം ത​മാ​ശ​ക​ൾ പ​റ​യാ​റു​ള്ള​തു​കൊ​ണ്ട് സ്റ്റാ​സെ ത​ന്‍റെ ജോ​ലി തു​ട​ർ​ന്നു. ഭാ​ര്യ വി​ശ്വ​സി​ച്ചി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ഡേ​വി​ഡ് ലോ​ട്ട​റി​യു​ടെ ഒ​രു ഫോ​ട്ടോ​യെ​ടു​ത്ത് അ​യ​ച്ചു ന​ൽ​കി. എ​ന്നി​ട്ടും സ്റ്റാ​സെയ്ക്ക് വി​ശ്വാ​സ​മാ​യി​ല്ല. ലോ​ട്ട​റി​യു​ടെ ര​ണ്ടു​വ​ശ​വും വീ​ണ്ടും ഡേ​വി​ഡ് അ​യ​ച്ചു​കൊ​ടു​ത്തു.

സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് വി​വ​രം പ​റ​ഞ്ഞ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ശ​രി​ക്കും ലോ​ട്ട​റി​യ​ടി​ച്ച​താ​ണെ​ന്ന് സ്റ്റാ​സെയ്ക്ക് മ​ന​സി​ലാ​യ​ത്. പി​ന്നെ ജോ​ലി​യെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി രാ​വി​ലെ എ​ട്ടോ​ടെ വീ​ട്ടി​ലെ​ത്തി ഡേ​വി​ഡു​മൊ​ത്ത് സ​ന്തോ​ഷം പ​ങ്കി​ട്ടു.

ഇ​തു​വ​രെ ആ​കെ ല​ഭി​ച്ച സ​മ്മാ​നം ഒ​രു സ്ക്രാ​ച്ച് ആ​ൻ​ഡ് വി​ൻ കാ​ർ​ഡി​ലെ 100 പൗ​ണ്ടാ​ണെ​ണ് ഡേ​വി​ഡ് പ​റ​യു​ന്നു. കോ​ടീ​ശ്വ​ര​നാ​യ​തോ​ടെ ജീ​വി​തം കൂ​ടു​ത​ൽ ആ​ഢം​ബ​ര​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഡേ​വി​ഡ്. ത​നി​ക്കും ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മാ​യി ര​ണ്ട് എ​സ്‌യു​വി​ക​ൾ, വ​ലി​യ ഒ​രു വീ​ട്, വി​ദേ​ശ യാ​ത്ര... നീ​ണ്ട ലി​സ്റ്റാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

എസ്ടി