കപ്പ്കേ​ക്കി​നു പി​ന്നി​ലെ ക​ഥ
11-ാം വ​യ​സി​ൽ ബേ​ക്ക​റി ഉ​ട​മ. അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ മൈ​ക്കി​ൾ പ്ലാ​ട്ടി​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത് ഇ​ക്കാ​ര്യം​കൊ​ണ്ട് മാ​ത്ര​മ​ല്ല. ബേ​ക്ക​റി​യി​ൽ ഒാ​രോ ക​പ്പ്കേ​ക്ക് വി​ൽ​ക്കു​ന്പോ​ഴും മൈ​ക്കി​ൾ ഒ​രെ​ണ്ണം വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ന​ൽ​കും. ദാ​രി​ദ്ര​്യവും ക​ഷ്ട​പ്പാ​ടും നി​റ​ഞ്ഞ കു​ട്ടി​ക്കാ​ല​മാ​യി​രു​ന്നു മൈ​ക്കി​ളി​ന്‍റേ​ത്. വീ​ട്ടി​ലി​രു​ന്നാ​യി​രു​ന്നു ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം. അ​മ്മ​യാ​യി​രു​ന്നു അ​ദ്ധ്യാ​പി​ക. വൈ​കു​ന്നേ​രം യൂ​ട്യൂ​ബി​ൽ നി​ന്ന് കേ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​ഠി​ച്ചെ​ടു​ത്തു. 11 -ാം വ​യ​സി​ൽ വീ​ട്ടി​ൽ ഒ​രു ബേ​ക്ക​റി​യി​ട്ടു. മൈ​ക്കി​ൾ​സ് ഡെ​സേ​ര്‌​ട്ട് എ​ന്നാ​ണ് ബേ​ക്ക​റി​യു​ടെ പേ​ര്.

അ​യ​ൽ​ക്കാ​രും ഫേ​സ്ബു​ക്കി​ലൂ​ടെ ല​ഭി​ക്കു​ന്ന ഒാ​ഡ​റു​ക​ളു​മാ​ണ് മൈ​ക്കി​ൾ ചെ​യ്തു ന​ൽ​കു​ക. വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ, ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് മൈ​ക്കി​ൾ കേ​ക്കു​ക​ൾ കൊ​ടു​ക്കു​ന്നു​ണ്ട്. "എ​നി​ക്ക് ചെ​റു​പ്പ​ത്തി​ൽ ക​പ്പ്കേ​ക്കു​ക​ൾ ഇ​ഷ്ട​മാ​യി​രു​ന്നു. ക​പ്പ്കേ​ക്കു​ക​ൾ കു​ട്ടി​ക്കാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. കു​ട്ടി​ക​ൾ​ക്ക് ക​പ്പ്കേ​ക്കു​ക​ൾ ന​ൽ​കു​ന്പോ​ൾ ല​ഭി​ക്കു​ന്ന സ​ന്തോ​ഷം വ​ലു​താ​ണ് '- മൈ​ക്കി​ൾ പ​റ​യു​ന്നു. ഒ​രു​മാ​സം 75 ക​പ്പ്കേ​ക്കു​ക​ൾ മൈ​ക്കി​ൾ വി​ൽ​ക്കു​ന്നു​ണ്ട്.

നാ​ലു ക​പ്പ്കേ​ക്കു​ക​ൾക്ക് 15 ഡോ​ള​റാ​ണ് ഈ​ടാ​ക്കു​ന്ന​ത്.​നോ കി​ഡ് ഹ​ങ്ക​റി എ​ന്ന സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്നാ​ണ് മൈ​ക്കി​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ കു​ക്കിം​ഗ് ക്ലാ​സും എ​ടു​ക്കാ​റു​ണ്ട്.

എസ് ടി