Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ് ആ അമ്മ. ഒരു നിമിഷംപോലും കൂടെനിന്നു മാറാതെ നിൽക്കുന്ന മകനെ ഉറക്കിയിട്ടു വേണം വീട്ടിലെ ജോലികൾ ചെയ്തുതീർക്കാൻ.
എന്നാൽ, അവനുണ്ടോ ഉച്ചയുറക്കത്തിനു തയാറാകുന്നു. കട്ടിലിൽ കിടത്തിയിട്ടും നിർത്താതെ സംസാരിക്കുകയാണ് അവൻ. അപ്പോഴാണ് അമ്മയ്ക്ക് ഒരു ബുദ്ധി തോന്നിയത്. അവനോടൊപ്പം കിടക്കുക. അപ്പോൾ അവൻ ഉറങ്ങിക്കൊള്ളും. അങ്ങനെ ചിന്തിച്ചുകൊണ്ട് അമ്മ അവനോടൊപ്പം കട്ടിലിൽ കിടന്നു.
എന്നാൽ, ഉറങ്ങിയത് അവനായിരുന്നില്ല. ജോലിചെയ്തതുകൊണ്ടുള്ള ക്ഷീണംമൂലം അമ്മ അതിവേഗം ഉറങ്ങിപ്പോയി. ഏറെ സമയം കഴിഞ്ഞാണ് അവർ ഉണർന്നത്. അപ്പോൾ, താൻ ഉറക്കാൻ കിടത്തിയിരുന്ന മൂന്നുവയസുകാരൻ കിടക്കയിലില്ലായിരുന്നു. അവൻ കട്ടിലിന് അരികെ ഉണ്ടായിരുന്ന ഒരു കസേരയിൽ ഇരിക്കുകയായിരുന്നു.
“നീ എന്താണ് ചെയ്യുന്നത്? ഉറങ്ങിയില്ലേ,’’ അമ്മ ചോദിച്ചു.
“ഇല്ല.’’ അവൻ പറഞ്ഞു. “ഞാൻ ദൈവമായി അഭിനയിക്കുകയായിരുന്നു.’’
“ദൈവമായി അഭിനയിക്കുകയായിരുന്നെന്നോ?’’ കാര്യം മനസിലാക്കാതെ അവർ ചോദിച്ചു.
ഉടനെ അവൻ പറഞ്ഞു: “അതേ. മമ്മി ഉറങ്ങിയപ്പോൾ ഞാൻ മമ്മിക്കു കാവലിരിക്കുകയായിരുന്നു.’’
നാം ഉറങ്ങുന്പോൾ ദൈവം നമുക്കു കാവലിരിക്കുന്നു എന്ന് അമ്മ മകനു പറഞ്ഞുകൊടുത്തിരുന്നു. തന്മൂലമാണ്, അമ്മ ഉറങ്ങിക്കൊണ്ടിരുന്നപ്പോൾ അവൻ ദൈവമായി അഭിനയിച്ച് അമ്മയ്ക്ക് കാവലിരുന്നത്.
കുട്ടികൾ പലപ്പോഴും അങ്ങനെയാണ്. മുതിർന്നവർ മനസിലാക്കാൻ വൈകുന്ന പല കാര്യങ്ങളും അവർ വേഗം മനസിലാക്കുന്നു. മുകളിൽ കൊടുത്തിരിക്കുന്ന സംഭവകഥയിലെ മൂന്നു വയസുകാരന്റെ കാര്യത്തിൽ സംഭവിച്ചത് അപ്രകാരമാണ്. ദൈവം നമ്മുടെ കാവൽക്കാരനാണെന്ന കാര്യം മനസിലാക്കുന്നതിന് അവന് എളുപ്പം സാധിച്ചു.
ദൈവം നമ്മുടെ കാവൽക്കാരനാണെന്നു ദൈവവചനം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യം മനസിലാക്കുന്നതിലും അതനുസരിച്ച് ജീവിക്കുന്നതിലും നാം വിജയിക്കുന്നുണ്ടോ എന്നു സംശയിക്കണം.
ദൈവവചനം പറയുന്നു: “കർത്താവാണ് നിന്റെ കാവൽക്കാരൻ’’ (സങ്കീർത്തനം 12:15), നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല. ഇസ്രയേലിന്റെ കാവൽക്കാരൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല (സങ്കീർത്തനം 121: 4). 139-ാം സങ്കീർത്തനത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “മുന്നിലും പിന്നിലും അവിടന്ന് എനിക്കു കാവൽ നിൽക്കുന്നു. അവിടുത്തെ കരം എന്റെ മേലുണ്ട്. ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു.’’ (56)
ദൈവം തനിക്കു നിരന്തരം കാവൽ നിൽക്കുന്നു എന്ന കാര്യം സങ്കീർത്തകനെ വിസ്മയിപ്പിച്ചു. നമ്മെയും ഇതു വിസ്മയിപ്പിക്കുകതന്നെ വേണം. കാരണം, സകലത്തിന്റെയും ഉടയവനായ ദൈവം നമുക്ക് എപ്പോഴും കാവലിരിക്കുന്നു എന്നതു ചെറിയ കാര്യമല്ലല്ലോ.
ദൈവം നമുക്ക് അനുനിമിഷം കാവലിരിക്കുന്നു എന്ന കാര്യം നമ്മെ വിസ്മയിപ്പിച്ചാൽ മാത്രം പോരാ. അതു നാം വിശ്വസിക്കണം. ഈ വിശ്വാസമനുസരിച്ച് നാം ജീവിക്കുകയും വേണം. ദൈവം നമുക്കു കാവലിരിക്കുന്നതുകൊണ്ടു നമ്മുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും ഉണ്ടാകുകയില്ല എന്നർഥമില്ല.
അനുദിന ജീവിതത്തിന്റെ ഭാഗമാണ് വിവിധ രീതിയിലുള്ള സഹനങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ. ദൈവം നമുക്കു കാവലിരിക്കുന്നതുകൊണ്ട് അവയെല്ലാം മാറിപ്പോകുമെന്നു നാം കരുതേണ്ട. എന്നാൽ, അവയെ വേണ്ടവിധം തരണംചെയ്യാനുള്ള ശക്തി കാവൽക്കാരനായ ദൈവം നൽകുമെന്നു തീർച്ചയാണ്.
വന്യമൃഗങ്ങളും ക്ഷുദ്രജീവികളുമുള്ള ഒരു വനത്തിൽ ഒരു രാത്രി മുഴുവൻ തനിയെ ചെലവഴിക്കേണ്ടി വരുന്ന അവസ്ഥ ഭാവന ചെയ്യുക. ആഫ്രിക്കയിലെ ഒരു ഗോത്രവർഗത്തിൽപ്പെട്ട ആണ്‍കുട്ടികൾക്ക് അഭിമുഖീകരിക്കേണ്ടിയിരുന്ന ഒരു വെല്ലുവിളിയായിരുന്നു ഇത്. അങ്ങനെ തനിയെ ഒരു രാത്രി ചെലവഴിച്ചെങ്കിൽ മാത്രമേ അവൻ മാനസികമായും വികാരപരമായും പക്വതയുള്ളവരായി പരിഗണിക്കപ്പെടുമായിരുന്നുള്ളൂ.
ഈ പശ്ചാത്തലത്തിലാണ് ഒരു പിതാവ് തന്റെ മകനെ വനത്തിൽ കൊണ്ടുപോയി രാത്രി അവിടെ തനിയെ ചെലവഴിക്കാനാവശ്യപ്പെട്ടത്. അയാൾ അവനോട് പറഞ്ഞു: “ഞാൻ രാവിലെ വന്നു നിന്നെ കൂട്ടിക്കൊണ്ടുപൊയ്ക്കൊള്ളാം.’’ ഇത്രയും പറഞ്ഞിട്ട് അയാൾ ഇരുളിൽ മറഞ്ഞു. അപ്പോൾ ആ മകൻ ഭയംകൊണ്ടു വിറച്ചു.
ഇരുട്ടിന്റെ കനം കൂടിക്കൂടി വന്നു. വന്യജീവികളുടെ ശബ്ദം വളരെ അകലെയല്ലാതായി കേൾക്കാം. അവൻ ഉറങ്ങാൻ നോക്കി. എന്നാൽ, ഭയംമൂലം കണ്ണടയ്ക്കാൻ സാധിക്കുന്നില്ല. പിന്നെ, അവൻ അറിയാതെതന്നെ ഉറക്കത്തിലേക്കു വഴുതിവീണു. അവൻ കണ്ണുതുറന്നപ്പോൾ കണ്ടത് കുറേ അടി അകലെയായി പിതാവ് അവന് കാവലിരിക്കുന്നതായിട്ടാണ്. അപ്പോൾ അവനു മനസിലായി രാത്രി മുഴുവനും തന്റെ പിതാവ് തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന്.
ഭൂമിയിലെ പിതാക്കന്മാർ മക്കൾക്കുവേണ്ടി കാവലിരിക്കുന്നവരാണെങ്കിൽ അവരേക്കാൾ എത്ര അധികമായി സ്വർഗസ്ഥനായ പിതാവ് തന്റെ മക്കൾക്കുവേണ്ടി കാവലിരിക്കാതിരിക്കുകയില്ല!
അതേ, സ്വർഗസ്ഥനായ പിതാവ് എപ്പോഴും നമുക്കു കാവലിരിക്കുന്നവനാണ്. നമ്മെ പരിപാലിക്കുന്നവനാണ്. തന്മൂലം നാം ഭയപ്പെടേണ്ട കാര്യമില്ല.
എന്നു മാത്രമല്ല, അവിടത്തെ സംരക്ഷണത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് നാം മുന്നോട്ടുതന്നെ പോകണം. അതാണ് ദൈവമക്കളായ നാം ചെയ്യേണ്ട പ്രധാന ഒരു കാര്യം. അപ്പോൾ ഭയം സ്വാഭാവികമായി നമ്മിൽനിന്ന് അപ്രത്യക്ഷമായിക്കൊള്ളും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി

പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
Latest News
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
സൂപ്പർസ്റ്റാറിനെ വരവേറ്റ് തിരുവനന്തപുരം; തലൈവർ 170 തുടങ്ങുന്നു
തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
തട്ടം പരാമര്‍ശം അനില്‍കുമാറിന്റെ പ്രസംഗത്തില്‍ വന്ന പിശക്: ഇ.പി.ജയരാജന്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top