സാ​ന്ത്വ​ന തീ​ര​ത്ത്
2015 ജൂ​ൺ 20... പ​യ്യ​ന്നൂ​ർ മാ​ത്തി​ൽ സ്വ​ദേ​ശി​നി ക​രു​ണാ​ദാ​സി​ന് അ​തു പ​തി​വു​പോ​ലെ ഒ​രു ദി​വ​സം മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് അ​വ​രെ തേ​ടി​യെ​ത്തി​യ ഒ​രു ഫോ​ൺ​കോ​ൾ ആ ​ദി​വ​സ​ത്തെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം അ​ട​യാ​ള​പ്പെ​ടു​ത്തി. അ​വി​ശ്വ​സ​നീ​യ​ത​യു​ടെ മി​ന്ന​ലും സ​ങ്ക​ട​ങ്ങ​ളു​ടെ പെ​രു​മ​ഴ​യും പെ​യ്തി​റ​ങ്ങി​യ ദി​നം. ഒ​ര​മ്മ​യ്ക്കും ഒ​രി​ക്ക​ലും ഒാ​ർ​മി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടാ​ത്ത ദി​വ​സ​വും ഫോ​ൺ കോ​ളും. ജീ​വി​ത​ത്തി​ന്‍റെ മു​ന്പും ശേ​ഷ​വും എ​ന്നു വേ​ർ​തി​രി​ച്ച ഫോ​ൺ കോ​ൾ... പ്രി​യ​പ്പെ​ട്ട മ​ക​ൻ അ​ർ​ജു​ൻ ദാ​സ് മ​രി​ച്ചു എ​ന്ന​താ​യി​രു​ന്നു ആ ​ഞെ​ട്ടി​ക്കു​ന്ന സ​ന്ദേ​ശം. ആ​കാ​ശ​മൊ​ന്നാ​കെ ത​ന്‍റെ മേ​ലേ​ക്ക് അ​ട​ർ​ന്നു​വീ​ഴു​ന്ന​തു​പോ​ലെ അ​വ​ർ​ക്കു തോ​ന്നി.

കാ​തു​ക​ളി​ൽ കേ​ട്ട​തു വി​ശ്വ​സി​ക്കാ​നാ​വാ​തെ, വി​ളി​ച്ചു​വി​വ​രം പ​റ​ഞ്ഞ​വ​രോ​ടു വീ​ണ്ടും വീ​ണ്ടും ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്നു. ആ ​വാ​ർ​ത്ത ശ​രി​യാ​യി​രി​ക്കി​ല്ല, വി​ളി​ച്ചു​പ​റ​ഞ്ഞ​യാ​ൾ തെ​റ്റി​യ​തോ ആ​ളു​മാ​റി​യോ ആ​വാ​മെ​ന്നു മ​ന​സ് പു​ല​ന്പി​ക്കൊ​ണ്ടി​രു​ന്നു. അ​ങ്ങ​നെ സ്വ​യം വി​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ഒ​റ്റ നി​മി​ഷം​കൊ​ണ്ട് അ​ർ​ജു​ന്‍റെ ഒ​രാ​യി​രം ചി​ത്ര​ങ്ങ​ൾ ക​ൺ​മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​യി. എ​ന്തു ചെ​യ്യ​ണം, എ​ന്തു പ​റ​യ​ണം, ആ​രോ​ടു ചോ​ദി​ക്ക​ണം എ​ന്നൊ​ന്നും യാ​തൊ​രു രൂ​പ​വും കി​ട്ടാ​തെ ത​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സ​മ​യം ക​ട​ന്നു​പോ​കു​ന്തോ​റും കൂ​ടു​ത​ൽ ആ​ളു​ക​ൾ വീ​ട്ടി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്നു. ചു​റ്റും അ​ട​ക്കം പ​റ​ച്ചി​ലു​ക​ളും തി​ര​ക്കി​ട്ട ആ​ലോ​ച​ന​ക​ളും. സ​ങ്ക​ട​ങ്ങ​ൾ കൂ​ടു കെ​ട്ടി​യ ആ ​മു​ഖ​ങ്ങ​ൾ കേ​ട്ട​തൊ​രു യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നു വി​ശ്വ​സി​ക്കാ​ൻ ക​രു​ണാ​ദാ​സി​നെ നി​ർ​ബ​ന്ധി​ത​യാ​ക്കി.

സ​ഹി​ക്കാ​വു​ന്ന​തി​ന​പ്പു​റം

എ​ങ്കി​ലും ഏ​തൊ​ര​മ്മ​യ്ക്കും സ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന്‍റെ അ​പ്പു​റ​ത്താ​യി​രു​ന്നു ആ ​യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ വേ​ദ​ന. അ​ഹ​മ്മ​ദാ​ബാ​ദി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് ഡി​സൈ​നിം​ഗി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​ർ​ജു​ൻ ദാ​സ്. അ​വ​സാ​ന വ​ർ​ഷ പ്രോ​ജ​ക്‌​ടി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം സി​ക്കി​മി​ൽ പോ​യ​താ​യി​രു​ന്നു അ​വ​ൻ. അ​വി​ടെ ടീ​സ്റ്റ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ളി​ച്ചും ചി​രി​ച്ചും ത​മാ​ശ പ​റ​ഞ്ഞും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്രി​യ പു​ത്ര​ൻ ഒ​ന്നു​മു​രി​യാ​ടാ​തെ മ​ട​ങ്ങി​വ​രു​ന്ന കാ​ഴ്ച ക​ണ്ണീ​ർ​മ​റ​യ്ക്ക് അ​പ്പു​റ​ത്തു​നി​ന്ന് അ​വ​ർ അ​വ്യ​ക്ത​മാ​യി ക​ണ്ടു. എ​ത്ര നേ​രം ക​ര​ഞ്ഞു​വെ​ന്ന് ഒാ​ർ​മ​യി​ല്ല.. അ​വ​സാ​ന​മൊ​ക്കെ ആ​യ​പ്പോ​ഴേ​ക്കും ക​ര​യു​വാ​ൻ പോ​ലും ക​രു​ത്തി​ല്ലെ​ന്നാ​യി. ചു​റ്റും തേ​ങ്ങ​ലു​ക​ളു​ടെ ശ​ബ്ദം അ​ല​യ​ടി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​വ​ൻ മ​ട​ങ്ങു​ക​യാ​ണ്, എ​ന്നേ​ക്കു​മാ​യി. ആ​രെ​യും ശ​ല്യ​പ്പെ​ടു​ത്തേ​ണ്ട എ​ന്നു ക​രു​തി​യി​ട്ടാ​ണോ.. തി​ക​ച്ചും മൗ​ന​മാ​യി യാ​ത്ര ചോ​ദി​ച്ച് അ​വ​ൻ അ​ക​ന്നു​പോ​യി. മ​ണി​ക്കൂ​റു​ക​ൾ അ​ട​ർ​ന്നു​വീ​ഴ​വേ കൂ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ഒാ​രോ​രു​ത്ത​രാ​യി മ​ട​ങ്ങി​ത്തു​ട​ങ്ങി. വീ​ട്ടി​ലെ മ​റ്റു​ള്ള​വ​രെ​ല്ലാം അ​ടു​ത്തു​ണ്ടാ​യി​ട്ടും താ​ൻ ഒ​റ്റ​യ്ക്കാ​യി​പ്പോ​യോ എ​ന്ന തോ​ന്ന​ൽ ക​രു​ണാ​ദാ​സി​നെ പി​ടി​കൂ​ടി. വീ​ട്ടി​ൽ എ​ല്ലാ​വ​രും സ​ങ്ക​ട​ക്ക​ട​ലി​ൽ ആ​ണ്ടു​പോ​യ​തി​നാ​ൽ പ​ര​സ്പ​രം ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നു പോ​ലും പ​രി​മി​തി​ക​ളു​ണ്ടെ​ന്നു തോ​ന്നി.

മു​റി​ക്കു​ള്ളി​ൽ​ത്ത​ന്നെ

എ​ന്തി​നാ​ണ് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്? ഇ​നി ആ​രെ​യാ​ണ് കാ​ണാ​നു​ള്ള​ത്? എ​ന്തു സ​ന്തോ​ഷ​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്? ഇ​ങ്ങ​നെ​യു​ള്ള ചി​ന്ത​ക​ൾ അ​ല​ട്ടി​ത്തു​ട​ങ്ങി​യ​തോ​ടെ മു​റി​ക്കു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള താ​ത്പ​ര്യം പോ​ലും ന​ഷ്ട​പ്പെ​ട്ടു. മ​റ്റു​ള്ള​വ​രു​ടെ സ​ഹ​താ​പം നി​റ​ഞ്ഞ മു​ഖം കാ​ണു​ന്ന​തു​പോ​ലും അ​സ​ഹ്യം.. അ​തു​കൊ​ണ്ട് ആ​രെ​യും കാ​ണാ​തെ ഒ​ന്നി​ലും ഇ​ട​പെ​ടാ​തെ ക​ഴി​വ​തും ത​ന്‍റെ മു​റി​ക്കു​ള്ളി​ൽ ഒ​തു​ങ്ങാ​ൻ അ​വ​ർ ശ്ര​മി​ച്ചു.

മ​ര​വി​ച്ച മ​ന​സു​മാ​യു​ള്ള ദി​വ​സ​ങ്ങ​ൾ പ​തി​യെ പ​തി​യെ ത​ന്നെ വി​ഷാ​ദ​ത്തി​ലേ​ക്കാ​ണ് വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് ക​രു​ണാ​ദാ​സി​നു തോ​ന്നി. വ​ല​യം ചെ​യ്തു നി​ൽ​ക്കു​ന്ന വി​ഷാ​ദ​ത്തി​ന്‍റെ​യും നി​രാ​ശ​യു​ടെ​യും വ​ല പൊ​ട്ടി​ച്ചെ​റി​ഞ്ഞി​ല്ലെ​ങ്കി​ൽ താ​ൻ കു​ഴ​പ്പ​ത്തി​ലേ​ക്കു നീ​ങ്ങു​മെ​ന്ന ചി​ന്ത​യും ശ​ക്ത​മാ​യി. പ​ക്ഷേ, അ​തെ​ങ്ങ​നെ എ​ന്നു മാ​ത്രം അ​റി​യി​ല്ലാ​യി​രു​ന്നു. വി​ര​സ​മാ​യി ദി​വ​സ​ങ്ങ​ൾ മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് വെ​റു​തെ വാ​യി​ക്കാ​ൻ എ​ടു​ത്ത ഒ​രു മാ​ഗ​സി​നി​ലെ ഒ​രു സം​ഭ​വ​ത്തി​ൽ ക​ണ്ണു​ട​ക്കി​യ​ത്. മ​ക​ൻ ന​ഷ്ട​പ്പെ​ട്ട ഒ​രു അ​മ്മ​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​യാ​യി​രു​ന്നു അ​ത്. അ​ടു​ത്ത നി​മി​ഷം അ​തു ത​ന്‍റെ ത​ന്നെ ക​ഥ​യാ​ണ​ല്ലോ​യെ​ന്നു മ​ന​സു പ​റ​ഞ്ഞു. ആ ​വാ​ർ​ത്ത വാ​യി​ച്ചു തീ​ർ​ന്ന​പ്പോ​ൾ ക​രു​ണാ​ദാ​സി​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞി​രു​ന്നു. കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ട അ​മ്മ താ​ൻ മാ​ത്ര​മ​ല്ലെ​ന്ന ബോ​ധ്യ​ത്തി​ലേ​ക്കാ​ണ് ആ ​വാ​ർ​ത്ത ന​യി​ച്ച​ത്.

മ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട​തു​മൂ​ലം സ​ങ്ക​ട​ക്ക​ട​ലി​ൽ ഉ​ഴ​ലു​ന്ന നി​ര​വ​ധി അ​മ്മ​മാ​ർ ത​നി​ക്കു ചു​റ്റു​മു​ണ്ടെ​ന്ന് അ​വ​ർ തി​രി​ച്ച​റി​ഞ്ഞു. താ​ൻ ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന അ​തേ പ്ര​തി​സ​ന്ധി​യും വി​ഷ​മ​വു​മാ​ണ് അ​വ​രും അ​നു​ഭ​വി​ക്കു​ന്ന​ത്. ആ ​അ​മ്മ​യെ ഒ​ന്നു കാ​ണ​ണ​മെ​ന്നും സം​സാ​രി​ക്ക​ണ​മെ​ന്നും ക​രു​ണാ​ദാ​സി​നു തോ​ന്നി. അ​തേ ദുഃ​ഖം പേ​റു​ന്ന താ​നൊ​ന്നു സം​സാ​രി​ച്ചാ​ൽ ഒ​രു​പ​ക്ഷേ ആ ​അ​മ്മ​യ്ക്ക് അ​തു​വ​ലി​യ ആ​ശ്വാ​സ​മാ​യി മാ​റി​ല്ലേ... ഈ ​ചി​ന്ത പു​തി​യൊ​രു തു​ട​ക്ക​ത്തി​ലേ​ക്കാ​ണ് ക​രു​ണാ​ദാ​സ് എ​ന്ന അ​മ്മ​യെ ന​യി​ച്ച​ത്. മ​ക്ക​ളെ ന​ഷ്ട​മാ​യ അ​മ്മ​മാ​രെ ഒ​ന്നി​ച്ചു​ചേ​ർ​ത്താ​ലോ എ​ന്ന ആ​ശ​യം പ​തി​യെ മു​ള​പൊ​ട്ടി.

ആ​ശ്വാ​സ തീ​ര​ത്തേ​ക്ക്

വ​ലി​യ സ​ങ്ക​ട​ങ്ങ​ളി​ൽ ക‍​ഴി​യു​ന്ന അ​മ്മ​മാ​ർ​ക്ക് ചെ​റി​യ ആ​ശ്വാ​സ​മെ​ങ്കി​ലും പ​ക​രു​ക​യെ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. അ​ങ്ങ​നെ മ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട അ​മ്മ​മാ​രു​ടെ ഫോ​ൺ ന​ന്പ​രു​ക​ൾ ശേ​ഖ​രി​ച്ചു. ആ​ദ്യം നാ​ട്ടി​ൽ സ​മാ​ന ദുഃ​ഖം പേ​റു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച​ത്. എ​ല്ലാ​വ​രോ​ടും​ത​ന്നെ നേ​രി​ട്ടു സം​സാ​രി​ച്ചു. അ​വ​ർ​ക്ക് ആ​ശ്വാ​സ​വും സാ​ന്ത്വ​ന​വും പ​ക​ർ​ന്നു. അ​ങ്ങ​നെ​യൊ​രു വി​ളി​ക്കു കാ​തോ​ർ​ത്തി​രു​ന്ന​പോ​ലെ​യാ​ണ് പ​ല​രും പ്ര​തി​ക​രി​ച്ച​ത്. ഒ​റ്റ​പ്പെ​ട്ടു എ​ന്ന തോ​ന്ന​ലി​ൽ​നി​ന്ന് ഒ​രു​മി​ച്ചു​ണ്ടെ​ന്ന പ്ര​തീ​ക്ഷ​യി​ലേ​ക്ക് ഒാ​രോ​രു​ത്ത​രാ​യി ക​ട​ന്നു​വ​ന്നു. മ​ക​ന്‍റെ വേ​ർ​പാ​ട് ന​ൽ​കി​യ ആ​ഘാ​തം ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും മ​റി​ക​ട​ക്കാ​നു​ള്ള പ​രീ​ക്ഷ​ണം കൂ​ടി​യാ​യി​രു​ന്നു ഈ ​കൂ​ട്ടാ​യ്മ​യു​ടെ രൂ​പീ​ക​ര​ണം. അ​ങ്ങ​നെ 2017ൽ ​ഇ​വ​രെ​യെ​ല്ലാം ചേ​ർ​ത്തു ക​രു​ണാ വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പ് പി​റ​ന്നു.

അ​തി​ർ​ത്തി​ക​ൾ വ​ലു​താ​യി​ക്കൊ​ണ്ടി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​മ്മ​മാ​ർ ഇ​ന്ന് ഈ ​ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട​വ​രാ​ണ് ഏ​റെ​യും. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് ഈ ​കൂ​ട്ടാ​യ്മ ചെ​യ്യു​ന്ന​ത്. സ​ങ്ക​ട​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​നു​ള്ള ചി​ന്ത​ക​ളും ച​ർ​ച്ച​ക​ളു​മാ​ണ് ഈ ​ഗ്രൂ​പ്പി​ൽ ന​ട​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തെ ത​ര​ണം ചെ​യ്ത​വ​ർ ഒ​പ്പ​മു​ണ്ടെ​ന്ന ചി​ന്ത മ​റ്റു​ള്ള​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​യി മാ​റി. വാ​ട്ട്സാ​പ്പ് ഉ​പ​യോ​ഗി​ക്കാ​ത്ത അ​മ്മ​മാ​രെ നേ​രി​ട്ടു വി​ളി​ച്ചും ക​ണ്ടു സം​സാ​രി​ച്ചു​മൊ​ക്കെ കൂ​ട്ടാ​യ്മ​യോ​ടു ചേ​ർ​ത്തു​നി​ർ​ത്താ​ൻ ഇ​വ​ർ ശ്ര​മി​ക്കു​ന്നു.

അ​തി​ജീ​വ​നം

ആ​ത്മ​ഹ​ത്യ​യി​ലൂ​ടെ​യും അ​പ​ക​ട​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും കു​ഞ്ഞു​ങ്ങ​ളെ ന​ഷ്ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ചി​ല​പ്പോ​ൾ ശ്ര​ദ്ധ​ക്കു​റ​വെ​ന്നു പ​റ​ഞ്ഞ് അ​മ്മ​മാ​രെ കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലും കു​റ്റ​പ്പെ​ടു​ത്തു​ക​യും പ​ഴി​ചാ​രു​ക​യും ചെ​യ്യു​ന്ന അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ട​തി​ൽ ത​ക​ർ​ന്നി​രി​ക്കു​ന്ന അ​മ്മ​മാ​ർ​ക്ക് ഇ​ര​ട്ടി ആ​ഘാ​ത​മാ​ണ് പ​ല​പ്പോ​ഴും ഇ​ത്ത​രം കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ സ​മ്മാ​നി​ക്കാ​റു​ള്ള​ത്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ പ​ര​സ്പ​ര​മു​ള്ള ഫോ​ൺ​വി​ളി​ക​ളും ആ​ശ്വാ​സ​വാ​ക്കു​ക​ളും വ​ലി​യ ക​രു​ത്താ​യി മാ​റു​ന്നു​ണ്ടെ​ന്ന് അ​മ്മ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. അ​തു​പോ​ലെ ഏ​ക കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ട അ​മ്മ​മാ​രു​ടെ അ​വ​സ്ഥ. ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ പ്ര​തീ​ക്ഷ​യും അ​റ്റെ​ന്നു തോ​ന്നു​ന്ന ആ ​നി​മി​ഷ​ത്തി​ൽ ഒ​രു കൈ ​സ​ഹാ​യം കി​ട്ടി​യി​ല്ലെ​ങ്കി​ൽ പ​ല​രും എ​ന്നേ​ക്കു​മാ​യി വീ​ണു​പോ​കും.

വി​ഷാ​ദ​ത്തി​ലേ​ക്കും മ​റ്റും വീ​ഴു​ന്ന​വ​ർ​ക്ക് കൗ​ൺ​സ​ലിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കാ​നും ഈ ​കൂ​ട്ടാ​യ്മ ശ്ര​ദ്ധി​ക്കു​ന്നു. ക​ണ്ണൂ​രി​ൽ ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നു വി​ര​മി​ച്ച ക​രു​ണാ​ദാ​സ് വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ സേ​വ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്. ആ​ദ്യ​ത്തെ വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ ഏ​റെ​ക്കാ​ലം മു​ന്പ് മ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട അ​മ്മ​മാ​രാ​യി​രു​ന്നു കൂ​ടു​ത​ൽ. അ​ടു​ത്ത കാ​ല​ത്തു മ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കു​റേ​ക്കൂ​ടി തീ​വ്ര​വും അ​വ​ർ​ക്കു വേ​ണ്ട​തു കു​റ​ച്ചു​കൂ​ടി വ്യ​ത്യ​സ്ത​വു​മാ​യ സ​മീ​പ​ന​വു​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്കാ​യി ക​രു​ണ എ​ന്ന പേ​രി​ൽ മ​റ്റൊ​രു വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പു​കൂ​ടി തു​ട​ങ്ങി. ഇ​വ​ർ​ക്കു മാ​ത്ര​മാ​യി പ്ര​ത്യേ​ക സം​ഗ​മ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

പോ​ലീ​സ് വ​കു​പ്പി​ൽ​നി​ന്നു വി​ര​മി​ച്ച ഭ​ർ​ത്താ​വ് മോ​ഹ​ൻ​ദാ​സും ബം​ഗ​ളൂ​രു​വി​ൽ ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്യു​ന്ന മ​ക​ൾ ആ​തി​ര ദാ​സും അ​മ്മ​യ്ക്കൊ​പ്പം ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പി​ന്തു​ണ​യേ​കു​ന്നു. സ​മൂ​ഹ​ത്തി​ൽ മാ​ന​സി​ക വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഒാ​ൺ​ലൈ​ൻ വ​ഴി മാ​ന​സി​ക പി​ന്തു​ണ ന​ൽ​കാ​നു​ള്ള വോ​യ്സ് ദാ​റ്റ് കെ​യ​റി​ന്‍റെ വോ​ള​ണ്ടി​യ​ർ കൂ​ടി​യാ​ണ് ക​രു​ണ.

മ​ക​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​ക്

മ​ക്ക​ൾ മ​രി​ച്ച അ​മ്മ​മാ​ർ​ക്കു ക​രു​ത്തേ​കു​ന്ന​തി​നൊ​പ്പം മ​ക​ന്‍റെ സ്വ​പ്ന​ങ്ങ​ൾ സ​ഫ​ല​മാ​ക്കാ​നും ക​രു​ണ മ​റ​ക്കു​ന്നി​ല്ല. ന​ല്ലൊ​രു ചി​ത്ര​കാ​ര​നാ​യി​രു​ന്നു ക​രു​ണ​യു​ടെ മ​ക​ൻ അ​ർ​ജു​ൻ ദാ​സ്. അ​ർ​ജു​ൻ മ​രി​ച്ച് മൂ​ന്നാം മാ​സം അ​വ​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ളെ​ല്ലാം ഫ്രെ​യി​മു​ക​ളാ​ക്കി. തു​ട​ർ​ന്നു കാ​ഞ്ഞ​ങ്ങാ​ട് ആ​ർ​ട്ട് ഗാ​ല​റി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. പ​യ്യ​ന്നൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​ത്തി​ൽ​നി​ന്നു പ്ല​സ് ടു ​ക​ഴി​ഞ്ഞ അ​ർ​ജു​ൻ അ​ഹ​മ്മ​ദാ​ബാ​ദി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നിം​ഗി​ൽ ചേ​രു​ക​യാ​യി​രു​ന്നു. ഡി​ജി​റ്റ​ൽ പെ​യി​ന്‍റിം​ഗി​ലും മി​ക​വു കാ​ട്ടി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്കൂ​ളി​ലും കാ​മ്പ​സി​ലു​മെ​ല്ലാം അ​വ​ൻ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​രു​ന്നു. അ​ർ​ജു​ന്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ കോ​ഴി​ക്കോ​ട് സ​രോ​വ​രം പാ​ർ​ക്കി​ൽ എ​ൻ​ഐ​ഡി​യി​ലെ അ​ർ​ജു​ന്‍റെ കൂ​ട്ടു​കാ​രെ​ത്തി ചു​മ​രി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. അ​ർ​ജു​ന്‍റെ പി​റ​ന്നാ​ൾ ദി​ന​മാ​യ മേ​യ് ര​ണ്ടി​ന് മ​ക​ന്‍റെ ഒാ​ർ​മ നി​ല​നി​ർ​ത്താ​ൻ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചു​മ​ർ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്യു​ന്ന പ​രി​പാ​ടി​യും ന​ട​ത്താ​റു​ണ്ട്. മ​ക​നെ മ​ര​ണം ക​വ​ർ​ന്നെ​ടു​ത്ത സി​ക്കി​മി​ൽ ക​രു​ണ നേ​രി​ട്ടെ​ത്തി അ​ർ​ജു​ന്‍റെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു.

ക​ഴി​ഞ്ഞ മേ​യ് ര​ണ്ടി​ന് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ‌​ർ​ജു​ന്‍റെ ചു​മ​ർ​ചി​ത്രം അ​വ​ന്‍റെ സു​ഹൃ​ത്തു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​ര​ച്ചു. കൂ​ടാ​തെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ല​ളി​ത ക​ലാ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യു​പി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളും ചി​ത്ര​ര​ച​നാ ക്യാ​ന്പു​ക​ളും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.


അ​നു​മോ​ൾ ജോ​യ്‌