Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളനിയിലെ ഉൗരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ മകൾ ഇ.യു. സൗമ്യ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ അടുത്തയിടെ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു.
അവഗണനയുടെയും ഇല്ലായ്മയുടെയും ഇന്നലെകളിൽ സൗമ്യയ്ക്ക് കരുത്തും കരുതലും പകർന്നത് അച്ഛൻ ഉണ്ണിച്ചെക്കനായിരുന്നു. മകളെ പോലീസ് യൂണിഫോണിൽ കാണാൻ ഏറെ കൊതിച്ചിരുന്ന ഉണ്ണിച്ചെക്കനെ കാട്ടാന ചവുട്ടിക്കൊന്നു. അച്ഛന്റെ അതിദാരുണവേർപാടിൽ കണ്ണീർപൊഴിച്ചാണ് സൗമ്യ പോലീസ് സേനയിൽ ചുമതലയേറ്റത്.
പോലീസ് യൂണിഫോമിൽ ഞാൻ സബ് ഇൻസ്പെക്ടറായി വരുന്നതുകാണാൻ ആറ്റുനോറ്റിരുന്ന അച്ഛൻ. പാസിംഗ് ഒൗട്ട് പരേഡിൽ എന്റെ ഹൃദയം ഓർമകളിൽ വിതുന്പുകയായിരുന്നു. അച്ഛനെ കാട്ടാന കുത്തിക്കൊന്നപ്പോൾ ഉയർന്ന ദൈന്യമാർന്ന നിലവിളി. വെള്ളവിരിപ്പിനുള്ളിൽ ഉറങ്ങുംപോലെ കണ്ണുകളടച്ചുള്ള അന്ത്യനിദ്ര.
തൃശൂർ എലിക്കോട് ആദിവാസി കോളനിയിലെ ഉൗരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ മകൾ ഇ.യു. സൗമ്യ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ ഈയിടെ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു. രജിസ്റ്ററിൽ ഒപ്പുവെച്ച് ചുമതലയേൽക്കുന്പോഴും ആൾക്കൂട്ടത്തിനിടെ എവിടെയെങ്കിലും അച്ഛൻ നിൽക്കുന്നുണ്ടാകുമോ എന്ന് സൗമ്യയുടെ കണ്ണുകൾ പരതുന്നുണ്ടായിരുന്നു.
ദാരിദ്ര്യത്തിന്റെ കൂരയിൽ ഇല്ലായ്മകളുടെ വറുതിയിൽ മുണ്ടുമുറുക്കിയുടുത്താണ് കൂലിപ്പണിക്കാരനായ ഉണ്ണിച്ചെക്കൻ ഏക മകളെ പഠിപ്പിച്ചത്. ചാണകം മെഴുകി ചാരം ചിതറിയ ചെറ്റപ്പുരയിലിരുന്നു പഠിക്കുന്പോൾ മകൾക്ക് അച്ഛൻ പതിവായി നൽകിയിരുന്ന ഉപദേശം ഇതായിരുന്നു.
‘പരിമിതികളെ കഠിനാധ്വാനംകൊണ്ടും സഹനംകൊണ്ടും കീഴടക്കണം. നിന്റെ കഷ്ടപ്പാടും കണ്ണീരും അറിയുകയും കാണുകയും ചെയ്യുന്ന ഈശ്വരൻ ഒരു നാൾ നിന്നെ അനുഗ്രഹിക്കും. ഇന്നു നിന്നെ അവഗണിക്കുന്നവർ നീ ഉന്നത പദവിയിലെത്തിയാൽ നിനക്ക് സല്യൂട്ട് തരും’. അതേ, കാലം അതെല്ലാം അക്ഷരാർഥത്തിൽ ശരി വച്ചിരിക്കുന്നു.
മാറിയുടുക്കാൻ രണ്ടാമതൊരു ജോഡി വസ്ത്രമില്ലാതിരുന്ന ബാല്യകാലം. മലയൻ ആദിവാസി വിഭാഗക്കാരിയായ എന്റെ മുഖത്തേയ്ക്കും മുഷിഞ്ഞ ഒരേ ജോഡി വസ്ത്രത്തിലേക്കും നോക്കി ഉൗറിച്ചിരിക്കുന്ന ചിലർ. പഴകി നിറംമങ്ങിയ ചോറ്റുപാത്രത്തിൽ കറി എന്നുപറയാൻ പല ദിവസങ്ങളിലും ഒന്നുമുണ്ടായിരുന്നില്ല.
ക്ലാസ് മുറികളിലും വഴിയോരങ്ങളിലുമൊക്കെ കേട്ടിരുന്ന പരിഹാസത്തിന്റെ ഇന്നലകളെ അച്ഛൻ പകർന്നുതന്ന നിശ്ചയദാർഢ്യത്തിൽ സൗമ്യ തോൽപ്പിച്ചിരിക്കുന്നു. കാക്കി യൂണിഫോമും തൊപ്പിയും ധരിച്ച് അഭിമാനത്തോടെ നിൽക്കുന്ന സൗമ്യ പറയുന്നു. ‘ഞാൻ ആദിവാസിയാണ്. പക്ഷെ ഞാൻ ഒന്നിലും പിന്നിലല്ല. സമൂഹത്തിന്റെ കാവൽച്ചുമതല രാജ്യം ഏൽപ്പിച്ചതിന്റെ ഉത്തരവാദിത്വം ഞാൻ തിരിച്ചറിയുന്നു.’ തൃശൂർ ജില്ലയിൽ ഗോത്രവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ പോലീസ് സബ് ഇൻസ്പെക്ടറാണ് സൗമ്യ.
‘സ്കൂളിലും മറ്റും പരിഹസിച്ചവരും പരിഗണിക്കാത്തവരും പലരാണ്. എന്നാൽ അവരേറെയും ഇന്ന് വിളിച്ച് ആദരവോടെ അഭിനന്ദിക്കുന്പോൾ സന്തോഷം വാക്കുകൾ കൊണ്ട് പറയാൻ സാധിക്കുന്നതല്ല. പരിഹസിച്ചവരോടു പകയോ പരിഭവമോ ഒന്നുമില്ല. ഇല്ലായ്മകളും അവഗണനകളും നേരിടുന്പോൾ അതെല്ലാം തരണം ചെയ്യുമെന്ന് ഉറച്ച ബോധ്യത്തോടെ നിശ്ചയം ചെയ്യണം.
നാം എങ്ങനെയായി തീരണമെന്നത് നാം തന്നെ തീരുമാനിക്കണം. ഞാൻ എന്റെ സ്വപ്നങ്ങൾക്ക് പ്രതീക്ഷയുടെ ചിറക് നൽകിയിരിക്കുകയാണ്. വിശാലമായ ഈ ലോകത്തേക്ക് ഇനിയും ഞാൻ പറന്നുയരും.’
തൃശൂർ പാലപ്പള്ളിയിൽ എലിക്കോട് ഉൗരിലെ കാടിന്റെ മകൾ സൗമ്യയുടെ വാക്കുകൾ കാലത്തിനും ലോകത്തിനുമുള്ള സന്ദേശമാണ്.
തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി കണ്ണൂർ ഡിഐജി ഓഫീസിലെത്തി സൗമ്യ കണ്ണൂർ ടൗണ്‍ സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേൽക്കുന്പോൾ എന്നും പ്രോത്സാഹനവുമായി നിലകൊള്ളുന്ന ഭർത്താവ് ടി.എസ്. സുബിനും കൂടെയുണ്ടായിരുന്നു.
കണ്ണീരോർമ
2021 ജനുവരി 28 നായിരുന്നു അച്ഛൻ ഉണ്ണിച്ചെക്കനെ കാട്ടാന കുത്തിക്കൊന്നത്. വനമേഖലയിൽ ഫയർലൈൻ നിർമാണത്തിലായിരിക്കെ ഉണ്ണിച്ചെക്കൻ ഒറ്റയാന്റെ മുന്നിൽ അകപ്പെട്ടുപോയി. അച്ഛൻ കാട്ടാനയുടെ കുത്തും ചവിട്ടുമേറ്റു മരിക്കുന്പോൾ തൃശൂർ രാമവർമപുരം പോലീസ് ക്യാന്പിൽ സബ് ഇൻസ്പെക്ടർ പരിശീലനത്തിലായിരുന്നു. രാവിലെയും വൈകുന്നേരവും മുടങ്ങാതെ വിളിച്ച് പ്രോത്സാഹനവും കരുതലും പകർന്നു നൽകിയിരുന്ന അച്ഛൻ.
തനിക്ക് ജോലി ലഭിച്ചുകഴിഞ്ഞാൽപിന്നെ അച്ഛനെ കാട്ടിൽ പണിക്കു വിടാൻ അനുവദിക്കില്ലെന്നായിരുന്നു സൗമ്യ നൽകിയിരുന്ന ഉറപ്പ്. ആ ദിവസം ഇടിമിന്നൽപോലെയാണ് അതിദാരുണമായ ആ വേർപാട് അറിയുന്നത്. അച്ഛന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു സൗമ്യ സിവിൽ സർവീസ് നേടി കളക്ടറായി നാടു ഭരിക്കണമെന്ന്. പട്ടികവർഗവിഭാഗക്കാർക്ക് ഉന്നതമായ പരിശീലനം ലഭിക്കാനുള്ള സൗകര്യമില്ലാതെ വന്നതോടെ സിവിൽ സർവീസ് പരിശീലനം ആഗ്രഹത്തിൽ ഒതുങ്ങി.
ചെറുപ്പം മുതൽ പഠനത്തിൽ മിടുക്കിയായിരുന്ന സൗമ്യക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ടാണ് അച്ഛനും അമ്മ മണിയും പണം കണ്ടെത്തിയിരുന്നത്. കാട്ടുവിഭവങ്ങൾ ശേഖരിച്ചും കൂലിപ്പണിയെടുത്തും കിട്ടുന്ന പണം വീട്ടുചെലവു ചുരുക്കി മകളെ പഠിപ്പിക്കാൻ വിനിയോഗിച്ചു. ആദിവാസിയെന്ന നിലയിൽ പല അവഗണനകളും നേരിടുന്പോഴൊക്കെ അച്ഛൻ പറയും ഇതിനുള്ള മറുപടി നീ വിജയത്തിലൂടെ കാണിച്ചുകൊടുക്കണമെന്ന്.
സഹനപർവം
മണ്ണെണ്ണ വെളിച്ചത്തിൽ പാതിരാ വരെ പഠനം. ഒന്നോ രണ്ടോ നേരം മാത്രമേ ചോറിനു വകയുണ്ടായിരുന്നുള്ളൂ. ഇരുന്നുപഠിക്കാൻ മേശയോ കസേരയോ ഉണ്ടായിരുന്നില്ല. ചെറ്റപ്പുര മഴയിൽ ചോർന്നൊലിക്കുന്നതായിരുന്നു. ഇത്തരം സഹനപർവ്വങ്ങൾ പിന്നിട്ടാണ് സൗമ്യക്ക് പിഎസ്സി വഴി പോലീസ് സബ് ഇൻസ്പെക്ടറായി സെലക്ഷൻ ലഭിച്ചത്. പിഎസ് സി പിന്നാക്കവിഭാഗങ്ങൾക്ക് പട്ടിക വർഗവികസന വകുപ്പിനു കീഴിൽ മൂന്നുമാസം സൗജന്യ പരിശീലനക്ലാസ് നൽകാറുണ്ട്.
ആ പരിശീലവും പ്രോമിനൻസ് അക്കാദമിയിലെ ക്ലാസുകളും പരീക്ഷയ്ക്ക് നേട്ടമായി. ഇതിനു പുറമേ വീട്ടിൽ ലഭ്യമായ പുസ്തകങ്ങളും മാസികകളും ആവുംവിധം പഠിച്ചു. കഠിനമായ സമർപ്പണമായിരുന്നു ജോലി തേടിയുള്ള അക്കാലത്തെ അധ്വാനം. അച്ഛനമ്മമാരുടെ പ്രാർഥനയ്ക്കൊപ്പം ദൈവാനുഗ്രഹം കൂടിയായപ്പോൾ എല്ലാം ശുഭകരമായി.
നേട്ടക്കുതിപ്പ്
തൃശൂർ സെന്റ് മേരീസ് കോളജിൽ നിന്നു ബിരുദവും കേരള വർമ കോളജിൽനിന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബിഎഡും നേടിയ സൗമ്യ ആദ്യം വടക്കാഞ്ചേരി റേഞ്ചിൽ പൂങ്ങോട് ബീറ്റ് ഫോറസ്റ്റ് ഒഫീസറായി സർക്കാർ ജോലി നേടി. തുടർന്ന് പഴയന്നൂർ തൃക്കണ്ണായ യുപി സ്കൂൾ അധ്യാപികയായിരിക്കെയാണ് പോലീസ് സബ് ഇൻസ്പെക്ടർ പരീക്ഷ പാസായി 2020 ഒക്ടോബർ 30ന് പോലീസ് അക്കാദമിയിൽ പരിശീലനത്തിനെത്തിയത്.
പട്ടിക ജാതി വിദ്യാർഥി കളുടെ ഉന്നമനത്തിനായി ആവുവിധം പ്രവർത്തിക്കാൻ സൗമ്യ ആഗ്രഹിക്കുന്നു. ഇക്കാലത്തും ആദിവാസി ഉൗരുകളിൽ പഠിക്കാൻ സാഹചര്യ മില്ലാത്ത ഏറെ കുട്ടികളുണ്ട്. എനിക്ക് ആരിൽ നിന്നും പ്രചോദനവും പ്രോത്സാഹനവും ലഭിച്ചിട്ടില്ല. അച്ഛന്റെ ആഗ്രഹത്തിനൊത്ത് ചുവടുവെച്ചു. അത്രമാത്രം.
പട്ടികജാതി വിഭാഗം കുട്ടികൾക്ക് ഇന്നും ഉന്നത വിദ്യാഭ്യാസത്തിനും പ്രഫഷണൽ പരിശീലനത്തിനും വേണ്ടത്ര സൗകര്യമില്ല. കാടും കാട്ടാറും കുന്നുകളും മൈലുകളോളം താണ്ടിവേണം സ്കൂളിലെത്താൻ. പ്രഫഷണൽ പഠനത്തിന് പരിമിതിയേറെയുണ്ട്. ഇത്തരത്തിൽ അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ പലരും പഠനത്തിൽ വിമുഖത കാണിക്കുന്നു.
സാന്പത്തിക ക്ലേശം കാരണം മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ മടിക്കുന്നു. കേന്ദ്ര, സംസ്ഥാന തല പരീക്ഷകളെഴുതി ജോലി നേടാൻ കഴിവും ആഗ്രഹവുമുള്ളവരാണ് കാടിന്റെ മക്കളിൽ ഏറെപ്പേരും. എന്നാൽ, ഇവർക്ക് മതിയായ പരിശീലനം ലഭിക്കുന്നില്ല. തൊഴിൽ അവസരങ്ങൾ ഏറെയുള്ള ബാങ്ക്, റെയിൽവേ പരീക്ഷകൾക്ക് സൗജന്യ പരിശീലനം ലഭിക്കാൻ അവസരം തീരെ കുറവാണ്.
കേവലം മൂന്നു മാസം മാത്രം പരിശീലനം ലഭിക്കുന്ന സാഹചര്യത്തിൽ സിവിൽ സർവീസ് പോലുള്ള പരീക്ഷകൾ പാസാകുക അസാധ്യം. കുറഞ്ഞത് ഒരു വർഷത്തെ പരിശീലനമെങ്കിലും ഇതിനു നൽകണം. അച്ഛന്റെ ആഗ്രഹവും പ്രോത്സാഹനവുമാണ് എന്നെ ഈ നിലയിലെത്തിച്ചത്. പിന്തുണയും പ്രോത്സാഹനവും അവസരവും നൽകിയാൽ കേരളത്തിലെ ഗോത്രവാസി കുട്ടികൾ ഒൗന്നിത്യമുള്ള പദവികളിൽ എത്തുമെന്നതിൽ സംശയം വേണ്ടെന്നാണ് സൗമ്യ പറയുന്നത്.
അനുമോൾ ജോയ്
അനുഭവങ്ങളുടെ മഹാനഗരം
ഇന്ത്യയുടെ ബഹുസ്വരതകളെയും പ്രൗഢമായ പൗരാണികതയെയും രാഷ്ട്രീയ മാറ്റങ്ങളെയും ഒന്നാകെ ആവാഹിക്കുന്ന ഡൽഹിയുടെ മാറുന്ന
ദാഹം തീരാത്ത വായന
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും. കുഞ്ഞുണ്ണിമാ
ഭരണചക്രം തിരിക്കുന്ന മസൂറി
താങ്കള്‍ സിവില്‍ സര്‍വീസിനു പഠിക്കുവാണോ എന്നത് അര്‍ഥമുള്ള ചോദ്യമാണ്. സര്‍വീസ് കാലം തീരുന്നതുവരെ തുടരുന്നതാണ് ഇന്ത്യയി
മോണാലിസ മായാത്ത വിസ്മയം
ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും ഉദാത്ത സൃഷ്ടിയായി കണക്കാക്കുന്ന മോണാലിസയോളം എഴുതപ്പെട്ടിട്ടുള്ളതും
മുട്ടത്തു വർക്കി സമ്മാനിച്ചവായനാവസന്തം
നോവലുകൾ, കഥകൾ, പരിഭാഷകൾ എന്നിങ്ങനെ മുട്ടത്തു വർക്കിയുടെ സാഹിത്യലോകം അനന്തമായിരുന്നു. ദീപിക പത്രാധിപ സമിത
റിക്കാർഡുകളുടെ ആശാട്ടി
ടൂവീലറും കാറും ബസും ലോറിയും ഓടിക്കുന്ന വനിതകൾ ഏറെയാണ്. എന്നാൽ ട്രെയിലറും ക്രെയിനും റോഡ് റോളറും എക്സ്കലേറ്ററും
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം

ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊ
പെരിയാറേ പെരിയാറേ...
1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ
വിമോചനത്തിന്റെ വിജയഗാഥ
എങ്ങനെയെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ
ക്രിസ്മസ്: പൈതലും വെളിച്ചവും സ്നേഹത്തിൽ ഒത്തുചേരുന്ന തിരുനാൾ
ഒരു കാല്പനിക കഥയുടെ സൗന്ദര്യത്തോടു കൂടിയാണ് തിരുപ്പിറവിയുടെ ചരിത്രം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അ
ആകാശപാതയിലെ അതിവേഗ വിസ്മയം
പക്ഷികളെപ്പോലെ എന്തുകൊണ്ട് മനുഷ്യർക്കും പറന്നുകൂടാ എന്ന ചിന്ത മനുഷ്യരിൽ അടിയുറച്ചതോടെ ഇതിനായുള്ള നിരന്തര പരീ
അമ്മ പൊരുതി മകൻ നേടി
ജീവിത വെല്ലുവിളികളുടെ ട്രാക്കുകളിലൂടെ കുതിച്ച് ദേശീയതാരമായി തിളങ്ങിയ വി.ജെ. ഷാന്റിമോൾ. ഇവരുടെ കരുതൽ തണലിൽ
ആ താരദർശനത്തിനു വീണ്ടും...
ഇറ്റാലിയൻ ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ദാന്തെ അലിഗ്ഗിയേരി കൺമറഞ്ഞിട്ട് 2021 സെപ്റ്റംബർ 21-ന് ഏഴു ശതകം പൂർത്തിയായ
Latest News
പിന്നെ നിങ്ങളുടെ പേര് പറയണോ; മാധ്യമപ്രവർത്തകയെ ആക്ഷേപിച്ച് ജോർജ്
ഉമ്മൻ ചാണ്ടിക്കെതിരേ മൊഴി നൽകാത്തതിന്റെ വൈരാഗ്യം; വ്യാജ പരാതിയെന്ന് ജോർജ്
സോളാർ കേസ് പ്രതിയുടെ പരാതിയിൽ പി.സി.ജോർജ് അറസ്റ്റിൽ
ദുക്റാന ദിവസം ജോലി; വിവാദ ഉത്തരവ് പൊതുമരാമത്ത് വകുപ്പ് പിൻവലിച്ചു
പി.സി ജോർജിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്നു കേസ്; അറസ്റ്റ് ഉണ്ടായേക്കും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top