ഒരു ഹെലികോപ്റ്റർ ഇറങ്ങുമ്പോൾ പണം കൊടുക്കണം; കേരളത്തെ കേന്ദ്രം പിഴിയുന്നു എന്നത് കള്ളം: കെ. സുരേന്ദ്രൻ
Saturday, December 14, 2024 10:56 PM IST
തൃശൂർ: വയനാട് ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ ഇറക്കിയതിന് കേന്ദ്രം പൈസ ചോദിച്ചത് വ്യാജ കഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്ര വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. വിവിധ വകുപ്പുകൾ സഹായം നൽകുമ്പോൾ അതിനുള്ള പണം നൽകണം. കാലാ കാലങ്ങളായി നടക്കുന്ന കാര്യമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നു. എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റർ ഇറങ്ങുമ്പോൾ പണം കൊടുക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.