ആവശ്യങ്ങൾ നടപ്പാക്കാൻ പ്രതിപക്ഷം ഇടപെടണമെന്ന് കർഷകർ; ഡൽഹി ചലോ മാർച്ച് ഇന്നത്തേക്ക് അവസാനിപ്പിച്ചു
Saturday, December 14, 2024 5:24 PM IST
ന്യൂഡൽഹി: ഡൽഹി ചലോ മാർച്ച് കർഷകർ ഇന്നത്തേക്ക് അവസാനിപ്പിച്ചു. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ 17 കർഷകർക്ക് പരിക്കേറ്റതായും നേതാക്കൾ അറിയിച്ചു.
കർഷകർക്ക് നേരേ പ്രയോഗിച്ചത് രാസവസ്തുക്കൾ അടങ്ങിയ വെള്ളമാണ്. ഹരിയാന പോലീസിന്റെ ഈ നടപടിയിൽ ഒരു കർഷകന് കാഴ്ച നഷ്ടപ്പെട്ടതായും കർഷകർ അറിയിച്ചു.
അതിനിടെ പ്രതിപക്ഷത്തിനെതിരേയും കർഷകർ വിമർശനവുമായി രംഗത്തെത്തി. പ്രസ്താവനകൾ മാത്രം നടത്തി ഓടിപ്പോകാതെ ആവശ്യങ്ങൾ നടപ്പാക്കാൻ പ്രതിപക്ഷം ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു.