വിറകടുപ്പിൽ നിന്നു തീപ്പൊള്ളലേറ്റ് യുവതി മരിച്ചു
Saturday, December 14, 2024 3:35 PM IST
ആറാട്ടുപുഴ: പാചകത്തിനിടെ വിറകടുപ്പിൽനിന്നു തീപ്പൊള്ളലേറ്റ് യുവതി മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് കുട്ടംതറ ശേരിൽ ശ്യാമിന്റെ ഭാര്യ ആര്യയാണ് (31) മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ തൃക്കുന്നപുഴ പോലീസ് അന്വേഷണം തുടങ്ങി.