ചേ​ര്‍​ത്ത​ല: ക​ള​രി അ​ഭ്യ​സി​ക്കാ​ന്‍ വ​ന്ന പ​തി​നാ​ലു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി​യെ​ന്ന കേ​സി​ല്‍ പ്ര​തി​ക്കു 12 വ​ര്‍​ഷം ത​ട​വും ഒ​രു​ല​ക്ഷം പി​ഴ​യും ശി​ക്ഷ. ചേ​ര്‍​ത്ത​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര കാ​രോ​ട് പ്ലാ​മൂ​ട്ട് തൈ​വി​ളാ​ക​ത്ത് മേ​ലേ​ത​ട്ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ പു​ഷ്ക​ര​ന്‍ (64) നെ​യാ​ണ് ചേ​ര്‍​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ​കോ​ട​തി (പോ​ക്‌​സോ) ശി​ക്ഷി​ച്ച​ത്.

ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 24-ാം വാ​ര്‍​ഡി​ലെ വാ​ട​ക വീ​ട്ടി​ല്‍ മ​ര്‍​മ-​തി​രു​മ്മു​ക​ള​രി പ​യ​റ്റ് സം​ഘം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി. ഇ​വി​ടെ ക​ള​രി അ​ഭ്യ​സി​ക്കു​ന്ന​തി​നാ​യെ​ത്തി​യ ആ​ണ്‍​കു​ട്ടി​യെ ക​ള​രി ആ​ശാ​നാ​യ പ്ര​തി കു​ഴ​മ്പി​ടാ​നെ​ന്ന വ്യാ​ജേ​ന വി​ളി​ച്ച് ക​ള​രി​യോ​ടു ചേ​ര്‍​ന്നു​ള്ള മ​റ്റൊ​രു മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്.

ഇ​തു മ​റ്റൊ​രു ദി​വ​സ​വും തു​ട​ര്‍​ന്നു. 2022 ജൂ​ണി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​തി​നെ തു​ട​ര്‍​ന്ന് ക​ള​രി​യി​ല്‍ പോ​കു​ന്ന​തി​ന് വി​മു​ഖ​ത കാ​ണി​ച്ച കു​ട്ടി​യോ​ട് ര​ക്ഷി​താ​ക്ക​ള്‍ കാ​ര്യം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

കു​ട്ടി​യെ സം​ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​നാ​യ ആ​ള്‍ ഉ​പ​ദ്ര​വി​ച്ച​തി​നും ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ഉ​പ​ദ്ര​വി​ച്ച​തി​നു​മ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷ. ശി​ക്ഷ കാ​ലാ​വ​ധി ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. കു​ട്ടി അ​നു​ഭ​വി​ച്ച മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി ശി​പാ​ര്‍​ശ ചെ​യ്തു.