കൊ​ച്ചി: ക​ഞ്ചാ​വു​മാ​യി നാ​ല് അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. സ​മി​ൻ ഷെ​യ്ക്ക്, മി​ഥു​ൻ, സ​ജീ​ബ് മ​ണ്ഡ​ൽ, ഹ​ബീ​ബു​ൽ റ​ഹ്മാ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​റ​ണാ​കു​ളം ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ബം​ഗാ​ൾ സ്വ​ദേ​ശി​കളാ​ണ് പി​ടി​യി​ലാ​യ നാ​ലു പേ​രും.

36 കി​ലോ ക​ഞ്ചാ​വാ​ണ് പ്ര​തി​ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​ഡീ​ഷ​യി​ൽ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ച് കേ​ര​ള​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.