റായ്പുർ: ഛ​ത്തീ​സ്ഗ​ഡി​ലെ ബി​ജാ​പുരി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മാ​വോ​യി​സ്റ്റി​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ര​ണ്ട് ജ​വാ​ന്മാ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

മാ​വോ​യി​സ്റ്റു​ക​ള്‍ ന​ട​ത്തി​യ കു​ഴി​ബോം​ബ് ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ഇ​ന്ന് ഉ​ച്ച​യ്ക്കുശേ​ഷ​മാ​ണ് സം​ഭ​വം. കൂ​ടു​ത​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ മേ​ഖ​ല​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന തെര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.