കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. ആ​ലു​വ സ്വ​ദേ​ശി​യാ​യ ന​ടി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി.

ന​ടി ആ​രോ​പ​ണ​ത്തി​ല്‍ പ​റ​യു​ന്ന സം​ഭ​വം ന​ട​ന്നി​ട്ട് 17 വ​ര്‍​ഷ​മാ​യെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ്ത്രീ​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല പു​രു​ഷ​ന്‍​മാ​ര്‍​ക്കും അ​ന്ത​സ് ഉ​ണ്ടെ​ന്നും ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ കോ​ട​തി വ്യ​ക്ത​മാ​ക്കി. രാ​ജ്യം പ​ത്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ച​യാ​ളാ​ണ് ബാ​ല​ച​ന്ദ്രമേ​നോ​നെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​നു​ള്ള ശ്ര​മ​മാ​ണ് പ​രാ​തി​ക്ക് പി​ന്നി​ലെ​ന്നാ​യി​രു​ന്നു ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ വാ​ദം. ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ പ​രാ​തി. തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ഈ ​കേ​സി​ല്‍ നേ​ര​ത്തെ ബാ​ല​ച​ന്ദ്ര​മേ​നോ​ന് ന​വം​ബ​ര്‍ 21 വ​രെ ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.