കൊ​ച്ചി: എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​എ​സ്. ഷാ​ന്‍ വ​ധ​ക്കേ​സി​ൽ നാ​ലു പ്ര​തി​ക​ളു​ടെ ജാ​മ്യം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. കു​റ്റ​കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത നാ​ല് ആ​ര്‍​എ​സ്എ​സ് – ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

കേ​സി​ലെ മ​റ്റ് അ​ഞ്ച് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കി​യ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടാ​ന്‍ ഹൈ​ക്കോ​ട​തി വി​സ​മ്മ​തി​ച്ചു. പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കി​യ സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍റെ അ​പ്പീ​ലി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി.

2021 ഡി​സം​ബ​ർ 18നാ​ണ് ഷാ​ൻ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സും കൊ​ല്ല​പ്പെ​ടു​ന്ന​ത്.