വെള്ളിക്കുളങ്ങരയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു
Wednesday, December 11, 2024 1:28 PM IST
തൃശൂർ: വെള്ളിക്കുളങ്ങരയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. ശാസ്താംപൂവം വനമേഖലയിൽ പടിഞ്ഞാക്കരപ്പാറയിൽ വനത്തിനുള്ളിലാണ് സംഭവം നടന്നത്. ആദിവാസിയായ മീനാക്ഷി (70)യാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.
കോഴിക്കോട് കൊയിലാണ്ടിയിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികനും പരിക്കേറ്റിരുന്നു. കൊളക്കാട് വിളയോട്ടിൽ ബാലകൃഷ്ണനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ കൊളക്കാട് അയ്യപ്പൻ കാവ് അമ്പലത്തിനടുത്ത് വച്ചാണ് പന്നി ആക്രമിച്ചത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.