ന്യൂ​ഡ​ൽ​ഹി: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഏ​കാ​ദ​ശി ദി​ന​ത്തി​ലെ ഉ​ദ​യാ​സ്ത​മ​യ പൂ​ജ മാ​റ്റി​യ​തി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​ക്ക് സു​പ്രീം കോ​ട​തി നോ​ട്ടീ​സ്. വൃ​ശ്ചി​ക മാ​സ​ത്തി​ലെ പൂ​ജ തു​ലാ​മാ​സ​ത്തി​ലേ​ക്ക് മാ​റ്റി​യ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് നോ​ട്ടീ​സ്.

വെ​ബ്‌​സൈ​റ്റി​ലെ പൂ​ജ പ​ട്ടി​ക അ​ത് പോ​ലെ നി​ല​നി​റു​ത്ത​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി. ആ​ചാ​ര​ങ്ങ​ൾ അ​തേ​പ​ടി തു​ട​രേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

വൃ​ശ്ചി​ക മാ​സ​ത്തി​ലെ ഏ​കാ​ദ​ശി നാ​ളി​ലെ ഉ​ദ​യാ​സ്ത​മ​യ പൂ​ജ തു​ലാം മാ​സ​ത്തി​ലെ ഏ​കാ​ദ​ശി നാ​ളി​ൽ ന​ട​ത്താ​നു​ള്ള ഗു​രു​വാ​യൂ​ർ ദേ​വ​സ്വം തീ​രു​മാ​ന​മാ​ണ് കോ​ട​തി ക​യ​റി​യ​ത്. പൂ​ജ മാ​റ്റു​ന്ന​ത് ആ​ചാ​ര​ത്തി​ന്‍റെ​യും ദേ​വ​ഹി​ത​ത്തി​ന്‍റെ​യും ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ത​ന്ത്രി കു​ടും​ബ​മാ​യ ചേ​ന്നാ​സ് ഇ​ല്ല​മാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

വ​ന്‍​തി​ര​ക്കു​ണ്ടാ​കു​ന്ന ഏ​കാ​ദ​ശി ദി​വ​സം ഉ​ദ​യാ​സ്ത​മ​യ പൂ​ജ ന​ട​ന്നാ​ൽ ഭ​ക്ത​ർ​ക്ക് അ​സൗ​ക​ര്യ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൂ​ജ മാ​റ്റാ​ന്‍ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​ത്. പൂ​ജ ആ​ചാ​ര​മ​ല്ല വ​ഴി​പാ​ടാ​ണെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ വാ​ദം.

എ​ന്നാ​ൽ ഉ​ദ​യാ​സ്ത​മ​യ പൂ​ജ മാ​റ്റു​ന്ന​ത് ക്ഷേ​ത്ര​ത്തി​ന്‍റെ ചൈ​ത​ന്യ​ത്തെ ബാ​ധി​ക്കു​മെ​ന്നും ഇ​ത് ആ​ചാ​ര​ണ​ലം​ഘ​ന​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.