ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 33 കേസുകള്‍ നിലനില്‍ക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Wednesday, December 11, 2024 12:39 PM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 33 കേസുകള്‍ നിലനില്‍ക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതില്‍ 11 കേസുകള്‍ ഒരു അതിജീവിതയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
ജസ്റ്റീസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്.സുധ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതികളിൽ നിന്നും മുൻകൂർ ജാമ്യം നേടിയ പ്രതികളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.
കുറ്റപത്രം ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കും. തെളിവുകള്‍ ഇല്ലാത്തതിനാല്‍ നാല് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് ഈ മാസം 19 ലേക്ക് മാറ്റി.