കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ല്‍​ഡി​എ​ഫി​ന്‍റെ പൊ​ന്നാ​പു​രം കോ​ട്ട കാ​ത്ത് യു.​ആ​ര്‍. പ്ര​ദീ​പ്. 28 വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ഇ​ട​തു​തേ​രോ​ട്ട​ത്തി​നു ക​ടി​ഞ്ഞാ​ണ്‍ ഇ​ടാ​ന്‍ ചേ​ല​ക്ക​ര​യി​ലെ ആ​ദ്യ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫി​നാ​യി​ല്ല.

1996ല്‍ ​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്ത ചേ​ല​ക്ക​ര​യി​ല്‍ ഇ​ത്ത​വ​ണ അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ലേ​ക്ക് പോ​യ ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി​യ​ത്. ഇ​തോ​ടെ മ​ണ്ഡ​ലം നി​ല​നി​ര്‍​ത്താ​ന്‍ മു​ന്‍ എം​എ​ല്‍​എ​യാ​യ യു.​ആ​ര്‍. പ്ര​ദീ​പി​നെ സി​പി​എം ക​ള​ത്തി​ലി​റ​ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സി​ന്‍റെ ര​മ്യ ഹ​രി​ദാ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍റെ​യും അ​ന്‍​വ​റി​ന്‍റെ ഡി​എം​കെ​യു​ടെ​യും വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ന്നാ​ണ് പ്ര​ദീ​പി​ന്‍റെ തേ​രോ​ട്ടം. മ​ണ്ഡ​ല​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം വി​ജ​യ​മാ​ണി​ത്.

2019-ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചേ​ല​ക്ക​ര​യി​ലെ ഇ​ട​തു​കോ​ട്ട​ക​ളെ വി​റ​പ്പി​ച്ച ച​രി​ത്രം ര​മ്യ​ക്ക് ആ​വ​ര്‍​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. എ​ന്നാ​ല്‍ ചു​വ​പ്പു​കോ​ട്ട​യി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്താ​ന്‍ ര​മ്യ​യ്ക്കും സാ​ധി​ച്ചി​ല്ല. മ​ണ്ഡ​ല​രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം 1996 വ​രെ ന​ട​ന്ന എ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ആ​റി​ലും കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് ക​ഴി​ഞ്ഞ 28 വ​ര്‍​ഷ​മാ​യി ചു​വ​പ്പു കോ​ട്ട​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

1996ല്‍ ​കോ​ണ്‍​ഗ്ര​സ് കോ​ട്ട പി​ടി​ക്കാ​നാ​യി ഇ​റ​ങ്ങി​യ രാ​ധാ​കൃ​ഷ്ണ​ന്‍ ക​ന്നി​യ​ങ്ക​ത്തി​ല്‍ 2323 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന് നി​യ​മ​സ​ഭാ സാ​മാ​ജി​ക​നാ​യി. പി​ന്നീ​ട് 2001, 2006, 2011 വ​ര്‍​ഷ​ങ്ങ​ളി​ലും രാ​ധാ​കൃ​ഷ്ണ​ന്‍ വി​ജ​യ​തേ​രോ​ട്ടം തു​ട​ര്‍​ന്നു. പി​ന്നീ​ട് രാ​ധാ​കൃ​ഷ്ണ​ന്‍റെ കോ​ട്ട​യെ​ന്ന് ചേ​ല​ക്ക​ര​യെ വി​ല​യി​രു​ത്തി.

2016-ല്‍ ​രാ​ധാ​കൃ​ഷ്ണ​ന്‍ മ​ത്സ​ര​ത്തി​ല്‍​നി​ന്ന് പി​ന്‍​മാ​റി​യ​തോ​ടെ പ​ക​ര​ക്കാ​ര​നാ​യി യു.​ആ​ര്‍. പ്ര​ദീ​പാ​ണ് സി​പി​എ​മ്മി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. 10,200 വോ​ട്ടു​ക​ള്‍​ക്ക് കോ​ണ്‍​ഗ്ര​സി​ലെ കെ.​എ. തു​ള​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് പ്ര​ദീ​പ് സി​പി​എ​മ്മി​നാ​യി മ​ണ്ഡ​ലം നി​ല​നി​ര്‍​ത്തി.

2021ല്‍ ​വീ​ണ്ടും രാ​ധാ​കൃ​ഷ്ണ​നെ​ത്തി. 39,400 വോ​ട്ടി​ന്‍റെ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ജ​യി​ച്ചു​ക​യ​റി​യ​ത്. ഈ ​ത​രം​ഗം ഇ​ത്ത​വ​ണ പ്ര​ദീ​പും ആ​വ​ര്‍​ത്തി​ച്ചു. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സി​നു കി​ട്ടാ​ക്ക​നി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ചേ​ല​ക്ക​ര.