ജനങ്ങൾ സർക്കാരിനും ബിജെപിക്കും എതിരാണെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം: കെ. സുധാകരൻ
Saturday, November 23, 2024 1:04 PM IST
പാലക്കാട്: കേരളത്തിലെ ജനങ്ങൾ സർക്കാരിനും ബിജെപിക്കും എതിരാണെന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കേരളത്തിന്റെ പുതുമുഖ രാഷ്ട്രീയ നേതാവായി രാഹുൽ കടന്നു വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചേരക്കരയിൽ ഇടതുപക്ഷം റാലി നടത്തുകയാണ്. അവർക്ക് കഴിഞ്ഞ തവണ 39000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണ അവരുടെ ബാക്കി വോട്ട് എവിടെ പോയെന്നും സുധാകരൻ ചോദിച്ചു.
പാലക്കാട് ബിജെപിയുടെയും സിപിഎമ്മിന്റെയും വോട്ട് എവിടെ പോയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.