കള്ളപ്രചരണം ഏറ്റില്ല, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിഞ്ഞു: മന്ത്രി റിയാസ്
Saturday, November 23, 2024 12:43 PM IST
തൃശൂർ: ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിഞ്ഞെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ ജനം അംഗീകരിച്ചു. ബിജെപിയും യുഡിഎഫും വലിയ തോതിൽ കള്ളങ്ങൾ പ്രചരിപ്പിച്ചു. ക്ഷേമ പ്രവർത്തനങ്ങൾ പക്ഷെ ജനങ്ങൾ മനസിലാക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും റിയാസ് കൂട്ടിച്ചേർത്തു.