ലെ​യ്പ്സി​ഗ്: യൂ​റോ ക​പ്പി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​കി​നെ നേ​രി​ട്ട പോ​ർ​ച്ചു​ഗ​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ചു. ഇ​ഞ്ച്വ​റി ടൈം ​ഗോ​ളി​ലാ​ണ് പോ​ർ​ച്ചു​ഗ​ൽ വി​ജ​യി​ച്ച​ത്. 21 കാ​ര​ൻ സ​ബ്ബാ​യി എ​ത്തി​യ കോ​ൺ​സെ​സാ​വി​യു​ടെ ഗോ​ളാ​ണ് പോ​ർ​ച്ചു​ഗ​ലി​ന് വി​ജ​യം നേ​ടി​ക്കൊ​ടു​ത്ത​ത്.

ഒ​രു ഗോ​ളി​ന് പി​റ​കി​ൽ നി​ന്ന ശേ​ഷം തി​രി​ച്ച​ടി​ച്ചാ​യി​രു​ന്നു പോ​ർ​ച്ചു​ഗ​ലി​ന്‍റെ വി​ജ​യം. ഇ​ഞ്ച്വ​റി ടൈ​മി​ൽ ആ​യി​രു​ന്നു വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ 62ആം ​മി​നിറ്റിൽ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​നാ​യി ലൂ​കാ​സ് പ്രൊ​വോ​ർ​ഡ് ഗോ​ൾ നേ​ടി.

തു​ട​ർ​ന്ന് പോ​ർ​ച്ചു​ഗ​ൽ 69ആം ​മി​നിറ്റിൽ ഗോ​ൾ നേ​ടി സ​മ​നി​ല ക​ണ്ടെ​ത്തി. പി​ന്നീ​ട് ഇ​ഞ്ച്വ​റി ടൈ​മി​ൽ സ​ബ്ബാ​യി എ​ത്തി​യ കോ​ൺ​സെ​സാ​വി​ലൂ​ടെ പോ​ർ​ച്ചു​ഗ​ൽ വി​ജ​യ ഗോ​ൾ നേ​ടി. ഇ​നി തു​ർ​ക്കി​യും ജോ​ർ​ജി​യ​യും ആ​ണ് പോ​ർ​ച്ചു​ഗ​ലി​ന്‍റെ ഗ്രൂ​പ്പി​ലെ ശേ​ഷി​ക്കു​ന്ന എ​തി​രാ​ളി​ക​ൾ.