തി​രു​വ​ന​ന്ത​പു​രം: എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യും കു​മാ​ര​സ്വാ​മി​യും നേ​തൃ​ത്വം ന​ൽ​കു​ന്ന ജെ​ഡി​എ​സു​മാ​യി കേ​ര​ള ഘ​ട​ക​ത്തി​ന് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മാ​ത്യു ടി.​തോ​മ​സ്. ത​ങ്ങ​ളു​ടെ പാ​ർ​ട്ടി പു​തി​യ പേ​ര് സ്വീ​ക​രി​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫി​ൽ ത​ന്നെ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ൽ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ലാ​ണ് ജെ​ഡി​എ​സ് മ​ത്സ​രി​ച്ച​ത്. കു​മാ​ര​സ്വാ​മി മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തോ​ടെ സം​സ്ഥാ​ന​ഘ​ട​കം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കിയിരുന്നു.

കു​മാ​ര​സ്വാ​മി എ​ൻ​ഡി​എ മ​ന്ത്രി​സ​ഭ​യി​ലും കെ.​കൃ​ഷ്ണ​ൻ​കു​ട്ടി സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലും അം​ഗ​ങ്ങ​ളാ​യി തു​ട​രു​ന്ന​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യും മാ​ത്യു ടി. ​തോ​മ​സു​മാ​ണ് നി​ല​വി​ൽ ജെ​ഡി​എ​സ് പ്ര​തി​നി​ധി​ക​ളാ​യി സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലു​ള്ള​ത്.