ടിപി വധം: രണ്്ടു സാക്ഷികള്‍ കൂടി കൂറുമാറി
Tuesday, April 2, 2013 12:37 AM IST
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്്ടു സാക്ഷികള്‍ കൂടി കൂറുമാറി. കേസിലെ 36ാം സാക്ഷി പള്ളൂര്‍ സ്വദേശി സജിത്തും കണ്ണൂര്‍ സ്വദേശിയായ ചന്ദ്രനുമാണ് കൂറുമാറിയത്. ഇതോടെ ടിപി വധക്കേസില്‍ കൂറു മാറിയ സാക്ഷികളുടെ എണ്ണം പതിനൊന്നായി. കൂടുതല്‍ പേര്‍ കൂറു മാറുമെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. കൊലയ്ക്കു ശേഷം പ്രതികള്‍ രാത്രിയില്‍ താമസിച്ച വീട്ടില്‍ പോലീസ് നടത്തിയ തെളിവെടുപ്പിന്റെ സാക്ഷിയാണ് ഇരുവരും. കോടതിയില്‍ ഇക്കാര്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. തെളിവെടുപ്പ് കണ്്ടിട്ടില്ലെന്നാണ് ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയത്. അതേസമയം ഒപ്പുവച്ചിരിക്കുന്നത് തങ്ങള്‍ തന്നെയാണെന്നും ഇവര്‍ പറയുന്നു.