കാട്ടാക്കടയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
Wednesday, February 21, 2018 12:01 PM IST
കാ​ട്ടാ​ക്ക​ട: കാ​ലിത്തീറ്റ ക​യ​റ്റി​വ​ന്ന മി​നി​ലോ​റിയി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പൂ​വ​ച്ച​ൽ പു​ളി​ങ്കോ​ട് നാ​രാ​യ​ണ​വി​ലാ​സ​ത്തി​ൽ അ​നൂ​പ് (39) ആ​ണ് മ​രി​ച്ച​ത്.​ അർധ രാത്രിയിൽ പൂ​വ​ച്ച​ൽ ഭാ​ഗ​ത്താണ്
അപകടമുണ്ടായത്.

അതിവേഗത്തിൽ വന്ന ബൈ​ക്ക് മി​നി ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​നൂ​പി​നെ മെ​ഡി​ക്ക​ൽ കോ​ളജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെയോടെ മരിച്ചു.

അ​ഖി​ല​യാ​ണ് ഭാ​ര്യ. പ്രൈ​വ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​നൂ​പ്. ലോറി ഡ്രൈ​വ​ർ നാ​സ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേസെടുത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.