സ്കൂള്‍ പ്രധാന അധ്യാപകനെ കാട്ടുപന്നി ആക്രമിച്ചു
സ്കൂള്‍ പ്രധാന അധ്യാപകനെ കാട്ടുപന്നി ആക്രമിച്ചു
Tuesday, February 7, 2023 2:26 PM IST
സ്വന്തം ലേഖകൻ
നെന്മാറ: സ്കൂളിലേക്ക് പോകുമ്പോള്‍ പ്രധാന അധ്യാപകനെ കാട്ടുപന്നി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പോത്തുണ്ടി ഗവ. എല്‍പി സ്കൂള്‍ പ്രധാന അധ്യാപകന്‍ വിനോദ്കുമാറിനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

സ്കൂളിലേക്ക് വരുന്ന വഴി പോത്തുണ്ടി മൃഗാശുപത്രിക്ക് സമീപം നെന്മാറ- പോത്തുണ്ടി പ്രധാന പാതയില്‍ വച്ച് കാട്ടുപന്നി മോട്ടോര്‍ സൈക്കിളിനു നേരെ ചാടി വീഴുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ താഴെ വീണ പ്രധാന അധ്യാപകന് വാരിയെല്ലിനും തോളെല്ലിനും പൊട്ടലേറ്റിട്ടുണ്ട്.


പ്രദേശവാസികളാണ് അധ്യാപകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിനോദ് കുമാര്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മോട്ടോര്‍ സൈക്കിളിനും കേടുപാടുകള്‍ പറ്റി.

പോത്തുണ്ടി, നെല്ലിയാമ്പതി ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കു കാട്ടുപന്നിയുടെ ആക്രമണം പതിവു സംഭവമായി മാറിയിരിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<