ക​ണ്ണൂ​ർ കൊ​ല​പാ​ത​കം സംസ്ഥാന സമ്മേളനത്തിൽ ഉന്നയിക്കാൻ വി.എസ്
Thursday, February 22, 2018 11:32 AM IST
തി​രു​വ​ന​ന്ത​പു​രം: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷു​ഹൈ​ബ് കൊല്ലപ്പെട്ട സംഭവത്തിൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കോ നേ​താ​ക്ക​ൾ​ക്കോ പ​ങ്കു​ണ്ടെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ വി.​എ​സ്. അച്യുതാന്ദൻ ആവശ്യപ്പെടും.

സിപിഎമ്മിനെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം വ​ർ​ധി​ക്കു​ന്ന​ത് സർക്കാരിനെയും പാർട്ടിയെയും ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റാ​നേ ഇ​ട​യാ​ക്കു എന്ന ശ​ക്ത​മാ​യ വി​മ​ർ​ശ​നം ത​ന്നെ വി.​എ​സ് സ​മ്മേ​ള​ത്തി​ൽ ഉ​ന്ന​യി​ക്കും. ഇ​ക്കാ​ര്യം വി.​എ​സ് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യെ നേരിട്ടറിയിക്കും. വിഷയത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന് വി.എസ് നേരത്തെ തന്നെ കത്ത് നൽകിയിരുന്നു.

പാ​ർ​ട്ടി​യു​ടെ സ്വീ​കാ​ര്യ​ത ന​ഷ്ട​പ്പെ​ടു​ന്ന വി​വാ​ദ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത് കേ​ന്ദ്ര ​നേ​തൃ​ത്വം ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണം. പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ൾ സ്വ​യം മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് വി.​എ​സ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കും.

ഷു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കോ പ്ര​വ​ർ​ത്ത​ക​ർ​ക്കോ പ​ങ്കു​ണ്ടെ​ങ്കി​ൽ ഒ​രു ത​ര​ത്തി​ലു​മു​ള്ള സം​ര​ക്ഷ​ണം ന​ൽ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന ശ​ക്ത​മാ​യ ആ​വ​ശ്യം കേ​ന്ദ്ര​ നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ൽ വ​യ്ക്കു​ന്ന​ത് വ​ഴി വി.​എ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത് ക​ണ്ണു​ർ ലോ​ബി​യെ ത​ന്നെ​യാ​ണ്.

വി.​എ​സി​നെ​തി​രെ ഇ​ത്ത​വ​ണ കാ​ര്യ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​കാ​നി​ട​യി​ല്ല. ആ​ല​പ്പു​ഴ സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​തൊ​ഴി​ച്ച് കാ​ര്യ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ സ​മ്മേ​ള​ന റി​പ്പോ​ർ​ട്ടി​ലും ഉ​ണ്ടാ​കാ​നി​ട​യി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത സം​ബ​ന്ധി​ച്ച് കാ​ര്യ​മാ​യ ച​ർ​ച്ച​ക​ളി​ൽ വി.​എ​സി​നെ കു​ത്തി​നോ​വി​ക്കാ​നി​ട​യി​ല്ല. പാ​ർ​ട്ടി​യി​ലും സ​ർ​ക്കാ​രി​ലും അ​ജ​യ്യ​നാ​യി തു​ട​രു​ന്ന പി​ണ​റാ​യി വി​ജ​നെ​തി​രെ വി​മ​ർ​ശ​നം ഉ​യ​രാ​നു​മി​ട​യു​ണ്ട്. പി​ണ​റാ​യി​ക്കെ​തി​രെ ചെ​റു​താ​യി​ട്ടെ​ങ്കി​ലും ശ​ബ്ദ​മു​യ​രു​ക ആ​ഭ്യ​ന്ത​രവ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം സംബന്ധിച്ച ചർച്ച വരുന്പോഴായിരിക്കും.

സ​ർ​ക്കാ​ർ ന​ന്നാ​യി തു​ട​ങ്ങി​യെ​ങ്കി​ലും ബ​ന്ധു നി​യ​മ​ന വി​വാ​ദ​വും തോ​മ​സ് ചാ​ണ്ടി, എ.​കെ. ശ​ശീ​ന്ദ്ര​ൻ വിഷയങ്ങളും മുന്നണിക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്ന വി​മ​ർ​ശ​നം ഉ​ണ്ടാ​കും. കൂ​ടാ​തെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം പോ​രെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു പോ​ലും പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന വി​മ​ർ​ശ​നം ഉ​യ​രും.

ക​ണ്ണൂ​ർ കൊ​ല​പാ​ത​കം സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്ക​രു​തെ​ന്നും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പാ​ർ​ട്ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രും. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി ​ജ​യ​രാ​ജ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളിൽ എ​തി​ർ​പ്പു​ള്ള എ​തി​ർ​ചേ​രി ശക്തമായ വിമർശനം സംസ്ഥാന സമ്മേളനത്തിൽ ഉയർത്തുമെന്നും റിപ്പോർട്ടുണ്ട്.

എം.​ജെ.​ശ്രീ​ജി​ത്ത്
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.