എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസിൽ തീ
Saturday, September 23, 2023 11:27 PM IST
പാലക്കാട്: എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസിൽ തീപിടിത്തം. ട്രെയിനിലെ രണ്ട് ബോഗികളുടെ അടിയിലാണ് തീപിടിത്തമുണ്ടായത്.
ട്രെയിൻ പാലക്കാട്ട് പിന്നിട്ടപ്പോഴാണ് തീ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി തീയണച്ചു. പിന്നീട് ട്രെയിൻ നിസാമുദ്ദീനിലേക്ക് പുറപ്പെട്ടു.