കൊച്ചി: വി​നോ​ദ​യാ​ത്ര സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം. അ​ങ്ക​മാ​ലി ക​ര​യാം​പ​റ​മ്പ് സി​ഗ്ന​ല്‍ ജം​ഗ്ഷ​നി​ല്‍ രാ​വി​ലെ 6.30നാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

ട്രി​ച്ചി​യി​ല്‍ നി​ന്നും ആ​ല​പ്പു​ഴ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് മ​റി​ഞ്ഞ​ത്. പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടേ​ണ്ടി വ​ന്ന​പ്പോ​ള്‍ വാ​ഹ​നം തെ​ന്നി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാഥമിക വി​വ​രം.

ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ 14 പേ​രാ​ണ് ബ​സില്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രിക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.