മേഘാലയയിൽ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു
Saturday, February 24, 2018 3:28 PM IST
ഗോഹട്ടി: മേഘാലയയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊടും തീവ്രവാദി കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ ഗാരോ നാഷണൽ ലിബറേഷൻ ആർമിയുടെ (ജിഎൻഎൽഎ) സ്വയം പ്രഖ്യാപിത നേതാവ് സോഹൻ ഡി ഷിരയാണ് കൊല്ലപ്പെട്ടത്. മേഘാലയയിൽ 27ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിരവധി ആക്രമണങ്ങളാണ് സോഹനും സംഘവും നടത്തിയിരുന്നത്.

മേഘാലയ പോലീസിലെ സ്പെഷൽ ഫോഴ്സ്-10 കമാൻഡോസ് കഴിഞ്ഞ ഞായറാഴ്ച ഗാരോ മലനിരയിൽ നടത്തിയ പരിശോധനയിലാണ് വെടിവയ്പുണ്ടായത്. കമാൻഡോസ് നടത്തിയ പ്രത്യാക്രമണത്തിൽ സോഹൻ ഉൾപ്പെടെ നാലു തീവ്രവാദികൾ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.