സിറിയയിൽ ആശുപത്രിക്കു സമീപം ഭീകരാക്രമണം
Saturday, February 24, 2018 7:00 AM IST
ദമാസ്കസ്: സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ആശുപത്രിക്കു നേരെ ഭീകരാക്രമണം. ഓപ്പറേഷൻ തിയറ്റർ അടക്കമുള്ല പ്രധാന വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു നേരെയാണ് ഭീകരർ മിസൈൽ ആക്രമണം നടത്തിയത്. ആശുത്രിയുടെ അത്യാഹിത വിഭാഗം ഭാഗികമായി തകർന്നെന്നാണ് വിവരം.

ആക്രമണത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആശുപത്രി പരിസരവും സമീപ പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.