സി​റി​യ​ൻ സേ​ന അ​ഫ്രി​നി​ൽ പ്ര​വേ​ശി​ച്ചു; തു​ർ​ക്കിയുമായുള്ള ഏ​റ്റു​മു​ട്ട​ലി​ന് സാ​ധ്യ​ത
Wednesday, February 21, 2018 7:46 AM IST
ബെ​യ്റൂ​ട്ട്: വ​ട​ക്ക​ൻ സി​റി​യ​യി​ലെ അ​ഫ്രി​നി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല സേ​ന പ്ര​വേ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. അ​ഫ്രി​നി​ൽ തു​ർ​ക്കി സേ​ന ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​സാ​ദി​ന്‍റെ സൈ​ന്യ​ത്തി​ന്‍റെ നീ​ക്കം. മേ​ഖ​ല​യി​ൽ തു​ർ​ക്കി സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

സി​റി​യ​ൻ സേ​ന പി​ക്ക് അ​പ്പ് ട്ര​ക്കു​ക​ളി​ൽ അ​ഫ്രി​നി​ൽ പ്ര​വേ​ശി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് തു​ർ​ക്കി വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തു​ർ​ക്കി​ഷ് സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സി​റി​യ​ൻ സേ​ന പി​ൻ​വാ​ങ്ങി. ഇ​തോ​ടെ സി​റി​യ​യു​ടെ മു​ന്നേ​റ്റം അ​വ​സാ​നി​ച്ചു​വെ​ന്നും തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് എ​ർ​ദോ​ഗാ​ൻ പ​റ​ഞ്ഞു.

കു​ർ​ദി​ഷ് ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ അ​ഫ്രി​നി​ൽ നി​ന്നു വൈ​പി​ജി​യെ തു​ട​ച്ചു​മാ​റ്റാ​നാ​ണ് തു​ർ​ക്കി​യും സ​ഖ്യ​ക​ക്ഷി​യാ​യ സി​റി​യ​ൻ വി​മ​ത​രും പോ​രാ​ടു​ന്ന​ത്. കു​ർ​ദി​ഷ് സേ​ന​യു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​നി​ടെ നി​ര​വ​ധി തു​ർ​ക്കി​ഷ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.​രാ​ജ്യ​ത്തു 30 വ​ർ​ഷ​മാ​യി ക​ലാ​പം ന​ട​ത്തു​ന്ന കു​ർ​ദി​ഷ് വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി​യു​മാ​യി കു​ർ​ദി​ഷ് പീ​പ്പി​ൾ​സ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ്സി​ന് (വൈ​പി​ജി) ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് തു​ർ​ക്കി​യു​ടെ ആ​രോ​പ​ണം.

സി​റി​യ​യി​ലെ അ​ലെ​പ്പോ പ്ര​വി​ശ്യ​യി​ൽ വ​രു​ന്ന അ​ഫ്രി​നി​ൽ അ​ഭ​യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു ല​ക്ഷ​ത്തി​ലേ​റെ ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.