പ്രിയ വാര്യരുടെ ഹർജി ബുധനാഴ്ച പരിഗണിക്കും
Tuesday, February 20, 2018 11:48 AM IST
ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ കേസ് രജിസ്റ്റർ ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ വാര്യർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

"മാ​ണി​ക്യ മ​ല​രാ​യ പൂ​വി' എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നെ​ന്നാ​രോ​പി​ച്ച് ഒ​രു കൂ​ട്ടം യു​വാ​ക്ക​ളാ​ണ് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്‌ട്ര​യി​ലും ഒ​രു വി​ഭാ​ഗം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ന​ടി​യും സം​വി​ധാ​യ​ക​നും സുപ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.