ബാർ കോഴക്കേസ്: മാണിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി
Friday, February 23, 2018 11:16 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ർ കോ​ഴ​ക്കേ​സി​ൽ കെ.​എം. മാ​ണി​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ പി​ഴ​വു​ണ്ടെ​ങ്കി​ൽ പി​ന്നീ​ട് കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും സു​പ്രീം കോ​ട​തി ഉത്തരവിട്ടു. നോ​ബി​ൾ മാ​ത്യു​വി​ന്‍റെ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലായിരുന്നു കോടതി നടപടി.

ലോ​ക്നാ​ഥ് ബെ​ഹ്റ വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യ ശേ​ഷം എ​ല്ലാ കേ​സു​ക​ളും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും സം​സ്ഥാ​ന വി​ജി​ല​ൻ​സ് കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ നോ​ബി​ൾ മാ​ത്യു ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. നേ​ര​ത്തെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ബി​ൾ മാ​ത്യു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി​യും നോ​ബി​ളി​ന്‍റെ ഹ​ർ​ജി ത​ള്ളി​യി​രു​ന്നു.

മാ​ണി ബാ​റു​ട​മ​ക​ളി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന കേ​സി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. ബാ​റു​ക​ൾ തു​റ​ക്കാ​ൻ മാ​ണി അ​ഞ്ചു കോ​ടി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണു ബാ​ർ ഉ​ട​മ​യാ​യ ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.