തിമിംഗലം മത്സ്യബന്ധന ബോട്ട് കുത്തി മറിച്ചു
Tuesday, February 20, 2018 6:48 AM IST
സിഡ്നി: തിമിംഗലത്തിന്‍റെ ആക്രമണത്തിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഓസ്ട്രേലിയയിലാണ് സംഭവം.

മത്സ്യബന്ധനത്തിന് പോയ സംഘം പിടിച്ച തിമിംഗലത്തെ ബോട്ടിലേക്ക് വലിച്ച് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. സംഘത്തിലെ ഒരാളെ തിമിംഗലം കടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കടലിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. മരണവെപ്രാളത്തിൽ തിമിംഗലം നടത്തിയ പരാക്രമത്തെ തുടർന്ന് ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്നവർ മറ്റ് ബോട്ടുകളിൽ കയറി രക്ഷപെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.