മെറൂൺ ലാൻയാർഡുകൾ ഇനി മുതൽ സെക്രട്ടേറിയറ്റ് ജീവനക്കാർക്കു മാത്രം
Friday, September 22, 2023 3:34 AM IST
കണ്ണൂർ: സർക്കാർ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ് സംബന്ധിച്ച് പുതിയ ഉത്തരവ്. തിരിച്ചറിയൽ കാർഡ് ധരിക്കാനുപയോഗിക്കുന്ന മെറൂൺ നിറത്തിലുള്ള ലാൻയാർഡുകൾ (തിരിച്ചറിയൽ കാർഡ് കഴുത്തിൽ ധരിക്കുന്നതിനുള്ള ചരട്) സെക്രട്ടേറിയറ്റ് ജീവനക്കാർക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്.
ഇതേ നിറത്തിലും മാതൃകയിലുമുള്ള ലാൻയാർഡുകൾ മറ്റു വകുപ്പുകൾ ഉപയോഗിക്കുന്നതു കർശനമായി നിരോധിച്ചു. നിലവിൽ സമാനരീതിയിലുള്ള ലാൻയാർഡുകൾ ഉപയോഗിക്കുന്ന മറ്റു വകുപ്പുകൾ നിർബന്ധമായും ഇവ മാറ്റണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.