സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സി​പി​എം
സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സി​പി​എം
Friday, December 9, 2022 9:00 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സി​പി​എം ആ​ലോ​ച​ന. ഇ​ന്ന് ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യും.

ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചെ​ന്ന കേ​സി​ല്‍ സ​ജി ചെ​റി​യാ​ന് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നീ​ക്കം. സ​ജി ചെ​റി​യാ​നെ എം​എ​ല്‍​എ സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.


മ​ല്ല​പ്പ​ള്ളി​യി​ലെ പാ​ര്‍​ട്ടി വേ​ദി​യി​ല്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തഃ​സ​ത്ത​യെ ഹ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​സ്താ​വ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി സ​ജി ചെ​റി​യാ​ന്‍ ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് വി​വാ​ദ​മാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ജൂ​ലൈ 6നാ​ണ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<