വ​നി​താ സ​ബ് ക​ള​ക്ട​ർ​ക്ക് അ​ധി​ക്ഷേ​പം; എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​ക്കെ​തി​രേ കേ​സ്
Monday, February 11, 2019 12:55 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജി​നെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​ക്കെ​തി​രേ കേ​സ്. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ എം​എ​ൽ​എ​യ്ക്കെ​തി​രേ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മാ​ണം ത​ട​യാ​നെ​ത്തി​യ റ​വ​ന്യൂ സം​ഘ​ത്തെ​യാ​ണ് എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ത​ട​യു​ക​യും മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തു​ക​യും ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ങ്ങ​ൾ ത​ട​യാ​ൻ സ​ബ് ക​ള​ക്ട​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു പ​റ​ഞ്ഞ് എം​എ​ൽ​എ രേ​ണു രാ​ജി​നെ അ​വ​ഹേ​ളി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​ൾ ഇ​തെ​ല്ലാം വാ​യി​ച്ച് പ​ഠി​ക്ക​ണ്ടേ, അ​വ​ള് ബു​ദ്ധി​യി​ല്ലാ​ത്ത​വ​ള്... ക​ള​ക്ട​റാ​കാ​ൻ വേ​ണ്ടി മാ​ത്രം പ​ഠി​ച്ച് ക​ള​ക്ട​റാ​യ​വ​ർ​ക്ക് ഇ​ത്ര മാ​ത്ര​മേ ബു​ദ്ധി​യു​ണ്ടാ​കൂ.. എ​ന്നി​ങ്ങ​നെ പോ​യി എം​എ​ൽ​എ​യു​ടെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ.

സം​ഭ​വ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​തോ​ടെ എം​എ​ൽ​എ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. സ​ബ് ക​ള​ക്ട​റെ അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ൾ എ​ന്ന​ത് അ​ത്ര മോ​ശം മ​ല​യാ​ളം വാ​ക്ക​ല്ലെ​ന്നു​മാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ വി​ശ​ദീ​ക​ര​ണം. ത​ന്‍റെ സം​സാ​രം ആ​ർ​ക്കെ​ങ്കി​ലും വേ​ദ​ന​യു​ണ്ടാ​ക്കി​യെ​ങ്കി​ൽ ഖേ​ദി​ക്കു​ന്നെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.