സ​ബ് ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ച​ത് സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്തം; എ​സ്. രാ​ജേ​ന്ദ്ര​നെ ത​ള്ളി കാ​നം
Monday, February 11, 2019 12:22 PM IST
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​ർ അ​ന​ധി​കൃ​ത കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ൽ വി​ഷ​യ​ത്തി​ൽ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജ് സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് നി​ർ​വ​ഹി​ച്ച​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സ​ബ് ക​ള​ക്ട​റു​ടെ ന​ട​പ​ടി​യി​ൽ രാ​ഷ്ട്രീ​യം കാ​ണേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​വി​കു​ളം സ​ബ് ക​ല​ക്ട​റു​ടെ ന​ട​പ​ടി​യി​ൽ രാ​ഷ്ട്രീ​യം കാ​ണേ​ണ്ട​തി​ല്ല. സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് സ​ബ് ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ച​ത്. നി​യ​മ​നു​സൃ​തം ജോ​ലി ചെ​യ്യു​ന്ന​വ​രെ സം​ര​ക്ഷി​ക്കും. ഈ ​നി​ല​പാ​ട് സ​ർ​ക്കാ​ർ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ക​രെ സ​ഹാ​യി​ച്ചാ​ൽ അ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ക്കേ​ണ്ട​തു​ണ്ട്- കാ​നം പ​റ​ഞ്ഞു. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശം അ​ദ്ദേ​ഹ​ത്തി​ന്‍റെ​പാ​ർ​ട്ടി ത​ന്നെ ത​ള്ളി​യി​ട്ടു​ണ്ടെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജി​നു പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രേ​ണു രാ​ജി​ന്‍റെ ന​ട​പ​ടി നൂ​റു ശ​ത​മാ​നം ശ​രി​യാ​ണെ​ന്നും മൂ​ന്നാ​റി​ലു​ണ്ടാ​യ​ത് ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.