പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Thursday, February 2, 2023 8:17 AM IST
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പോപ്പുലര്‍ ഫ്രണ്ടുകാരുടെ ജപ്തി ചെയ്ത വസ്തുവകകളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

ജപ്തി നടപടികള്‍ നേരിട്ടവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കുന്ന സത്യവാംഗ്മൂലമാണ് നല്‍കേണ്ടത്. സംസ്ഥാനത്താകെ 248 പിഎഫ്ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ഹര്‍ത്താലാക്രമണ കേസുകളുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തതിട്ടുണ്ട്.


മലപ്പുറം സ്വദേശി ടി.പി. യൂസഫ് നല്‍കിയ കക്ഷി ചേരല്‍ അപേക്ഷയും കോടതി പരിഗണിക്കും. തന്‍റെ സ്വത്ത് വകകള്‍ അന്യായമായി ജപ്തി ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി യൂസഫ് ഹെെക്കോടതിയെ സമീപിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<