സമ്മാനം പൊട്ടിത്തെറിച്ചു: നവവരനു ദാരുണാന്ത്യം
Saturday, February 24, 2018 5:03 PM IST
ഭൂ​വ​നേ​ശ്വ​ർ: വി​വാ​ഹ സ​മ്മാ​നം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​ഡീ​ഷ​യി​ൽ ന​വ​വ​ര​ൻ മ​രി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ വ​ധു​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഒ​ഡീ​ഷ​യി​ലെ ബോ​ല​ൻ​ഗീ​റി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ വ​ര​ന്‍റെ മു​ത്ത​ശി​യും കൊ​ല്ല​പ്പെ​ട്ടു.

പ​രി​ക്കേ​റ്റ വ​ധു​വി​നെ ബു​ർ​ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ത്ത​ശി സം​ഭ​വ​സ്ഥ​ല​ത്തും വ​ര​ൻ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്.

അ​ഞ്ച് ദി​വ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​ന് ല​ഭി​ച്ച സ​മ്മാ​നം തു​റ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം ഉ​ണ്ടാ​യ​തെ​ന്നും ദ​ന്പ​തി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി​യ​ത് ആ​രാ​ണെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.