അപമാനിച്ചയാളുടെ പേര് പറയില്ല, ഇത്തരക്കാരുണ്ടെന്ന് എല്ലാവരും അറിയണം: നിഷ
Friday, March 16, 2018 11:24 AM IST
കോ​ട്ട​യം: ത​ന്‍റെ പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു വി​വാ​ദ​ത്തി​നി​ല്ലെ​ന്നു ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ ഭാ​ര്യ നി​ഷ ജോ​സ് കെ. ​മാ​ണി. വ്യാഴാഴ്ച പു​റ​ത്തി​റ​ങ്ങി​യ നി​ഷയു​ടെ "ദ ​അ​ദ​ർ സൈ​ഡ് ഒ​ഫ് ദി​സ് ലൈ​ഫ്' എ​ന്ന പു​സ്ത​ക​ത്തി​ൽ ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ യു​വനേ​താ​വി​ൽ​ നി​ന്നു​മു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശ​മു​ണ്ടായിരുന്നു. ഇതേക്കുറിച്ച് കൂടുതൽ പ്രതികരണത്തിന് നിഷ തയാറായില്ല.

ത​നി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ചു നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ കൂ​ടു​ത​ൽ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നോ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മ​റി​ച്ചു, ഇ​ക്കാ​ര്യ​ങ്ങ​ൾ പൊ​തു സ​മൂ​ഹം മ​ന​സി​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണു പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും നി​ഷ​ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി സ്ത്രീകൾക്കുണ്ടാകുന്ന ഇ​ത്ത​രം മോ​ശം അ​നു​ഭ​വ​ങ്ങ​ൾ പൊ​തു സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​നി​ക്കു​ണ്ടാ​യ അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​ത്തെ അ​റി​യി​ക്കു​ന്ന​തി​നു വേ​ണ്ടി മാ​ത്ര​മാ​ണു പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഈ ​സം​ഭ​വം പു​റ​ത്ത​റി​യി​ക്കേണ്ട​യെ​ന്നാ​ണു ക​രു​തി​യി​രു​ന്നെ​ങ്കി​ലും പീ​ന്നി​ട് പു​സ്ത​ക​ത്തി​ൽ ചേ​ർ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു നി​ഷ പ​റ​ഞ്ഞു.അ​തേ​സ​മ​യം പു​സ്ത​ക​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സം​ഭ​വം വ​ലി​യ വി​വാ​ദ​ത്തി​നാ​ണു തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ 224 പേ​ജു​ള്ള "ദ ​അ​ദ​ർ സൈ​ഡ് ഒ​ഫ് ദി​സ് ലൈ​ഫ്' എ​ന്ന പു​സ്ത​കം രാ​ഷ്‌ട്രീ​യ കേ​ര​ള​ത്തി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ആ​രു​ടെ​യും പേ​രു വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ങ്കി​ലും ഓ​രോ വ്യ​ക്തി​ക​ളെ​യും മ​ന​സി​ലാ​ക്കാ​വു​ന്ന സൂ​ച​ന​ക​ൾ പുസ്തകത്തിലെ കുറിപ്പിൽ ന​ൽ​കു​ന്നു​ണ്ട്. ഇ​തു ത​ന്നെ​യാ​ണു വി​വാ​ദ​ങ്ങ​ൾ​ക്കു തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.