നീരവ് മോദിയുടെയും കൂട്ടാളികളുടെയും സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി
Saturday, February 24, 2018 9:21 AM IST
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വജ്രവ്യാപാരി നീരവ് മോദിയുയെയും അമ്മാവൻ മെഹൂൽ ചോക്സിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി കേന്ദ്ര കന്പനി നിയമ ട്രൈബ്യുണലിനെ കന്പനികാര്യ മന്ത്രാലയം സമീപിച്ചു.

കഴിഞ്ഞ ദിവസം നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും നിയന്ത്രണത്തിലുള്ള കന്പനിയുടെ 94.52 കോടി രൂപയുടെ മ്യൂച്ചൽഫണ്ടുകൾ എൻഫോഴ്സ്മെന്‍റ് മരവിപ്പിച്ചിരുന്നു. പി​​​എ​​​ൻ​​​ബി​​​യി​​​ൽ​​നി​​​ന്ന് 11400 കോ​​​​ടി​​​​രൂ​​​​പ​​​യോ​​​ളം ഇ​​​വ​​​ർ ത​​​ട്ടി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്.

ത​ട്ടി​പ്പു​ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.