ബൊ​ക്കോ ഹ​റാം ത​ട്ടി​ക്കൊ​ണ്ടു​പോ​യ 76 പെ​ൺ​കു​ട്ടി​ക​ളെ സൈന്യം മോ​ചി​പ്പി​ച്ചു
Friday, February 23, 2018 2:40 AM IST
അ​ബു​ജ: വ​ട​ക്കു​കി​ഴ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ യോ​ബ് സം​സ്ഥാ​ന​ത്തെ ഗേ​ൾ​സ് സ്കൂ​ളി​ൽ നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ൺ​കു​ട്ടി​ക​ളി​ൽ 76 പേ​രെ സൈ​ന്യം മോ​ചി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഇ​വ​രെ ര​ക്ഷി​ച്ചു ഗ്രാ​മ​ത്തി​ലെ​ത്തി​ച്ച​ത്. ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​ട‌െ മൃ​ത​ദേ​ഹ​ങ്ങ​ളും കി​ട്ടി. എ​ന്നാ​ൽ ഇ​വ​ർ എ​ങ്ങ​നെ​യാ​ണ് എ​ങ്ങ​നെ​യാ​ണു കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.

യോ​ബ് സം​സ്ഥാ​ന​ത്തെ ദാ​പ്ചി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മെ​ത്തി​യ ഭീ​ക​ര​ർ അ​ധ്യാ​പ​ക​രെ തു​ര​ത്തി​യ ശേ​ഷ​മാ​ണ് പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സൈ​നി​ക​രു​ടെ വാ​ഹ​ന​ങ്ങ​ളെ​ന്നു തോ​ന്നി​ക്കു​ന്ന ട്ര​ക്കു​ക​ളി​ലാ​യി​രു​ന്നു ഭീ​ക​ര​ർ എ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ 13 പേ​ർ ഇ​പ്പോ​ഴും ഭീ​ക​ര​രു​ടെ പി​ടി​യി​ലു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

2014ൽ ​ചി​ബോ​ക് ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ൽ നി​ന്ന് 270 പെ​ൺ​കു​ട്ടി​ക​ളെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യി​രു​ന്നു. ഇ​വ​രി​ൽ നൂ​റോ​ളം പേ​രെ ഇ​നി​യും മോ​ചി​പ്പി​ക്കാ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.